സ്‌കൂള്‍ തുറക്കുന്നത് വരെ മകളെ അച്ഛനും അച്ഛന്റെ വീട്ടുകാര്‍ക്കും ഒപ്പം കുറച്ച് ദിവസം അവധി ആഘോഷിക്കാന്‍ വിട്ടതാണ്.. ആരാധകരുടെ സംശയം കടുത്തു! ഒടുവിൽ മറുപടിയുമായി ആര്യ

മലയാളികളുടെ ഇഷ്ടതാരമാണ് ആര്യ. കോമഡിയിലൂടെയും അവതരികയായുമൊക്കെ വളരെ പെട്ടന്നായിരുന്നു ബഡായി ആര്യ ആരാധകരുടെ ഉള്ളിൽ സ്ഥാനം പിടിച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായ ആര്യ വിശേഷങ്ങളെല്ലാം തന്നെ ആരാധരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ കുറച്ച് ദിവസമായല്ലോ? മകളെ കണ്ടിട്ട് എവിടെയാണ് എന്നൊക്കെയുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് പിന്നാലെ താരം തന്നെ ആ ഉത്തരം പറയുകയാണ്.
മകള്‍ക്കൊപ്പം സ്റ്റേക്കേഷനില്‍ പോയ ഒരു വീഡിയോയ്ക്ക് ഒപ്പമാണ് ആര്യയുടെ മറുപടി. നിലവില്‍ മകള്‍ അവളുടെ അച്ഛനൊപ്പം അദ്ദേഹത്തിന്റെ സ്ഥലത്താണ് ഉള്ളത് എന്ന് ആര്യ വ്യക്തമാക്കി. സ്‌കൂള്‍ തുറക്കുന്നത് വരെ മകളെ അച്ഛനും അച്ഛന്റെ വീട്ടുകാര്‍ക്കും ഒപ്പം കുറച്ച് ദിവസം അവധി ആഘോഷിക്കാന്‍ വിട്ടതാണത്രെ ആര്യ. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ രോഹിത് സുശീലും പങ്കുവച്ചിട്ടുണ്ട്.
സീരിയല്‍ നടി കൂടെയായ അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത് സുശീലാണ് ആര്യ ബാബവിന്റെ മുന്‍ ഭര്‍ത്താവ്. വിവാഹ മോചനത്തിന് ശേഷം മകള്‍ ആര്യയ്‌ക്കൊപ്പമാണ് താമസം. മകളുടെ അച്ഛന്‍ എന്ന നിലയില്‍ രോഹിത്തുമായി നല്ല സൗഹൃദം ആര്യ സൂക്ഷിയ്ക്കുന്നുമുണ്ട്. രോഹിത്ത് മറ്റൊരു വിവാഹം ജീവിതത്തിലേക്ക് കടന്നു എങ്കിലും ആര്യ ഇപ്പോഴും സിംഗിള്‍ ആണ്.
https://www.facebook.com/Malayalivartha

























