Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

2018 ന് രാത്രി 9.58 ഓടെ ദൃശ്യങ്ങൾ ആക്സസ് ചെയ്തതെന്ന് കണ്ടെത്തി... 13 ന് രാവിലെ 12 മണിയോട് അടുത്ത സമയമാണ്... ഫ്രഡോ റൈറ്റ് ബ്ലോക്കറോ ഉപയോഗിക്കാതെ പരിശോധിച്ചത് കൊണ്ടാണ് ഹാഷ് വാല്യുവിൽ മാറ്റം വന്നത്'... നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി മുന്‍ എഫ്എസ്എല്‍ ഉദ്യോഗസ്ഥൻ

04 JUNE 2022 08:00 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ജനുവരിയില്‍ അങ്കമാലി കോടതിയില്‍ നിന്നും ഡിസംബറില്‍ എറണാകുളം സെഷന്‍സ് കോടതിയുടെ പരിഗണനയില്‍ ഇരിക്കുമ്പോഴുമാണ് ദൃശ്യങ്ങള്‍ ചോര്‍ന്നത്. തിരുവനന്തപുരം ഫോറന്‍സിക് സയന്‍സ് ലബോറട്ടറി ഡയറക്ടര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് രണ്ട് തവണ ദൃശ്യങ്ങള്‍ ചോര്‍ന്നതായിട്ടുള്ളത്. മെമ്മറി കാര്‍ഡിലേക്ക് കോപ്പി ചെയ്തതിന് ശേഷം ദൃശ്യങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കെ അനവധി തവണ ആക്‌സസ് ചെയ്യപ്പെട്ടുവെന്ന് നേരത്തെ പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 2018 ജനുവരി 9 ന് രാത്രി 9.58 നാണ് ആക്സസ് ചെയ്തതെന്ന് മുൻ തിരുവനന്തപരും എഫ്എസ്എല്ലിലെ റിസേര്‍ച്ച് വിഭാഗം ജോയിന്റ് ഡയറക്ടറാണ് എസ്പി സുനില്‍ പറഞ്ഞത്. മെമ്മറി കാർഡ് കണക്ട് ചെയ്ത സിസ്റ്റം ലഭിച്ചാൽ മാത്രമേ അവ കോപ്പി ചെയ്തിട്ടുണ്ടോയെന്നത് കണ്ടെത്താൻ സാധിക്കുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...

'ദൃശ്യങ്ങൾ അടങ്ങിയ പെൻഡ്രൈവ് ഒരു ഉപകരണത്തിൽ തീർച്ചയായും കണക്ട് ചെയ്തിരിക്കും. ആ കണക്ട് ചെയ്ത ലാപ് ടോപ്പോ അല്ലേങ്കിൽ കമ്പ്യൂട്ടറോ അവ ഏതാണെങ്കിലും അതിന്റെ ഹാർഡ് ഡിസ്ക് പരിശോധിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭിക്കൂ. ദൃശ്യങ്ങൾ കോപ്പി ചെയ്തിട്ടുണ്ടോ, ഏതൊക്കെ ദിവസമാണ് കണക്ട് ചെയ്തത് തുടങ്ങിയ വിവരങ്ങൾ ലഭിക്കാൻ സാധ്യത ഉണ്ട്'.
'പക്ഷേ കോടതി കസ്റ്റഡിയിൽ ഉള്ള മെമ്മറി കാർഡിലെ ദൃശ്യങ്ങളിൽ കൃത്രിമം നടന്നിട്ടില്ല. അക്കാര്യം പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. വീഡിയോകളുടെ ഹാഷ് വാല്യുവിൽ യാതൊരു മാറ്റവും വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസങ്ങളിൽ ആക്സസ് ചെയ്തു എന്ന വിവരങ്ങളാണ് ലഭിച്ചത്. അക്കാര്യം വിശദമായി തന്നെ കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. 'മെമ്മറി കാർഡ് എഫ് എസ് എല്ലിലേക്ക് പരിശോധനയ്ക്ക് അയച്ചാലും അവ കോപ്പി ചെയ്തിട്ടുണ്ടോയെന്നത് കണ്ടെത്തുക എളുപ്പമല്ല. ആക്സസ് ചെയ്ത സിസ്റ്റം ലഭിക്കുകയാണെങ്കിൽ കുറേ വിവരങ്ങൾ നമ്മുക്ക് ശേഖരിക്കാൻ സാധിക്കും. കുറച്ച് കൂടി കൺക്ലൂസീവായി ഇത് കോപ്പി ചെയ്തിട്ടുണ്ട്, അല്ലേങ്കിൽ അതിന്റെ ലക്ഷണങ്ങൾ ഒന്നുമില്ല തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താം'.

'9.1. 2018 നും 13.12.2018 നുമാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തത് എന്നാണ് എഫ്എസ്എൽ പരിശോധനയിൽ കണ്ടെത്തിയത്. 9.1. 2018 ന് രാത്രി 9.58 ഓടെയാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തതെന്ന് കണ്ടെത്തിയത്. 13 ന് രാവിലെ 12 മണിയോട് അടുത്ത സമയമാണ്. ഫ്രഡോ റൈറ്റ് ബ്ലോക്കറോ ഉപയോഗിക്കാതെ പരിശോധിച്ചത് കൊണ്ടാണ് ഹാഷ് വാല്യുവിൽ മാറ്റം വന്നത്'. 'നേരത്തേ കോടതി ആവശ്യപ്പെട്ട പ്രകാരം സിബിഐ കോടതിയിൽ വെച്ച് റൈറ്റ് ബ്ലോക്കർ അടക്കമുള്ള എല്ലാ ഫെസിലിറ്റുകളും ഉപയോഗിച്ചായിരുന്നു ആ ദൃശ്യങ്ങൾ ഞങ്ങൾ ഓപൺ ചെയ്തത്. പെൻഡ്രൈവ് എന്നത് ഞങ്ങൾ റിപ്പോർട്ടിന്റെ ഭാഗമായി നൽകുന്നതാണ്. അത് ഏത് കോടതിക്കും എത്രപ്രാവശ്യം വേണമെങ്കിലും കാണാം. അതിന്റെ ഹാഷ് വാല്യു മാറുന്നത് പ്രശ്നമല്ല. അത് റിപ്പോർട്ടിന്റെ ഭാഗമാണ്. എന്നാൽ മെമ്മറി എന്ന് പറയുന്നത് എം ഒ ആണ്'.'ഇത്തരത്തിലുള്ള എംഒകൾ പരിശോധിക്കുന്ന സമയത്ത് അവയുടെ ഹാഷ് വാല്യു ഇൻടാക്ട് ആയിരിക്കണം. അവർക്കിത് പരിശോധിക്കണമെങ്കിൽ റൈറ്റ് ബ്ലോക്കർ പോലുള്ള ആവശ്യമാണ്. അതില്ലാതെയാണ് മെമ്മറി കാർഡ് ആക്സസ് ചെയ്തത് എന്നതിനാലാണ് അക്കാര്യം കണ്ടെത്താൻ സാധിച്ചത്', അദ്ദേഹം പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends