മലയാളത്തിലേക്ക് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഭാവനയുടെ തിരിച്ചു വരവ്! ഇത് അവളുടെ അതിജീവനം.. ദി സർവൈവൽ' ടീസർ ഏറ്റെടുത്ത് ആരാധകർ

മലയാളത്തിലേക്ക് നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഭാവനയുടെ തിരിച്ചു വരവാണ് 'ദി സർവൈവൽ'.' ടീസര്‍ റിലീസ് ആയതോടെ ഇപ്പോൾ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ്. മധ്യപ്രവർത്തകനായ എസ് എന്‍ രജീഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസർ തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് പങ്കുവച്ചത്. ചിത്രത്തിന്റെ ഒഫീഷ്യൽ വീഡിയോ ഉടൻ പോസ്റ്റ് ചെയ്യുമെന്നും രജീഷ് പറഞ്ഞു. ഭാവനയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നു എന്നും, അഭിനന്ദനങ്ങൾ അറിയിച്ചും പ്രതികരണങ്ങൾ എത്തുന്നുണ്ട്.
ബോക്സിങ് പരീശീലനം നടത്തുന്ന താരത്തിന്റെ ദൃശ്യങ്ങളാണ് ടീസറിൽ കാണിക്കുന്നത്. ''ഒരു തിരിച്ചുവരവിനായുള്ള പോരാട്ടത്തിൽ എന്നോടൊപ്പം ചേരൂ'' എന്ന ചിത്രം ആഹ്വാനം ചെയ്യുന്നു.അതേസമയം 'ന്റിക്കാക്കക്കൊരു പ്രേമോണ്ടാർന്ന്' എന്ന ചിത്രത്തിലൂടെ മലയ ചലച്ചിത്ര രംഗത്തേക്ക് കടന്നു വരാൻ തയ്യാറെടുക്കുകയാണ്. ഭാവനയ്‌ക്കൊപ്പം ഷറഫുദീൻ ആണ് പ്രധാന വേഷത്തിലെത്തുന്നത്.
https://www.facebook.com/Malayalivartha

























