Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അമ്മയുടെയും മകളുടെയും ഇടയിൽ മറ്റൊരാൾ കടന്ന് വരുമ്പോൾ അമ്മയും മകളും തമ്മിലുള്ള അകലം കൂടും.. നെറുകയിൽ സിന്ദൂരമണിഞ്ഞ് അമൃത സുരേഷ് ഗോപി സുന്ദറിനൊപ്പം, മാറി നടന്ന് പാപ്പു! ക്ഷേത്രനടയിലെ ആ കാഴ്ച; വൈറൽ വീഡിയോ ഏറ്റെടുത്ത് ആരാധകർ

02 JUNE 2022 11:09 AM IST
മലയാളി വാര്‍ത്ത

കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ചർച്ച വിഷയമാണ് അമൃതസുരേഷും ഗോപിസുന്ദറുമായുള്ള റിലേഷൻ. ചിത്രങ്ങള്‍ വൈറലായതിനൊപ്പമായി രൂക്ഷമായ വിമര്‍ശനങ്ങളുമായും ഒരുവിഭാഗമെത്തിയിരുന്നു. ഇപ്പോഴിതാ മകള്‍ക്കും ഗോപി സുന്ദറിനും ഒപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നില്‍ക്കുന്ന അമൃതയുടെ ദൃശ്യങ്ങളും വൈറലായി മാറുകയാണ്. ആരാധകര്‍ ഇവര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതും സ്റ്റാളുകളിൽ കയറി സാധനങ്ങൾ വാങ്ങുന്ന അമൃതയെയും വീഡിയോയിൽ കാണാം. ഓരോരുത്തരുടെ ക്യാമറയ്ക്ക് മുന്നിലും അമൃതയും മകളും ഗോപി സുന്ദറും പോസ് ചെയ്തു നില്‍ക്കുന്നുണ്ട്. എന്നാൽ ചില സമയങ്ങളിലുള്ള പാപ്പുവിൻ്റെ മാറി നിൽക്കലുകളും മുഖത്തെ സങ്കടഭാവവും ഫോട്ടോയ്ക്ക് പോസ് ചെയ്യാനുള്ള താത്പര്യക്കുറവുമൊക്കെ വീഡിയോയിൽ ശ്രദ്ധിക്കപ്പെട്ടു. ഇതോടെ സോഷ്യൽ മീഡിയയിൽ കമന്റുകൾ കൊണ്ട് നിറഞ്ഞു.

ആ കുഞ്ഞിനെ ഒഴിവാക്കുന്നത് ഇപ്പോഴേ കഷ്ടം. ആ കുഞ്ഞു ഒഴിഞ്ഞു മാറി നിൽക്കുന്നത് കണ്ടപ്പോൾ സങ്കടം തോന്നി, അമ്മയുടെയും മകളുടെയും ഇടയിൽ മറ്റൊരാൾ കടന്ന് വരുമ്പോൾ അമ്മയും മകളും തമ്മിലുള്ള അകലം കൂടും,.. എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഗോപി സുന്ദറും അമൃത സുരേഷും അടുത്തിടെയാണ് തങ്ങളുടെ പ്രണയം പരസ്യമാക്കിയത്. പിന്നിട്ട കാതങ്ങള്‍ മനസില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക് എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍.

2001 ല്‍ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് ആണ്‍ മക്കളും ഈ ബന്ധത്തിലുണ്ട്. പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ഇടയിലാണ് അഭയ ഹിരണ്‍മയിയുമായി ഗോപി സുന്ദര്‍ പ്രണയത്തിലാവുന്നത്. തുടര്‍ന്ന് ലിവിങ് റിലേഷനും ആരംഭിയ്ക്കുകയായിരുന്നു. 3 വര്‍ഷം മുന്‍പായിരുന്നു അഭയ ഗോപി സുന്ദറിനൊപ്പമുള്ള ലിവിങ് റ്റുഗദര്‍ ജീവിതം പരസ്യമാക്കിയത്. പൊതുപരിപാടികളിലും റിയാലിറ്റി ഷോകളിലുമെല്ലാം ഇവര്‍ ഒന്നിച്ചെത്താറുണ്ടായിരുന്നു. വിവാഹ മോചനം ഇപ്പോഴും കോടതി പരഗണനയില്‍ ഇരിക്കവെ അഭയയുമായി വേര്‍പിരിഞ്ഞ ഗോപി സുന്ദര്‍ അമൃതയുമായി അടുക്കുകയായിരുന്നു. നടന്‍ ബാലയാണ് അമൃതയുടെ ആദ്യ ഭര്‍ത്താവ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ മത്സരാര്‍ത്ഥിയായിരുന്ന അമൃതയും നടന്‍ ബാലയും പ്രണയിച്ച് വിവാഹിതരാകുകയായിരുന്നു. ആ ബന്ധത്തില്‍ ഒരു മകളും ഉണ്ട്. അമൃതയുമായുള്ള വിവാഹ മോചനത്തിന് ശേഷം ബാല എലിസബത്തിനെ വിവാഹം ചെയ്യുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends