Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

2015 നവംബർ ദിലീപ് പൾസർ സുനിക്ക് ഒരു ലക്ഷം രൂപ നൽകി... പൾസർ സുനിയുടെ അമ്മയുടെ യൂണിയൻ ബാങ്കിന്റെ അക്കൗണ്ടിൽ നവംബർ 2 ന് ഈ തുക നിക്ഷേപിച്ചിട്ടുണ്ട്.. ദിലീപിന് കുരുക്ക് മുറുകി! മിർണായക തെളിവുമായി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിലേക്ക്...

28 MAY 2022 07:55 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിന്റെ പുനരന്വേഷണത്തിനുള്ള സമയ പരിധി ഈ മാസം 31 ന് അവസാനിക്കാനിരിക്കെ കൂടുതൽ സമയം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച്. മൂന്ന് മാസം കൂടി സമയം നീട്ടി വേണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകിയത്. നടി ആക്രമിക്കപ്പെട്ട കേസിലെ നിർണായക തെളിവായ ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തുടരന്വേഷണത്തിന് രണ്ടാം തവണ കൂടുതൽ സമയം ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ നിന്നും തേടിയത്. എന്നാൽ ഒന്നര മാസം കഴിഞ്ഞിട്ടും ദൃശ്യങ്ങൾ പരിശോധിക്കാനായിട്ടില്ല. ദൃശ്യങ്ങളിലെ ഹാഷ് വാല്യു മാറിയതിനാൽ എഫ് എസ് എല്ലിൽ ഇവ വീണ്ടും പരിശോധിക്കേണ്ടതുണ്ടെന്ന് അന്വേഷണ സംഘം വിചാരണ കോടതിയെ അറിയിച്ചെങ്കിലും കോടതി ഇതുവരെ ഇക്കാര്യത്തിൽ നിലപാട് എടുത്തിട്ടില്ല. മാത്രമല്ല കേസിൽ കൂടുതൽ ആളുകളെ ചോദ്യം ചെയ്യണമെന്നും ക്രൈംബ്രാഞ്ച് ഇന്നത്തെ അപേക്ഷയിൽ ചൂണ്ടിക്കാട്ടി. കേസിൽ ദിലീപിന്റെ ഭാര്യ കാവ്യയെ ചോദ്യം ചെയ്തെങ്കിലും വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. നേരത്തേ ചോദ്യം ചെയ്യലിൽ കാവ്യ സഹകരിച്ചിരുന്നില്ലെന്നും പല ചോദ്യങ്ങൾക്കും അറിയില്ലെന്ന മറുപടിയാണ് നൽകിയതെന്നുമായിരുന്നു ക്രൈംബ്രാഞ്ച് വ്യക്തമാക്കിയത്. കേസിൽ തെളിവ് നശിപ്പിച്ച അഭിഭാഷകരേയും ചോദ്യം ചെയ്യേണ്ടതുണ്ട്.

കൂടാതെ കേസിലെ എട്ടാം പ്രതിയായ ദിലീപിനെതിരെ നിർണായകമായ തെളിവുകൾ കണ്ടെത്താനായെന്നാണ് അപേക്ഷയിൽ അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്. ഒന്നാം പ്രതിയായ പൾസർ സുനിക്ക് ദിലീപ് പണം നൽകിയതിന് തെളിവുണ്ടെന്നാണ് ക്രൈംബ്രാഞ്ച് ഹർജിയിൽ പറയുന്നത്. ദിലീപ് പൾസർ സുനിക്ക് ഒരു ലക്ഷം രൂപ നൽകിയെന്നതിന് തെളിവ് ലഭിച്ചുവെന്നാണ് അന്വേഷണ സംഘം അവകാശപ്പെടുന്നത്. 2015 നവംബർ 1 ഒരു ലക്ഷം രൂപ നൽകി. പൾസർ സുനിയുടെ അമ്മയുടെ യൂണിയൻ ബാങ്കിന്റെ അക്കൗണ്ടിൽ നവംബർ 2 ന് ഈ തുക നിക്ഷേപിച്ചിട്ടുണ്ട്. ഇതിന്റെ തെളിവുകൾ ലഭിച്ചെന്നാണ് അപേക്ഷയിൽ ക്രൈംബ്രാഞ്ച് പറയുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദിലീപിന്റെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷം രൂപ പിൻലിച്ചതെന്നും ഗ്രാൻ്റ് പ്രൊഡക്ഷൻസിൽ നടത്തിയ പരിശോധനയിലാണ് ഇക്കാര്യങ്ങൾ കണ്ടെത്താനായതെന്നും ക്രൈംബ്രാഞ്ച് ഹർജിയിൽ ചൂണ്ടിക്കാട്ടിയതായും റിപ്പോർട്ടിൽ പറയുന്നു. കേസിൽ ഏറെ നിർണായകമായിരിക്കും ഈ കണ്ടെത്തൽ എന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തേ പ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് ദിലീപിന് അയച്ച യഥാര്‍ഥ കത്ത് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുനിയുടെ സഹതടവുകാരനായ കുന്നകുളം സ്വദേശിയുടെ വീട്ടില്‍ നിന്നായിരുന്നു കത്ത് കണ്ടെടുത്തത്. നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയതും ഗൂഢാലോചനയ്ക്ക് പിന്നിലും ദിലീപാണെന്നായിരുന്നു കത്തിൽ പറയുന്നത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണം അട്ടിമറിക്കുകയാണെന്ന് ആരോപിച്ച് അതിജീവിതയായ നടി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. കേസിൽ ഉന്നത ഇടപെടൽ ഉണ്ടായെന്നും എട്ടാം പ്രതിയായ ദിലീപിന് ഭരണമുന്നണിയുമായി അടുത്ത ബന്ധമുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ ഹർജി. ഇത് വലിയ വിവാദമായിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷം ഇത് ആയുധമാക്കിയതോടെ സർക്കാർ വെട്ടിലാവുകയും ചെയ്തു. തൊട്ട് പിന്നാലെയായിരുന്നു കേസിൽ മൂന്ന് മാസം കൂടി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയെ സമീപിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends