ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!' എന്ന ചിത്രത്തിൽ മാത്രമല്ല, ‘ഇഒ’യില്‍ നായികയായി തിളങ്ങാൻ ഭാവന! നടിയുടെ രണ്ടാം വരവ് ആഘോഷമാക്കാൻ ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. നിരവധി മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ തന്റേതായ ഒരിടം കണ്ടെത്താന്‍ താരത്തിനായിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നഡയിലുമെല്ലാം തിരക്കുള്ള നായികയാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കിടാറുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം നടി ഭാവന മലയാളത്തിലേയ്ക്ക് തിരിച്ചു വരുന്നെന്ന വാര്‍ത്ത നേരത്തെ പുറത്ത് വന്നിരുന്നു. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്!' എന്ന ചിത്രത്തിലൂടെയാണ് നടിയുടെ രണ്ടാം വരവ്. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രഖ്യാപനം.
എന്നാലിപ്പോഴിതാ സംവിധായകന്‍ ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലും ഭാവന പ്രധാന കഥാപാത്രമാകുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ചിത്രത്തില്‍ രണ്ട് ദേശീയ പുരസ്‌കാരം നേടിയ തെന്നിന്ത്യന്‍ അഭിനേത്രിയുടെ വേഷമാണ് ചിത്രത്തില്‍ ഭാവന ചെയ്യുക എന്ന് തിരക്കഥാകൃത്ത് എസ് സുരേഷ് ബാബു പറഞ്ഞു. ഷെയിന്‍ നിഗം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തില്‍ ഭാവനയ്‌ക്കൊപ്പം സംവിധായകന്‍ ഗൗതം വാസുദേവ് മേനോനും പ്രധാന വേഷം ചെയ്യുന്നുണ്ട്.
ഒരു ഐപിഎസ് ഓഫീസറുടെ വേഷമാണ് ചിത്രത്തില്‍ ഗൗതം മേനോന്റേത്. ഷെയിന്റെ കഥാപാത്രത്തിന്റെ പേരാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. ഇഒ എലിയാവു കോഹന്‍ എന്ന ജൂതനായാണ് ഷെയിന്‍ വേഷമിടുക. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള സംവിധായകന്‍ ഭരതന്റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ‘ഇഒ’. 2005ല്‍ പുറത്തിറങ്ങിയ മോഹന്‍ലാല്‍ ചിത്രം ‘ഉടയോന്‍’ ആണ് ഭദ്രന്റേതായി അവസാനം പുറത്തിറങ്ങിയത്. സൗബില്‍ ഷാഹിര്‍, ജോജു ജോര്‍ജ്, റിമ കല്ലിങ്കല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ജൂതന്‍’ എന്ന പേരിലാണ് ചിത്രം ആദ്യം പ്രഖ്യാപിച്ചത്. 2019ലായിരുന്നു ഇത്. എന്നാല്‍ തിരക്കുകളേത്തുടര്‍ന്ന് ഇവര്‍ സിനിമയില്‍ നിന്നും പിന്മാറി.2022 സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങുന്ന ചിത്രം ത്രില്ലര്‍ പശ്ചാത്തലത്തിലുള്ളതാകും. ഫോര്‍ട്ട് കൊച്ചിയാണ് ലൊക്കേഷന്‍.
https://www.facebook.com/Malayalivartha























