നിത്യാമേനോന്റെ ഇപ്പോഴത്തെ രൂപം കണ്ടോ? തടി കുറച്ച് സ്ളിം ബ്യൂട്ടിയായ താരത്തിന്റെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ ഇഷ്ട താരമാണ് നിത്യ മേനോൻ. മലയാള സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകർക്കായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തടി കുറച്ച് സ്ളിം ബ്യൂട്ടിയായിരിക്കുകയാണ് നിത്യ മേനോൻ. പുതിയ രൂപത്തിലെ ചിത്രങ്ങൾ താരം പങ്കുവയ്ക്കുകയും ചെയ്തു. മുൻപത്തേതിലും സുന്ദരി എന്നാണ് ആരാധകരുടെ കമന്റ്. ആറു ഭാഷകളിലായി അൻപതിലധികം ചിത്രങ്ങളിൽ നിത്യ അഭിനയിച്ചിട്ടുണ്ട്.
ഇംഗ്ളീഷ് ചിത്രമായ ദി മങ്കി ഹു ന്യൂ ടു മച്ചിൽ തബ്ബുവിന്റെ സഹോദരിയായി അഭിനയിച്ചാണ് തുടക്കം. മോഹൻലാൽ ചിത്രം ആകാശഗോപുരത്തിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. സമൂഹമാദ്ധ്യമങ്ങളിൽ സജീവ സാന്നിദ്ധ്യമായ നിത്യ മേനോൻ മലയാളത്തിൽ കോളാമ്പി ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.
https://www.facebook.com/Malayalivartha

























