Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കണ്ണാടിക്ക് മുന്നില്‍ നിന്ന് നിങ്ങളുടെ ഉടലിനെ പച്ചയായിട്ട് ഒന്ന് കാണു.. തൊലിക്ക് കീഴെ മാംസവും മേദസ്സും ഉള്ള എന്നെ പോലുള്ള തടിച്ചികളേയും തടിയന്മാരെയും കെട്ടിപിടിക്കണം അത്രയും ഊഷ്മളമായി നിറവോടെ ഉള്ള ആലിംഗനങ്ങള്‍; സൗന്ദര്യ സങ്കല്‍പ്പത്തെ വിമര്‍ശിച്ച് ജുവല്‍ മേരിയുടെ കുറിപ്പ് വൈറൽ...

29 MAY 2022 02:02 PM IST
മലയാളി വാര്‍ത്ത

മലയാളത്തിന്റെ മികച്ച നായികമായരില്‍ ഒരാളാണ് ജുവല്‍ മേരി. വളരെ കുറച്ച് സിനിമകളില്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും ഒട്ടേറെ ആരാധകരെ സൃഷ്ടിച്ചെടുക്കാന്‍ ജുവല്‍ മേരിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ താരം മിനിസ്‌ക്രീനില്‍ അവതാരകയായി തിളങ്ങുകയാണ്. കൂടാതെ മോഡലിംഗ് രംഗത്തും ജുവല്‍ സജീവമാണ്. തന്റെ വിശേഷങ്ങളെല്ലാം തന്നെ ആരാധകരുമായി താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സൗന്ദര്യ സങ്കല്‍പ്പത്തെ വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ ജുവല്‍ പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.

ജുവലിന്റെ കുറിപ്പ് ഇങ്ങനെയാണ്...

തടിയുള്ള പെണ്ണുങ്ങളെ, ആണുങ്ങളെ എന്താ ആരും സുന്ദരികളെന്നും സുന്ദരന്മാരെന്നും വിളിക്കാത്തത്? തടികുറച്ചു മെലിഞ്ഞു സുന്ദരിയായി! ഇത് ഇന്നൊരു വാര്‍ത്തയാണ് ! മനുഷ്യരെത്ര തരമാണ്, എത്ര നിറത്തില്‍ എത്ര വിധത്തില്‍ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെ കോടിക്കണക്കിനു മനുഷ്യര്‍. എന്നിട്ടു സൗന്ദര്യം അളക്കാന്‍ ഉണ്ടാക്കിവച്ചിരിക്കുന്ന ഒരു ഉമ്മാക്കി സ്‌കെയില്‍. തൊലിക്ക് കീഴെ മാംസവും മേദസ്സും ഉള്ള എന്നെ പോലുള്ള തടിച്ചികളേയും തടിയന്മാരെയും കെട്ടിപിടിക്കണം അത്രയും ഊഷ്മളമായി നിറവോടെ ഉള്ള ആലിംഗനങ്ങള്‍.

ആരോ അളന്നുവച്ച ഒരു വാര്‍പ്പിനുളിലേക്ക് കേറി നില്‍ക്കാന്‍ സാധിക്കുന്ന ആ ഒരു ദിവസമേ ഞാന്‍ സുന്ദരിയാവുന്നു വിചാരിച്ചാല്‍ ആയുസ്സില്‍ അനുഗ്രഹം പോലെ കിട്ടുന്ന എത്രയോ ദിവസങ്ങള്‍ നമ്മള്‍ നമ്മളെ വെറുത്തു കഴിയേണ്ട വരും. കണ്ണാടിക്കു മുന്നില്‍ നിന്ന് നിങ്ങളുടെ ഉടലിനെ പച്ചയായിട്ട് ഒന്ന് കാണു! എന്തൊരു അത്ഭുതമാണ് എത്ര സാധ്യതകളാണ് ഇരിക്കുന്ന, നടക്കുന്ന, സ്വപ്‌നം കാണുന്ന, ഓരോ പിടിയും രുചിച്ചു കഴിക്കുന്ന ജീവിതത്തെ പ്രണയിക്കുന്ന അത്ഭുത ഉടലുകള്‍.

അഴകിനെ അളക്കുന്ന സ്‌കെയില്‍ എത്ര ചെറുതാണല്ലേ ? ഒടിച്ചു ദൂരെക്കള നമുക്ക് നമ്മളെ തന്നെ സ്നേഹിക്കാം, ഊഷ്മളമായി പരസ്പരം സ്നേഹം പങ്കുവയ്ക്കാം. എന്റെ കണ്ണില്‍ എല്ലാരും സുന്ദരന്മാരും സുന്ദരികളും ആണ്. കോടിയ ചിരികളും തടിച്ച ഉടലുകളും മെല്ലിച്ച മനുഷ്യരും പേശി ബലമുള്ളവരും കൊന്ത്രപല്ലുള്ളവരും അനേകായിരം നിറങ്ങളില്‍ ഉള്ള ഓരോ മനുഷ്യ ജീവിയും പരസ്പരം പങ്കുവച്ചും അനുമോദിച്ചും സ്നേഹിച്ചും കഴിയുന്ന ഒരു ഭൂമിയാണ് ഞാന്‍ കണ്ട കിനാശ്ശേരി!-എന്ന് സുന്ദരിയായ ഒരു തടിച്ചി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends