Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കെകെ 'പരിപാടി നടക്കുന്നതിനിടെ തനിക്ക് ചൂട് സഹിക്കാനാവുന്നില്ലെന്നും പാടാനാവുന്നില്ലെന്നും കെ.കെ പറഞ്ഞിരുന്നു... ടവല്‍ കൊണ്ട് പലതവണ വിയർപ്പ് അദ്ദേഹം ഒപ്പി... ഒരുപാട് വെള്ളം കുടിച്ചു.. ചൂട് കാരണം അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു. .അദ്ദേഹത്തിന് പെര്‍ഫോം ചെയ്യാന്‍ സ്റ്റേജില്‍ ആവശ്യത്തിന് സ്ഥലമില്ലായിരുന്നു.. വായു സഞ്ചാരത്തിനു വേണ്ട സ്ഥലം പോലും ഉണ്ടായിരുന്നില്ല! ആരാധകരെ തുരത്താൻ ജീവനക്കാരൻ അഗ്നി ശമനികൾ പ്രയോഗിച്ചു, ആളുകൾ ചിതറിയോടി; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്...

01 JUNE 2022 04:02 PM IST
മലയാളി വാര്‍ത്ത

പ്രശസ്‌ത ബോളിവുഡ് പിന്നണി ഗായകൻ കെ.കെ എന്ന കൃഷ്‌ണകുമാർ കുന്നത്തിന്റെ മരണത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. കൊല്‍ക്കത്തയിലെ പരിപാടിയുടെ സംഘാടകരോടും ഹോട്ടല്‍ ജീവനക്കാരോടും പൊലീസ് സംസാരിച്ചു.കെ.കെയുടെ മരണത്തിൽ സംഗീത പരിപാടി സംഘടിപ്പിച്ചവർക്കെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. ആളുകളുടെ തിരക്ക് വർദ്ധിച്ചപ്പോൾ ഒരു ജീവനക്കാരൻ ഫയർ എക്‌സ്റ്റിൻഗ്യൂഷ‌ണർ ഉപയോഗിക്കുന്നതിന്റെ വീഡിയോ വെെറലാവുകയാണ്.ഷോ നടക്കുമ്പോൾ പാസുകളില്ലാത്ത നിരവധി കെ.കെ ആരാധകർ വേദിയിലേക്ക് പ്രവേശിക്കാൻ ഓഡിറ്റോറിയത്തിന് പുറത്ത് കാത്ത് നിൽപ്പുണ്ടായിരുന്നു. ആളുകൾ ഉള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് ജീവനക്കാരൻ അഗ്നി ശമനികൾ (ഫയർ എക്‌സ്റ്റിൻഗ്യൂഷ‌ണർ) ജനങ്ങളുടെ നേർക്ക് പ്രയോഗിച്ചത്. ഇതോടെ ആളുകൾ ചിതറിയോടി. ക്രമീകരണങ്ങളിലൊന്നും സംഘാടകര്‍ ശ്രദ്ധിച്ചിരുന്നില്ലെന്നും ഹാളിലെ എ.സി സംഘാടകര്‍ ഓഫ് ചെയ്‌തിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പരിപാടിയുടെ കാണികളായ ഞങ്ങള്‍ക്കുപോലും ചൂടും വിയര്‍പ്പും കാരണം അവിടെ ഇരിക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും പീറ്റര്‍ ഗോമസ് ചൂണ്ടിക്കാട്ടി.

കെകെ 'പരിപാടി നടക്കുന്നതിനിടെ തനിക്ക് ചൂട് സഹിക്കാനാവുന്നില്ലെന്നും പാടാനാവുന്നില്ലെന്നും കെ.കെ പറഞ്ഞിരുന്നു. ടവല്‍ കൊണ്ട് പലതവണ വിയർപ്പ് അദ്ദേഹം ഒപ്പി. ഒരുപാട് വെള്ളം കുടിച്ചു. ചൂട് കാരണം അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു. അദ്ദേഹത്തിന് പെര്‍ഫോം ചെയ്യാന്‍ സ്റ്റേജില്‍ ആവശ്യത്തിന് സ്ഥലമില്ലായിരുന്നു. വായു സഞ്ചാരത്തിനു വേണ്ട സ്ഥലം പോലും ഉണ്ടായിരുന്നില്ല. എന്നാല്‍ ഈ അവസ്ഥയിലും അദ്ദേഹം പെര്‍ഫോം ചെയ്‌തുവെന്നും പീറ്റർ കുറിച്ചു. അധികൃതരെ കുറ്റപ്പെടുത്തി ബി.ജെ.പി ദേശീയ ഉപാദ്ധ്യക്ഷൻ ദിലീപ് ഘോഷും രംഗത്തെത്തി. ഇത് പോലുള്ള പരിപാടികളിൽ സെലിബ്രിറ്റികൾക്ക് സംരക്ഷണം നൽകാൻ ഭരണകൂടത്തിന് ബാദ്ധ്യതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വേദിയിലെ ചൂടിനെക്കുറിച്ച് ഗായകൻ കെെ കൊണ്ട് ആംഗ്യം കാണിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം കൊൽക്കത്തയിലെ നസ്റുല്‍ മഞ്ച ഓഡിറ്റോറിയത്തില്‍ നടന്ന സംഗീത പരിപാടിയ്‌ക്ക് ശേഷം മടങ്ങിയെത്തിയ കെ.കെ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. പിന്നാലെ അദ്ദേഹത്തെ ഉടൻ കൽക്കട്ട മെഡിക്കൽ റിസ‌ർച്ച് ഇൻസ്‌റ്റി‌റ്റ്യൂട്ടിൽ എത്തിച്ചെങ്കിലും അന്ത്യം സംഭവിച്ചു. മരണകാരണം ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ കെ.കെയുടെ മുഖത്തും തലയിലും മുറിവേറ്റ പാടുകളുണ്ടായിരുന്നുവെന്ന് പൊലീസിനെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends