നിങ്ങളെ വഴി നടത്താനും നിങ്ങൾ കല്ലെറിയുമ്പോഴും നിങ്ങൾക്ക് സംരക്ഷണം നൽകുവാനും നിങ്ങളുടെ വീട്ടിൽ കള്ളൻ കയറാതിരിക്കാൻ വന്നു നിൽക്കുന്ന ആ മനുഷ്യന്റെ വേദന മനസ്സിലാക്കണം... 'ഞാൻ ഒരു പൊലീസുകാരൻ ആയിരുന്നെങ്കിൽ കൈക്കൂലി വാങ്ങിക്കും.. ഞാൻ പരസ്യമായി പറയുകയാണ്! തുറന്ന് പറഞ്ഞ് അലൻസിയർ

അലൻസിയറിന്റെ പുതിയ സിനിമയാണ് രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം 'കുറ്റവും ശിക്ഷയും'. സിനിമ ഇപ്പോൾ റിലീസ് ആയിരിക്കുകയാണ്. സിനിമയിൽ ബഷീർ എന്ന ശക്തമായ കഥാപാത്രത്തെ നടൻ അലൻസിയർ അവതരിപ്പിക്കുന്നുണ്ട്. സിനിമയിൽ അഭിനയിച്ചതിലൂടെ പൊലീസുകാർ യഥാർത്ഥത്തിൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലായെന്ന് പറയുകയാണ് അലൻസിയർ. പൊലീസുകാരുടെ ബുദ്ധിമുട്ടുകൾ സാധാരണ ജനങ്ങൾ മനസിലാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'നിങ്ങളെ വഴി നടത്താനും നിങ്ങൾ കല്ലെറിയുമ്പോഴും നിങ്ങൾക്ക് സംരക്ഷണം നൽകുവാനും നിങ്ങളുടെ വീട്ടിൽ കള്ളൻ കയറാതിരിക്കാൻ വന്നു നിൽക്കുന്ന ആ മനുഷ്യന്റെ വേദന മനസ്സിലാക്കണം. സ്വന്തം വീട് പോലും വിട്ടാണ് അയാൾ നിൽക്കുന്നത്, അതും ഒരു സർക്കാർ ശമ്പളത്തിന്റെയോ പെൻഷന്റെയോ പുറത്ത്. ആ കുപ്പായത്തിന്റെ അകത്ത് നിൽക്കുന്നവൻ ഒരു മനുഷ്യനാണ് എന്ന് തിരിച്ചറിയാനുള്ള വിവേകമുണ്ടാകണം'
ഓരോ പൊലീസുകാരനും അത്രത്തോളം സമ്മർദ്ദങ്ങൾ അനുഭവിക്കുന്നുണ്ട് എന്ന് അലൻസിയർ പറയുന്നു. 'ഞാൻ ഒരു പൊലീസുകാരൻ ആയിരുന്നെങ്കിൽ കൈക്കൂലി വാങ്ങിക്കും. ഞാൻ പരസ്യമായി പറയുകയാണ് അത്രത്തോളം അധ്വാനം എടുക്കുന്നുണ്ട് ഓരോ പൊലീസുകാരനും. സർക്കാർ നൽകുന്ന ശമ്പളം പോരാതെ വരും. ഭരണകൂടം നൽകുന്ന സമ്മർദ്ദമുണ്ട്. ഒരു കുറ്റവാളിയെ വെറുതെ വിടാൻ എവിടെ നിന്നൊക്കെയാണ് സമ്മർദ്ദം വരുന്നത്. അപ്പോൾ കൈക്കൂലി വാങ്ങിക്കും. ഞാൻ ഒരു പൊലീസുകാരനായിരുന്നെങ്കിൽ കൈക്കൂലി വാങ്ങുമെന്ന് തന്നെയാണ് ഞാൻ പറയുന്നത്. എന്തുകൊണ്ടാണ് തൊണ്ടിമുതലിലെ ചന്ദ്രൻ സാർ സ്വന്തം വീട്ടിലെ സ്വർണ്ണം കൊടുക്കേണ്ടി വരുന്നത്. അത് തന്നെയാണ് പൊലീസുകാരുടെ ജീവിതമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























