ഫഹദുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണോ ഈ ചിത്രം തെരഞ്ഞെടുത്തത്? തെലുങ്കിലേക്ക് പോകുന്നതിന് പിന്നില്‍ ഫഹദിൻ്റെ തീരുമാനവും ഉണ്ടായിരുന്നോ? അവതാരകൻ ചോദിച്ച ചോദ്യത്തിന് നടിയുടെ കിടിലൻ മറുപടി! ഇത്രയും പ്രതീക്ഷിച്ചില്ല..

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളിലൊന്നാണ് ഫഹദ്-ഫാസില്‍ നസ്രിയ. ബാംഗ്ലൂര്‍ ഡേയ്‌സില്‍ ഭാര്യഭര്‍ത്താക്കന്‍മാരായി അഭിനയിച്ചതിന് ശേഷമായാണ് ഇരുവരും യഥാര്‍ത്ഥ ജീവിതത്തിലും ഒന്നിച്ചത്. ഇവര്‍ വിവാഹിതരാവുമെന്ന് നേരത്തെ തന്നെ തോന്നിയിരുന്നതായി പലരും പറഞ്ഞിരുന്നു. ബാംഗ്ലൂര്‍ ഡേയ്‌സ് ലൊക്കേഷനിലെ കാര്യങ്ങളെക്കുറിച്ച് ഫഹദും നസ്രിയയും നേരത്തേ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ നാനി നായകനാകുന്ന പുതിയ ചിത്രത്തിലൂടെ ആദ്യമായി നസ്രിയ തെലുങ്കിലും എത്തുകയാണ്. 'അണ്ടേ സുന്ദരാനികി' എന്ന ചിത്രം റിലീസിന് തയ്യാറാകുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിൻ്റെ പ്രൊമോഷൻ പരിപാടി കൊച്ചിയിൽ നടന്നത്. അതിനിടയിൽ ഫഹദിനെ പറ്റി നസ്രിയയോട് ഒരു അവതാരകൻ ചോദിച്ച ചോദ്യത്തിന് നടി നൽകിയ മറുപടി കൈയ്യടി നേടുകയാണ് ഇപ്പോൾ. ഫഹദുമായി ചര്‍ച്ച ചെയ്തതിന് ശേഷമാണോ ഈ ചിത്രം തെരഞ്ഞെടുത്തത് എന്നും, തെലുങ്കിലേക്ക് പോകുന്നതിന് പിന്നില്‍ ഫഹദിൻ്റെ തീരുമാനവും ഉണ്ടായിരുന്നോ എന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തകൻ ചോദിച്ചത്.
എന്നാൽ ഇതിനു നസ്രിയ നൽകിയ മറുപടിയാണ് ശ്രദ്ധ പിടിച്ചു പറ്റിയത്. ‘ഇല്ല, ഒരാളുടെ കാര്യം മറ്റേ ആളല്ല തീരുമാനിക്കുന്നത്. ഒരുമിച്ച് ജീവിക്കുമ്പോള്‍ ഞങ്ങള്‍ ജോലിയെ പറ്റി ചര്‍ച്ച ചെയ്യാറുണ്ട്. രണ്ടുപേരും അഭിനേതാക്കളായതു കൊണ്ട് ഞങ്ങള്‍ക്ക് സിനിമയെ പറ്റി സംസാരിക്കാന്‍ കുറച്ച് കൂടി എളുപ്പമാണ്. അഭിപ്രായങ്ങള്‍ പരസ്പരം ചോദിക്കാറുണ്ട്. എന്നാല്‍ ഒരു സിനിമ തെരഞ്ഞെടുക്കുന്നത് അന്തിമമായി എൻ്റെ തീരുമാനമാണ്. ഫഹദിൻ്റെ സിനിമ ഫഹദും, എൻ്റെ സിനിമ ഞാനുമാണ് തെരഞ്ഞെടുക്കുന്നത്,’ എന്നായിരുന്നു നസ്രിയ നൽകിയ മറുപടി.
ഫഹദ് മുഖ്യ വേഷങ്ങളിലൊന്നായി എത്തിയ വിക്രം എന്ന തമിഴ് സിനിമ പുറത്തിറങ്ങിയ ശേഷം ഒരാഴ്ചയ്ക്ക് ശേഷമാണ് അൺടേ സുന്ദരാനികി എന്ന സിനിമയും എത്തുന്നത്. വീട്ടിൽ തന്നെ ഒരു മത്സരമുണ്ടല്ലോ എന്നായിരുന്നു മാധ്യമങ്ങൾ പറഞ്ഞത്. അതെ വീട്ടിൽ തന്നെ ഒരു കോമ്പറ്റീഷൻ ഇരിക്കട്ടേ എന്നായിരുന്നു നസ്രിയ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha

























