അടുത്തെങ്ങും വിട്ടു പോകാത്ത ഒരു കറയോ, പാടോ ആണ് ധോണിയുമായുള്ള എന്റെ ബന്ധമെന്ന് ഞാന്‍ മനസിലാക്കുന്നു.. എന്റെ മക്കള്‍ പോലും അത് ടിവിയില്‍ കാണുകയും എന്നോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്യുമെന്നും എനിക്കുറപ്പാണ്... റായി ലക്ഷ്മിയുടെ വെളിപ്പെടുത്തൽ

റായി ലക്ഷ്മിയും ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയും പ്രണയത്തിലാണെന്ന് വർഷങ്ങൾക്ക് മുമ്പ് ഗോസിപ്പുകൾ വന്നിരുന്നു. 2008ലെ ഐപിഎല്‍ വേളയിലാണ് ധോണിയും റായിയും തമ്മിലുള്ള പ്രണയബന്ധത്തെക്കുറിച്ച് വാർത്തകൾ വന്നുതുടങ്ങിയത്. ചെന്നൈ സൂപ്പർകിങ്സിന്റെ ബ്രാൻഡ് അംബാസിഡർ ആയിരുന്നു റായി. ധോണി ആയിരുന്നു ടീം ക്യാപ്റ്റനും. ആ കാലത്ത് ഒരുവർഷത്തോളം ധോണിയുമായുള്ള പ്രണയബന്ധം തുടർന്നു. എന്നാൽ അതൊരിക്കലും ശക്തമായ പ്രണയബന്ധമായിരുന്നില്ലെന്നും വിവാഹത്തെക്കുറിച്ച് പോലും ചിന്തിച്ചിട്ടില്ലെന്നും റായി അന്ന് വ്യക്തമാക്കിയിരുന്നു.
എന്നാൽ ധോണിയുമായുള്ള ബന്ധത്തെക്കുറിച്ച് റായ് ലക്ഷ്മി നടത്തിയ പ്രതികരണമാണ്, ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. തന്റെ ജീവിതത്തിലെ ഒരു കറയായിരുന്നു ധോണിയുമായുള്ള ബന്ധമെന്നായിരുന്നു റായ് ലക്ഷ്മി പറഞ്ഞത്. പരസ്പരം പിരിഞ്ഞുവെങ്കിലും, തങ്ങള്‍ക്കിടയില്‍ ഇപ്പോഴും ബഹുമാനമുണ്ടെന്നും ധോണിയുമായുള്ള ബന്ധം അവസാനിപ്പിച്ചതിന് ശേഷം തനിക്ക് മൂന്നോ നാലോ പ്രണയ ബന്ധങ്ങളുണ്ടായിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ‘അടുത്തെങ്ങും വിട്ടു പോകാത്ത ഒരു കറയോ, പാടോ ആണ് ധോണിയുമായുള്ള എന്റെ ബന്ധമെന്ന് ഞാന്‍ മനസിലാക്കുന്നു. ധോണിയുടെ ഭൂതകാലത്തെക്കുറിച്ച് പറയുമ്പോഴെല്ലാം മാദ്ധ്യമങ്ങള്‍ ഞങ്ങളുടെ ബന്ധത്തെ എടുത്തു കൊണ്ട് വരും. ഒരുകാലത്ത് എന്റെ മക്കള്‍ പോലും അത് ടിവിയില്‍ കാണുകയും എന്നോട് അതേക്കുറിച്ച് ചോദിക്കുകയും ചെയ്യും എന്നാണ് എനിക്ക് തോന്നുന്നതെന്നും റായ് ലക്ഷ്മി പറഞ്ഞു. ധോണി ജീവിതത്തിൽ ഡേറ്റ് ചെയ്തത് തന്നെ മാത്രമല്ലെന്നും മറ്റൊരുപാട് പെൺകുട്ടികള്‍ വന്നുപോയിട്ടുണ്ടെന്നും റായി പറഞ്ഞു.
https://www.facebook.com/Malayalivartha

























