Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലുണ്ടാവും! അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക്... ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിൽ അമൃത സുരേഷുമായുള്ള വിവാഹത്തെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് ഗോപി സുന്ദര്‍

01 JUNE 2022 11:55 AM IST
മലയാളി വാര്‍ത്ത

ഗോപി സുന്ദറും ഗായിക അമൃത സുരേഷും പുതിയ ജീവിതം തുടങ്ങിയിരിക്കുകയാണ്. എന്നാൽ ഗോപി സുന്ദറും അമൃതയും ഒന്നിച്ചുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ഇവര്‍ക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണങ്ങളും തുടങ്ങിയിരുന്നു. ആശംസകള്‍ അറിയിച്ചതിനൊപ്പമായി സ്വകാര്യ ജീവിതത്തിലെ കാര്യങ്ങള്‍ പറഞ്ഞ് പലരും ഇവരെ വിമര്‍ശിക്കുകയായിരുന്നു. മറ്റുള്ളവരുടെ സ്വകാര്യജീവിതത്തില്‍ ഇടപെടുന്ന ഒരു പണിയും ഇല്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു എന്ന ക്യാപ്ഷനോടെയായാണ് ഗോപി സുന്ദര്‍ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്. അമൃതയും പോസ്റ്റ് പങ്കുവെച്ചിരുന്നു. അമൃതയുടേയും ഗോപി സുന്ദറിന്റെയും ചിത്രങ്ങള്‍ പുറത്തുവന്നപ്പോള്‍ വ്യത്യസ്ത തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. ഇവര്‍ക്ക് ആശംസയുമായി ഒരുവിഭാഗമെത്തിയപ്പോള്‍ മറുവിഭാഗം രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു. അമൃതയും ഗോപിയും ഒന്നിച്ചതില്‍ ഇത്രയേറെ അസ്വസ്ഥപ്പെടാനെന്തിരിക്കുന്നുവെന്നായിരുന്നു പലരുടേയും ചോദ്യം.

എന്നാലിപ്പോഴിതാ താനും അമൃതയും വിവാഹിതരായത് സ്ഥിരീകരിച്ച് ഗോപി സുന്ദറെത്തിയിരുന്നു. ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിലായിരുന്നു അദ്ദേഹം വിവാഹത്തെക്കുറിച്ച് പ്രതികരിച്ചതെന്ന് ക്യാന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവാഹം കഴിഞ്ഞുവെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായാണ് ക്യാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞു, ഒരുമാസം കൊച്ചിയിലുണ്ടാവും അതുകഴിഞ്ഞ് ഹൈദരാബാദിലേക്ക് പോവുമെന്ന് ഗോപി സുന്ദര്‍ പ്രതികരിച്ചതായായാണ് ക്യാം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗുരുവായൂര്‍ സന്ദര്‍ശനത്തിനിടയിലെ വിശേഷങ്ങള്‍ക്കൊപ്പമായാണ് ഗോപി സുന്ദറിന്റെ പ്രതികരണവും പ്രചരിക്കുന്നത്. എന്നാൽ അമൃത സുരേഷും ഗോപി സുന്ദറും വിവാഹിതരായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. കഴുത്തില്‍ മാലയണിഞ്ഞ് നില്‍ക്കുന്ന ഇവരുടെ ചിത്രം വൈറലായിരുന്നു. പളനി സന്ദര്‍ശനത്തിനിടയിലെ ചിത്രങ്ങളായിരുന്നു പ്രചരിച്ചത്. അന്ന് അമൃതയ്‌ക്കൊപ്പം ഗോപി സുന്ദറുമുണ്ടായിരുന്നു. കൈയ്യില്‍ മാലയുമായി നില്‍ക്കുന്ന ഫോട്ടോയായിരുന്നു അദ്ദേഹം പോസ്റ്റ് ചെയ്തത്.. ഇതോടെയാണ് ഇരുവരും വിവാഹിതരായെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends