ഞാൻ ശാരീരികമായും മാനസികമായും തളർന്നിരിക്കുന്നു! എനിക്ക് തണ്ടും തടിയും ഉണ്ട്.. സ്വയം അധ്വാനിച്ച് വീട് വയ്ക്കും; റോബിന്റെ ചെടിയും സ്വന്തം ചെടിയും എറിഞ്ഞ് പൊട്ടിച്ചു... സ്മോക്കിംഗ് ഏരിയയിൽ പോയി പുകവലിച്ച് കൊണ്ട് സിനിമാ സ്റ്റൈലിൽ ബിഗ് ബോസിൽ നിന്നും ജാസ്മിൻ ഇറങ്ങിപ്പോയി; ബിഗ്‌ബോസ് വീട്ടിൽ മത്സരാർത്ഥികൾ കലിപ്പിൽ

ബിഗ് ബോസ് ഷോയില്‍ ഇന്ന് പ്രേക്ഷകരെ കാത്തിരിക്കുന്നത് തികച്ചും അ പ്രതീക്ഷിതമായ കാര്യങ്ങളാണ്. ബിഗ് ബോസ് വീട്ടില്‍ പകുതിയില്‍ കൂടുതല്‍ ദിവസങ്ങള്‍ പിന്നിട്ട മത്സരാര്‍ത്ഥികള്‍ ഇപ്പോള്‍ ഏറെ സംഘര്‍ഷങ്ങളിലാണ്. ആരൊക്കെയാണ് പുറത്തേയ്ക്ക് പോകുന്നത് ആരൊക്കെയാണ് നിലനില്‍ക്കുന്നത് എന്നൊക്കെ സംബന്ധിച്ച് പ്രേക്ഷകര്‍ക്കും ഇപ്പോള്‍ വലിയ ആശങ്കകളാണുള്ളത്. റോബിന്‍ ഇതുവരെയും വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ജാസ്മിന്‍ പുറത്തേയ്ക്ക് പോകുകയാണ്.
ബിഗ് ബോസ് റോബിനെ തിരിച്ചുകൊണ്ടു വരുന്നതിനോട് എതിർപ്പ് പ്രകടിപ്പിച്ചുകൊണ്ടാണ് ജാസ്മിൻ സ്വയം പുറത്തേക്ക് പോവുകയാണെന്ന് പ്രഖ്യാപിച്ചത്. റിയാസിനെ തല്ലിയെന്ന ആരോപണത്താൽ ഡോ. റോബിനെ ഷോയിൽ നിന്നും മാറ്റിനിർത്തിയതോടെയാണ് ബിഗ് ബോസിൽ പുതിയ വഴിത്തിരിവുകൾ വന്നത്.ജാസ്മിൻ സ്വയം വാക്ക് ഔട്ട് നടത്തുകയായിരുന്നു. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞ് പുറത്തേക്കിറങ്ങിയ ജാസ്മിൻ റോബിന്റെ ചെടിയും സ്വന്തം ചെടിയും എറിഞ്ഞ് പൊട്ടിച്ചു. പിന്നീട് സ്മോക്കിംഗ് ഏരിയയിൽ പോയി പുകവലിച്ച് കൊണ്ട് സിനിമാ സ്റ്റൈലിലായിരുന്നു ജാസ്മിന്റെ മടക്കം. അതേസമയം, റോബിനെ തിരികെ ബിഗ് ബോസിൽ പ്രവേശിപ്പിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എനിക്കിവിടെ നിൽക്കാൻ താല്പര്യമില്ല. ഒരാളെ ഫിസിക്കൽ അസോൾട്ട് ചെയ്താൽ പോലും കാറി കൂവി ആ ഇരയെ ട്രീറ്റ് ചെയ്യുന്നത് ഞാൻ ഇവിടെ കാണുന്നുണ്ട്. റോബിനെ വിശുദ്ധനാക്കാനാണ് ശ്രമം. ഞാൻ ശാരീരികമായും മാനസികമായും തളർന്നിരിക്കുന്നു' എന്ന് ജാസ്മിൻ ബിഗ് ബോസിനോട് പറഞ്ഞു. 'സ്വന്തമായിട്ട് ഒരു വ്യക്തിത്വവും ഇല്ലാതെ ഒരാൾക്ക് എങ്ങനെ വൃത്തികെട്ട രീതിയിൽ ഗെയിം കളിക്കാം, കുത്തിത്തിരിപ്പ് ഉണ്ടാക്കാം, മാനസികമായി തളർത്താം എന്ത് വേണമെങ്കിലും ഷോയിൽ ചെയ്യാം. ജീവിതത്തിൽ ഇതുവരെ ഒരാളെയും ഫിസിക്കലി ഞാൻ ഉപദ്രവിച്ചിട്ടില്ല.
ഇത് കഴിഞ്ഞും എനിക്കൊരു ജീവിതമുണ്ട്. എനിക്ക് സെൽഫ് റെസ്പെക്ട് കുറച്ച് കൂടുതലാണ്. വിജയി ആകണമെന്നൊന്നും എനിക്കില്ലായിരുന്നു. ഞാൻ എന്താണ് എന്നറിഞ്ഞ് എന്നെ ഇഷ്ടപ്പെടുന്നവരുണ്ട്. ഈ ഷോയിൽ മുന്നോട്ട് പോകാൻ ഞാൻ ഒരിക്കലും ആഗ്രഹിക്കുന്നില്ല. ഇങ്ങനെ ഇവിടെ നിന്ന് 75 ലക്ഷത്തിന്റെ വീട് കിട്ടിയിട്ട് എനിക്ക് ഒന്നും നേടാനില്ല. എനിക്ക് തണ്ടും തടിയും ഉണ്ട്. സ്വയം അധ്വാനിച്ച് വീട് വയ്ക്കും,' എന്നും ജാസ്മിൻ ബിഗ് ബോസിനോട് പറഞ്ഞു. പുറത്തുപോവാനുളള തീരുമാനത്തിൽ മാറ്റമില്ലെങ്കിൽ സ്വന്തം ഇഷ്ട പ്രകാരം തിരികെ വീട്ടിൽ പോയി എല്ലാവരോടും യാത്ര പറഞ്ഞ് ബാഗ് പാക്ക് ചെയ്ത് പുറത്തേക്ക് വരാമെന്ന് ബിഗ് ബോസ് അറിയിക്കുകയായിരുന്നു. ഇത് അനുസരിച്ച് ജാസ്മിൻ ബിഗ് ബോസിൽ നിന്നും ഇറങ്ങാൻ തീരുമാനിക്കുകയായിരുന്നു. റൂം ഫ്രഷ്നർ അടിച്ചതുമായി ബന്ധപ്പെട്ട് റിയാസിനെ റോബിൻ അടിച്ചത് മത്സരാർത്ഥികൾക്കിടയിൽ ചേരിതിരിവുണ്ടാക്കിയിരുന്നു. ഷോയിൽ നിന്നും മാറ്റി നിർത്തിയ റോബിനെ തിരിച്ചെടുക്കാനുളള ബിഗ് ബോസിന്റെ തീരുമാനമാണ് ജാസ്മിനെ ചൊടിപ്പിച്ചത്.
https://www.facebook.com/Malayalivartha

























