കുറിതൊട്ട് ചിരിച്ച് നില്ക്കുന്ന പാപ്പു, എന്റെ കുഞ്ഞിക്കുറുമ്പിപ്പാറു.. എന്റെയാണെന്ന് അഭിരാമി! അയ്യട മനമേ.. അമൃതയുടെ മറുപടിയും വൈറൽ! വൈറല്‍ ഫോട്ടോയ്ക്ക് ശേഷമായി അമൃത സുരേഷിന്റെ പുതിയ പോസ്റ്റ്.. ഏറ്റെടുത്ത് ആരാധകർ
സോഷ്യല്‍മീഡിയയില്‍ സജീവമായ അമൃതസുരേഷ് പങ്കിടുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ മകളായ പാപ്പുവിന്റെ ഫോട്ടോ പങ്കിട്ടെത്തിയിരിക്കുകയാണ് അമൃത. എന്റെ കുഞ്ഞിക്കുറുമ്പിപ്പാറു എന്നായിരുന്നു ചിത്രത്തിന് നല്കിയ ക്യാപ്ഷന്‍. എന്റെയാണെന്ന് അഭിരാമി പറഞ്ഞപ്പോള്‍ അയ്യട മനമേ നിന്റെയാ.. എന്നായിരുന്നു അമൃതയുടെ മറുപടി. കുറിതൊട്ട് ചിരിച്ച് നില്ക്കുന്ന പാപ്പുവിന്റെ ഫോട്ടോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.
ഗോപി സുന്ദറിനോട് ചേര്‍ന്നുനിന്നുള്ളൊരു സെല്‍ഫി ചിത്രമായിരുന്നു അമൃത കഴിഞ്ഞ ദിവസം അമൃത പോസ്റ്റ് ചെയ്തത്. പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്വരന്ന് കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്ത ചിത്രത്തിന് ഒരുലക്ഷത്തിലധികം ലൈക്ക് ലഭിച്ചിരുന്നു. മൈന്‍ എന്ന കമന്റുമായി ചിത്രത്തിന് താഴെ ആദ്യമെത്തിയത് അമൃതയായിരുന്നു. ഒരുപാട് സന്തോഷമുണ്ട്. വിശേഷ ദിനത്തില്‍ നിന്നോടൊപ്പമുണ്ടാവാന് കഴിഞ്ഞതിലൊത്തിരി സന്തോഷമെന്നായിരുന്നു അപര്‍ണ മള്‍ബെറി കുറിച്ചത്. ചിത്രം വൈറലായി മാറിയതോടെയാണ് ഇരുവരും വിവാഹിതരായോ എന്ന തരത്തിലുള്ള ചോദ്യങ്ങള്‍ തുടങ്ങിയത്. കമന്റുകളിലൊന്നും അമൃത പ്രതികരിച്ചിരുന്നില്ല.
https://www.facebook.com/Malayalivartha