ഗോപിസുന്ദറുമായുള്ള ഓർമകളിൽ നിന്നും വിടാതെ ഭാര്യ പ്രിയ! കല്യാണം കഴിഞ്ഞ് പുതുമോടിയില്‍ എടുത്ത ഫോട്ടോ മുതല്‍ എല്ലാം ഭദ്രമായി സൂക്ഷിക്കുന്നു... ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മറ്റൊരു ദാമ്പത്യം വേണ്ട എന്ന ഉറച്ച നിലപാടില്‍ നിന്ന അമൃത; ഇരുവരും ഔദ്യോഗികമായി ഒന്നും വെളിപ്പെടുത്താതെ മൗനം
അമൃത സുരേഷും ഗോപി സുന്ദറും ഒന്നിച്ചുള്ള ഫോട്ടോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു സംഭവം വൈറലായത്. എന്നാൽ 11 വര്‍ഷമായി ലിവിങ് റിലേഷന്‍ ഷിപ്പിലായിരുന്നു ഗോപി സുന്ദറും അഭയ ഹിരണ്മയിയും. ഡിവോയ്സ് പോലും ചെയ്യാതെയാണ് ഗോപിസുന്ദർ ഈ റിലേഷൻ തുടരുന്നതും. അതേ സമയം ഭാര്യ പ്രിയ ഇപ്പോഴും ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോകള്‍ ഒന്നും തന്നെ ഡിലീറ്റ് ചെയ്തിട്ടില്ല. ഫേസ്ബുക്കില്‍ സജീവമായിരുന്ന പ്രിയ ഇപ്പോഴും പ്രൊഫൈല്‍ നെയിമില്‍ പ്രിയ ഗോപി സുന്ദര്‍ എന്ന് തന്നെയാണ് ഉള്ളത്. ഗോപി സുന്ദറിനൊപ്പം പങ്കുവച്ച ഫോട്ടോകള്‍ ഒന്നും തന്നെ ഫേസ്ബുക്കില്‍ നിന്ന് ഡിലീറ്റ് ചെയ്തിട്ടുമില്ല. കല്യാണം കഴിഞ്ഞ പുതുമോടിയിലുള്ള ഫോട്ടോകള്‍ മുതല്‍ എല്ലാം ഇപ്പോഴും ഫേസ്ബുക്കിലുണ്ട്. 2001 ല്‍ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് ആണ് മക്കളും ഈ ബന്ധത്തിലുണ്ട്. പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ഇടയിലാണ് അഭയ ഹിരണ്മയിയുമായി ഗോപി സുന്ദര്‍ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ലിവിങ് റിലേഷനും ആരംഭിയ്ക്കുകയായിരുന്നു.
ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മറ്റൊരു ദാമ്പത്യം വേണ്ട എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ഇതുവരെ അമൃത. എന്നാല്‍ പ്രണയത്തിലാണ് എന്ന് ഇതുവരെ ഇരുവരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല. പത്ത് വര്‍ഷത്തോളം കാലം അഭയയുമായി ലിവിങ് റിലേഷനിലായിരുന്നു ഗോപി സുന്ദര്‍. ഇരുവരുടെയും പ്രണയ കാലം സോഷ്യല്‍ മീഡിയയില്‍ ആഘോഷിച്ച രണ്ട് പേരും വേര്‍പിരിയലുമായി ബന്ധപ്പെട്ട് ഒരു പോസ്റ്റ് പോലും പങ്കുവച്ചിരുന്നില്ല.
https://www.facebook.com/Malayalivartha