സിനിമാ ജീവിതത്തില്‍ 250 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആദരസൂചകമായി രാജസ്ഥാന്റെ സ്‌നേഹ സമ്മാനം! സുരേഷ് ഗോപിയ്ക്ക് സമ്മാനവുമായി സഞ്ജുവും ടീമും... ടീമിന്റെ ഭാവിയ്ക്ക് നന്ദി പറഞ്ഞ് താരം

സുരേഷ് ഗോപിയുടെ 250-ാം ചിത്രമാണ് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന 'ഒറ്റക്കൊമ്പന്‍' . ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഷിബിന്‍ ഫ്രാന്‍സിസാണ്. അതേസമയം, സുരേഷ് ഗോപി രണ്ട് വ്യത്യസ്ത ഗെറ്റപ്പില്‍ എത്തുന്ന ജോഷി ചിത്രം പാപ്പന്‍ റിലീസിനൊരുങ്ങുകയാണ്. ജൂണില്‍ റിലീസ് ചെയ്യന്ന ചിത്രത്തില്‍ വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്. സണ്ണി വെയ്ന്‍, വിജയരാഘവന്‍, ടിനി ടോം, ആശ ശരത്, കനിഹ, സാദിക വേണുഗോപാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ആദ്യമായി സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
അതേസമയം ഐപിഎല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനും ടീമിനും സുരേഷ് ഗോപി അഭിനന്ദനമറിയിച്ചു. സുരേഷ് ഗോപിയ്ക്ക് പ്രത്യേക ജഴ്‌സി അയച്ചുകൊടുത്താണ് സഞ്ജുവിന്റെ രാജസ്ഥാന്‍ സ്‌നേഹമറിയിച്ചത്. SG 250 എന്നെഴുതിയ ജഴ്‌സിയാണ് സുരേഷ് ഗോപിയ്ക്ക് സമ്മാനമായി നല്‍കിയത്. സിനിമാ ജീവിതത്തില്‍ 250 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതിന്റെ ആദരസൂചകമായായിരുന്നു രാജസ്ഥാന്റെ സ്‌നേഹ സമ്മാനം. രാജസ്ഥാന്‍ ഫ്രാഞ്ചൈസിയ്ക്ക് സുരേഷ് ഗോപി നന്ദി പറഞ്ഞു. ടീമിന്റെ ഭാവിയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ജേഴ്‌സിയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























