Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മോഹൻലാലിന് ആ സ്‌ത്രീയുടെ കെെയിൽ നിന്ന് കിട്ടിയ അടി ഇപ്പോഴും ഓർമ്മകാണും; മമ്മൂട്ടി വിളിക്കുന്നത് പാരയെന്നാണ് ...സന്തോഷ് ശിവൻ തുറന്നു പറയുന്നു

29 MAY 2022 05:15 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിച്ച കലാകാരനാണ് സന്തോഷ് ശിവൻ. ഛായാഗ്രഹകനും സംവിധായകനുമായി തിളങ്ങിയ അദ്ദേഹം താനൊരു അഭിനേതാവാണെന്ന് കൂടി തെളിയിച്ചിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത മകരമഞ്ഞിലായിരുന്നു സന്തോഷ് ശിവൻ അഭിനേതാവിന്റെ മേലങ്കി അണിഞ്ഞത്.സിനിമാ ആസ്വാദകരെ കാഴ്ചയുടെ പുത്തൻ തലത്തിലേക്ക് കൈപിടിച്ചുയർത്തിയ ഛായാഗ്രാഹകനാണ് സന്തോഷ് ശിവൻ. സംവിധായകനെന്ന നിലയിലും പ്രേക്ഷകരെ ത്രസിപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രമാണ് 'ജാക്ക് ആൻഡ് ജിൽ'.. മഞ്ജു വാര്യർ ആണ് ചിത്രത്തിൽ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൗബിന്‍ ഷാഹിര്‍, നെടുമുടി വേണു, ഇന്ദ്രന്‍സ്, ബേസില്‍ ജോസഫ്, കാളിദാസ് ജയറാം, അജു വര്‍ഗീസ്, സേതുലക്ഷ്മി, ഷായ്‌ലി കിഷന്‍, എസ്ഥേര്‍ അനില്‍ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുണ്ട്.ഇപ്പോളിതാ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെക്കവേ സന്തോഷ് ശിവൻ പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാകുന്നത് .

 

മോഹൻലാലിനെക്കുറിച്ചുള്ള ഒരു രസകരമായ അനുഭവമാണ് സന്താഷ് ശിവൻ പങ്കുവെക്കുന്നത്. 'കാലാപാനി ഒരുപാട് കഷ്ടപ്പെട്ട പടമാണ്. ആൻഡമാനിൽ ഓംഗി ട്രെെബ്‌സിനെ കാണാൻ പോയി. ലാൽ സാറും പ്രഭുവും പ്രിയദർശനും ഞാനും ഒക്കെ ചെറിയ ബോട്ടിലാണ് അങ്ങോട്ടേയ്ക്ക് പോയത്. നടക്കാനും കുറെ ഉണ്ടായിരുന്നു. ഒരു ഓംഗി ലാൽ സാറിന്റെ കരണക്കുറ്റി നോക്കി അടിക്കണം. ആ സ്ത്രീ ചിരിച്ചിട്ട് ഒറ്റ അടി. ഫേക്ക് അടി അല്ല, റിയൽ അടിയായിരുന്നു. ലാൽ സാറിന് ഇപ്പോഴും ആ അടി ഓർമ്മയുണ്ട്.

 

അവര് നന്നായി അടിച്ചു. മീൻ പിടിക്കണ കെെയല്ലേ. ആ സീൻ സിനിമയിലുണ്ട്'- സന്തോഷ് ശിവൻ പറഞ്ഞു.മമ്മൂട്ടി തന്നെ പാര എന്ന് വിളിക്കുമെന്നും തനിക്ക് ആ വിളി ഇഷ്ടമാണെന്നും സന്തോഷ് ശിവൻ പറഞ്ഞു. കളിക്ക് പറയുന്നതാണെന്നും പിന്നീട് ആ വാക്ക് സിനിമയിൽ ഉപയോഗിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

 

മോഹൻ ലാലിനെക്കൊണ്ട് യോദ്ധയിൽ ജഗതിയെ പാര എന്ന് വിളിപ്പിച്ചുവെന്നും സന്തോഷ് ശിവൻ കൂട്ടിച്ചേർത്തു.മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായെത്തിയ ജാക്ക് എൻ ജിൽ ആണ് ഏറ്റവും പുതിയ സന്തോഷ് ശിവൻ ചിത്രം. കോമഡി സയൻസ് ഫിക്ഷൻ വിഭാഗത്തിലുള്ള ഒരു പരീക്ഷണ ചിത്രമായിരുന്നു ജാക് എൻ ജിൽ. മലയാളസിനിമയിൽ അധികമാരും പരീക്ഷിക്കാത്തൊരു മേഖലയാണ് സയൻസ് ഫിക്‌ഷൻ.

 

മനുഷ്യമനസിനും അതീതമായ ചിന്തകളുടെ കഥ പറയുന്ന മായാകാഴ്ചകളാകും ഇത്തരം സിനിമകളുടെ പ്രത്യേകത. ഹോളിവുഡ് സിനിമകളിലൂടെ മാത്രം കണ്ട് ശീലിച്ച ഈ കാഴ്ചാലോകത്തേയ്ക്കാണ് ജാക്ക് ആൻഡ് ജില്ലും നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. സയൻസ് ഫിക്‌ഷൻ കോമഡി വിഭാഗത്തിലുള്ള ഒരു പരീക്ഷണ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ.

 

മേക്കിങ് കൊണ്ടും പ്രമേയത്തിന്റെ പുതുമ കൊണ്ടും ദൃശ്യാനുഭവം തന്നെയാണ് ഈ ചിത്രം. സന്തോഷ് ശിവൻ ഫ്രെയിമുകൾ അതിമനോഹരം. ഗാനരംഗത്തിലും ആക്‌ഷൻ രംഗങ്ങളിലും സന്തോഷ് ശിവന്‍ ടച്ച് പ്രകടമാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ജാക്ക് ആൻഡ് ജിൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends