Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കെ കെയുടെ വിയോഗത്തിന് പിന്നാലെ അസ്വാഭാവിക മരണത്തിന് കേസെടുത്തു പൊലീസ്! വീട്ടുകാരുടെ സമ്മതം ലഭിച്ചശേഷം ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തും... കൊൽക്കത്തയിലെ എസ്‌.എസ്‌.കെ.എം ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുള്ള ക്രമീകരണങ്ങൾ നടക്കുന്നു... കെ കെയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ രാജ്യത്തൊട്ടാകെയുള്ളവർ ആദരാഞ്ജലികൾ അർപ്പിക്കുകയാണ്

01 JUNE 2022 10:07 AM IST
മലയാളി വാര്‍ത്ത

പ്രശസ്‌ത ബോളിവുഡ് പിന്നണി ഗായകൻ കെ.കെ എന്ന കൃഷ്‌ണകുമാർ കുന്നത്തിന്റെ വിയോഗത്തിൽ ഞെട്ടലോടെ സംഗീതലോകം. ഇപ്പോഴിതാ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരിക്കുകയാണ്. വീട്ടുകാരുടെ സമ്മതം ലഭിച്ചശേഷം ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടവും നടത്തും. കൊൽക്കത്തയിലെ എസ്‌.എസ്‌.കെ.എം ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തുവരികയാണെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. കെ കെയുടെ മരണവാർത്ത അറിഞ്ഞതിന് പിന്നാലെ രാജ്യത്തൊട്ടാകെയുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ച് എത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ക്രിക്കറ്റ് താരം വീരേന്ദ്ര സേവാഗ് എന്നിവരടക്കം നിരവധി പ്രമുഖർ കെ.കെയ്‌ക്ക് സമൂഹമാദ്ധ്യമങ്ങളിലൂടെ അന്തിമോപചാരം അർപ്പിച്ചു. കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ സംഗീത പരിപാടിയ്‌ക്ക് പിന്നാലെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ കൽക്കട്ട മെഡിക്കൽ റിസ‌ർച്ച് ഇൻസ്‌റ്റി‌റ്റ്യൂട്ടിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം.

അവസാന പരിപാടിയുടെ ചിത്രങ്ങൾ ഇൻസ്‌റ്റഗ്രാമിൽ 10 മണിക്കൂർ മുൻപ് അദ്ദേഹം പോസ്‌റ്റ് ചെയ്‌തിരുന്നു.കാൽനൂറ്റാണ്ടോളമായി പിന്നണി ഗായകനിരയിൽ സജീവമായിരുന്നു കെ.കെ. ഡൽഹിയിലാണ് ജനനമെങ്കിലും മലയാളിയായ കെകെ എഴുന്നൂറോളം ഗാനങ്ങൾ വിവിധ ഭാഷകളിൽ പാടിയിട്ടുണ്ട്. ഹിന്ദി, തെലുങ്ക്, തമിഴ്,മലയാളം, ബംഗാളി, കന്നട എന്നീ ഭാഷകളിൽ നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചു.1999ൽ ആദ്യ മ്യൂസിക് ആൽബമായ 'പൽ' സോളോ സ്‌ക്രീൻ ആൽബത്തിനുള‌ള സ്‌റ്റാർ സ്‌ക്രീൻ അവാർഡ് നേടി.അന്ന് കൗമാരക്കാർക്കിടയിൽ വലിയ തരംഗമാണ് ഈ ആൽബം സൃഷ്‌ടിച്ചത്. ഫിലിം ഫെയർ അവാർഡ് സൗത്ത്, 2012ലെ ഈണം സ്വരലയ അവാർഡ് അടക്കം നിരവധി അവാർഡുകൾ നേടുകയും നോമിനേറ്റ് ചെയ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്. ജ്യോതി കൃഷ്‌ണയാണ് കെകെയുടെ ഭാര്യ. കുന്നത്ത് നകുൽ, കുന്നത്ത് താമര എന്നിവർ മക്കളാണ്.

തൃശൂര്‍ വേരുകളുള്ള മലയാളി ദമ്പതികളായ സി.എസ് നായരുടേയും കനകവല്ലിയുടേയും മകനായി ഡല്‍ഹിയിലാണ് കൃഷ്ണകുമാര്‍ കുന്നത്ത് ജനിച്ചത്. ഡല്‍ഹിയിലെ മൗണ്ട് സെന്റ് മേരീസ് സ്‌കൂളിലാണ് പഠിച്ചിരുന്നത്. 1999 ക്രിക്കറ്റ് വേള്‍ഡ് കപ്പിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പിന്തുണച്ചുകൊണ്ട് ഇറങ്ങിയ 'ജോഷ് ഓഫ് ഇന്ത്യ' എന്ന ഗാനം പാടിയതും കെ.കെയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends