Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ദിലീപുണ്ടാക്കിയെടുത്ത തെളിവുകൾ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുന്നു.. എല്ലാം ദൈവം ബാക്കി വെച്ച തെളിവുകൾ! 2016 ഡിസംബര്‍ 26ന് സംഭവിച്ചത്; നിർണായകമായ ആ ചിത്രം! ഇനി എല്ലാം പറയേണ്ടിവരും

01 JUNE 2022 12:35 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് സമയം തേടിയുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കവേ ദിലീപിനെതിരെയായുള്ള നിർണായക വിവരങ്ങൾ പുറത്ത് വരുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ബാലചന്ദ്രകുമാറിനെതിരെ ദിലീപ് നടത്തിയ വാദങ്ങളാണ് പൊളിഞ്ഞു വീഴുന്നത്. 2016 ഡിസംബറില്‍ ദിലീപിന്റെ ആലുവയിലുള്ള പത്മസരോവരം വീട്ടില്‍ ബാലചന്ദ്രകുമാര്‍ എത്തിയിട്ടില്ലെന്ന നടന്റെ വാദത്തെ പൊളിക്കുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇക്കാര്യം റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്തുവിട്ടത്. അന്നേ ദിവസം ദിലീപിന്റെ വീട്ടില്‍ ബാലചന്ദ്രകുമാര്‍ ഉണ്ടായിരുന്നുവെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. ഇതിന്റെ ചിത്രങ്ങളും പുറത്തുവന്നു. ഇതോടെ ദിലീപിന്റെ വാദങ്ങള്‍ പൊളിഞ്ഞിരിക്കുകയാണ്. ബാലചന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങളില്‍ ആധികാരികതയുണ്ടെന്നും അംഗീകരിക്കേണ്ടി വരും. ഡിസംബര്‍ 26ന് ബാലചന്ദ്രകുമാര്‍ ദിലീപിനൊപ്പം എടുത്ത ചിത്രങ്ങളാണ് പുറത്തുവന്നത്.

ഈ ചിത്രങ്ങളുടെ ശാസ്ത്രീയ തെളിവുകള്‍ പ്രകാരം 201 ഡിസംബര്‍ 26ന് ബാലചന്ദ്രകുമാര്‍ ദിലീപിന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് തെളിയിക്കുന്നതാണ്. നേരത്തെ ഇതേ ദിവസം നടിയെ ആക്രമിച്ച കേസിലെ മുഖ്യ പ്രതിയായ പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ടുവെന്നായിരുന്നു ബാലചന്ദ്രകുമാര്‍ പോലീസിന് നല്‍കിയ മൊഴി. ദിലീപിന്റെ സഹോദരന്‍ അനൂപിനും പള്‍സര്‍ സുനിക്കും ഒപ്പം താന്‍ കാറില്‍ സഞ്ചരിച്ചുവെന്നും നേരത്തെ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ദിലീപിന്റെ ഫോണില്‍ ആ ദിവസം എനിക്കൊപ്പമുള്ള ചിത്രങ്ങള്‍ എടുത്തിരുന്നു. ഈ ചിത്രം ദിലീപിന്റെ ഫോണില്‍ റിട്രീവ് ചെയ്തതോടെയാണ് ഞാനും അതേ ദിവസം ചിത്രങ്ങള്‍ എടുത്തിരുന്നല്ലോയെന്ന കാര്യം ഓര്‍മ വരുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

ദിലീപിനൊപ്പമുള്ള ചിത്രം മാത്രമല്ല പത്മസരോവരത്തിന് സമീപത്ത് നിന്നുള്ള വീഡിയോയും ചിത്രീകരിച്ചിരുന്നുവെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലിലെ നിര്‍ണായക മൊഴിയായിരുന്നു പള്‍സര്‍ സുനിയെ ദിലീപിന്റെ വീട്ടില്‍ വെച്ച് കണ്ടിരുന്നുവെന്നത്. എന്നാല്‍ ഇതിന്റെ ശാസ്ത്രീയ തെളിവുകള്‍ ബാലചന്ദ്രകുമാറിന് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നില്ല. പള്‍സര്‍ സുനിയെ കണ്ടുവെന്ന് ആരോപിച്ച ദിവസം ബാലചന്ദ്രകുമാര്‍ തന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയിട്ടില്ലെന്നായിരുന്നു ദിലീപ് പോലീസിനോട് പറഞ്ഞത്. പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ താന്‍ പുറത്ത് നില്‍ക്കുന്ന സമയത്ത് സ്വകാര്യ സംഭാഷണം നടത്തിയെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends