പുട്ട് കഴിക്കുന്ന അമൃതയെ ചേർത്തു നിറുത്തി ഗോപിസുന്ദർ! മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെ വിലയിരുത്തുന്ന ഒരു പണിയുമില്ലാത്തവർക്കായി ഈ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നു... വിവാദങ്ങളോട് പ്രതികരിച്ച് അമൃതയും ഗോപിസുന്ദറും

ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചാ വിഷയമാണ് അമൃത സുരേഷും ഗോപി സുന്ദറും പ്രണയത്തിലാണ് എന്ന വാര്‍ത്ത. അമൃതയെ മാറോട് ചേര്‍ത്ത് ഗോപി സുന്ദര്‍ പങ്കുവച്ച സെല്‍ഫി ചിത്രം വൈറലായതോടെ ഇരുവരുടെയും സ്വകാര്യ ജീവിതത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും ഉള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാവുകയായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ഒന്നിച്ച് ഗുരുവായൂരിൽ തൊഴാനെത്തിയതും ചർച്ചയായി. അമൃതയുടെ മകൾ പാപ്പുവും ഇവർക്കൊപ്പം ഉണ്ടായിരുന്നു. ഇന്നലെ ഗോപിസുന്ദറിന്റെ പിറന്നാളായിരുന്നു. എന്റേത് എന്ന അടിക്കുറിപ്പോടെയാണ് അമൃത ഗോപിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആശംസകൾ അറിയിച്ചത്. ഇരുവരും ഗുരുവായൂരിലെത്തിയ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ വിവാദങ്ങൾ അവസാനിക്കാതെ വന്നതോടെ ഇരുവരും ഇന്നും പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ്. മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തെ വിലയിരുത്തുന്ന ഒരു പണിയുമില്ലാത്തവർക്കായി ഈ പുട്ടും മുട്ടക്കറിയും സമർപ്പിക്കുന്നുവെന്നാണ് കുറിച്ചിരിക്കുന്നത്. പുട്ട് കഴിക്കുന്ന അമൃതയെ ചേർത്തു നിറുത്തിയാണ് ഗോപിസുന്ദർ സെൽഫിയെടുത്തിരിക്കുന്നത്. ഇരുവരും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ഈ പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.
ആദ്യ ഭാര്യയുമായുള്ള വിവാഹ മോചനം കോടതി പരഗണനയില്‍ ഇരിക്കവെയാണ് ലിവിങ് പാർട്ണർ ആയിരുന്ന അഭയയുമായി വേര്‍പിരിഞ്ഞ ഗോപി സുന്ദര്‍ അമൃതയുമായി അടുത്തത്. എന്നാൽ അമൃതയുടെയും ഗോപിസുന്ദറിന്റെയും കഴുത്തില്‍ മാലയണിഞ്ഞുള്ള ചിത്രങ്ങള്‍ കൂടി പുറത്തുവന്നതോടെ ഇരുവരും വിവാഹിതരായി എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. നടന്‍ ബാലയാണ് അമൃതയുടെ ആദ്യ ഭര്‍ത്താവ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥിയായിരുന്ന അമൃതയും നടന്‍ ബാലയും പ്രണയിച്ച് വിവാഹിതരാകുകയായിരുന്നു. ആ ബന്ധത്തില്‍ ഒരു മകളും ഉണ്ട്. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല എലിസബത്തിനെ വിവാഹം ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha

























