ആഹാരത്തിന്റെ കാര്യത്തിലായാലും വ്യായാമത്തിന്റെ കാര്യത്തിലായാലും കൃത്യമായ ശ്രദ്ധ കൊടുക്കാറുണ്ട്... 2010 മുതൽ ബോഡി ബിൽഡിങ്ങിൽ ആണ്! ആപ്പിള്‍ പോലും സോപ്പിട്ട് കഴുകിയ ശേഷം കഴിക്കുന്ന ആളാണ് ഞാന്‍.. എന്നിട്ടും... നടുക്കുന്ന വെളിപ്പെടുത്തലുമായി സുധീർ

കാന്‍സര്‍ രോഗത്തില്‍ നിന്നും അതിജീവിച്ച് സിനിമയിലേക്കും മറ്റ് പരിപാടികളിലേക്കുമൊക്കെ ചേക്കേറിയിരിക്കുകയാണ് നടന്‍ സുധീര്‍ സുധി. മലയാളത്തില്‍ വില്ലന്‍ വേഷം ചെയ്തിരുന്ന താരം തെലുങ്കിലും അഭിനയ പ്രധാന്യമുള്ള സിനിമകള്‍ ചെയ്തിരുന്നു. ശരീരത്തിന്റെ ആരോഗ്യത്തിന് വലിയ പ്രധാന്യം കൊടുത്തിരുന്നെങ്കിലും കാന്‍സര്‍ ബാധിച്ചത് വലിയ ആഘാതമായി മാറി. ഇപ്പോഴിതാ തനിക്ക് കാൻസർ വന്നപ്പോഴുണ്ടായ അനുഭവം പങ്കുവെയ്ക്കുകയാണ് താരം. ഒരു ആപ്പിൾ കിട്ടിയാൽ പോലും സോപ്പിട്ട് കഴിച്ചിരുന്ന ആളായിരുന്നു താനെന്നും, അങ്ങനെയുള്ള തനിക്ക് കാൻസർ വരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ലെന്നും സുധീർ പറയുന്നു. ‘ആഹാരത്തിന്റെ കാര്യത്തിലായാലും വ്യായാമത്തിന്റെ കാര്യത്തിലായാലും കൃത്യമായ ശ്രദ്ധ കൊടുക്കാറുണ്ട്. 2010 മുതൽ ബോഡി ബിൽഡിങ്ങിൽ ആണ്. ഭക്ഷണ സംബന്ധമായ കാൻസറായിരുന്നു. ഇതേക്കുറിച്ചു കേട്ടപ്പോഴാണ് തളർന്നു പോയത്. ആ സമയത്ത് ഒരു തെലുങ്ക് സിനിമ കമ്മിറ്റ് ചെയ്തിരുന്നു. അപകടകരമായ അവസ്ഥയിൽ ആയതിനാൽ അപ്പോൾ തന്നെ സർജറി ചെയ്തു. ഇതിന് പിന്നാലെ സ്റ്റിച്ച് എടുത്തു. അതിനുശേഷമാണ് സിനിമാ ചിത്രീകരണത്തിനായി പോയത്. ആ ദിവസം തന്നെ ഫൈറ്റ് സീൻ ആയിരുന്നു. അത് ചെയ്യുമ്പോൾ സ്റ്റിച്ച് ചെയ്ത ഭാഗം പൊട്ടി ചോര വന്നു. അതൊന്നും കാണിക്കാതെ അഭിനയിച്ചു. അതിനുശേഷം ചില ടെസ്റ്റുകൾ ചെയ്‌തെന്നും സുധീർ പറയുന്നു. അടുത്തിടെ എം.ജി ശ്രീകുമാറിനൊപ്പം ‘പറയാം നേടാം’ എന്ന പരിപാടിയില്‍ പങ്കെടുക്കവേ ആയിരുന്നു താരത്തിന്റെ തുറന്നുപറച്ചിൽ.
https://www.facebook.com/Malayalivartha

























