ഇന്റസ്ട്രിയില്‍ വന്ന ശേഷം എനിക്ക് നല്ല ഒരു സീരിയസ് റിലേഷന്‍ ഉണ്ടായിരുന്നു.. ഞാന്‍ പുള്ളിയോട് ഇഷ്ടമാണ് എന്ന് പറഞ്ഞു.. പുള്ളിക്കാരനും ഓകെ പറഞ്ഞു.. വീട്ടില്‍ എല്ലാം അറിയമായിരുന്നു.. പ്രണയിച്ച് എട്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ആ ചതി അറിഞ്ഞത്! നടന്‍ കൃഷ്ണകുമാറാണ് ആ രഹസ്യം വെളിപ്പെടുത്തിയത്.. പിന്നാലെ ആത്മഹത്യാ ശ്രമം; നടുക്കുന്ന വെളിപ്പെടുത്തലുമായി ബീന ആന്റണി

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം തന്നെയാണ് ബീന ആന്റണിയും ഭർത്താവ് മനോജും. സീരിയലിലൂടെ ആരാധകർ ഏറെയുള്ള താരം തന്റെ ജീവിതത്തിൽ സംഭവിച്ച ചില വെളിപ്പെടുത്തൽ നടത്തുകയാണ്. ഫ്‌ളവേഴ്‌സ് ഒരു കോടി എന്ന ശ്രീകണ്ഠന്‍ നായര്‍ ഷോയിലായിരുന്നു ബീനയുടെ വെളിപ്പെടുത്തൽ. ഇന്റസ്ട്രിയില്‍ വന്ന ശേഷം എനിക്ക് നല്ല ഒരു സീരിയസ് റിലേഷന്‍ ഉണ്ടായിരുന്നു. ഞാന്‍ പുള്ളിയോട് ഇഷ്ടമാണ് എന്ന് പറഞ്ഞു. പുള്ളിക്കാരനും ഓകെ പറഞ്ഞു. വീട്ടില്‍ എല്ലാം അറിയമായിരുന്നു. പ്രണയിച്ച് എട്ട് വര്‍ഷം കഴിഞ്ഞപ്പോഴാണ് ചതിക്കപ്പെടുകയാണ് എന്ന് മനസ്സിലായത്. നടന്‍ കൃഷ്ണകുമാറാണ് എന്നോട് പറഞ്ഞത്, 'എടീ നീ ചീറ്റ് ചെയ്യപ്പെടുകയാണ്.. അയാള്‍ വിവാഹിതനാണ്' എന്ന്. പക്ഷെ ഞാന്‍ വിശ്വസിച്ചില്ല. കൃഷ്ണകുമാര്‍ ഉറപ്പിച്ച് പറഞ്ഞു, എന്റെ ഭാര്യ വീടിന് അടുത്താണ് അയാള്‍ ഭാര്യയ്ക്കും കുടുംബത്തിനുമൊപ്പം കഴിയുന്നത് എന്നും. അത് അറിഞ്ഞു കഴിഞ്ഞപ്പോൾ മനസിന് താങ്ങാൻ പറ്റിയില്ലായിരുന്നു. പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ചു. അതിൽ നിന്നും രക്ഷപ്പെട്ടതോടെ ഇനി ഒരു കല്യാണം പോലും വേണ്ടന്ന് തീരുമാനിച്ചു.
തനിക്ക് കോവിഡ് വന്നതിനെ കുറിച്ചും ബീന ആന്റണി തുറന്ന് പറഞ്ഞു. മരണത്തിന്റെ അറ്റത്ത് പോയിട്ടാണ് ഞാന്‍ തിരിച്ചു വന്നത്. വെന്റിലേറ്ററിലേക്ക് മാറ്റേണ്ടതായിരുന്നുവത്രെ. പക്ഷെ വെന്റിലേറ്റര്‍ ഇല്ലാത്തത് കൊണ്ട് മാത്രം ഐസിയുവില്‍ തന്നെ കിടത്തുകയായിരുന്നു. മനോജിന് വന്ന അസുഖത്തെ കുറിച്ചും ബീന പറഞ്ഞു. മുഖം ഒരുഭാഗത്തേക്ക് കോടിപ്പോയി. അത്രയും സീരിയസ് ആയിരുന്നു അവസ്ഥ. എത്രയോ ലക്ഷം ആള്‍ക്കാര്‍ ദിവസവും വിളിച്ച് വിവരം അന്വേഷിക്കുമായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഞങ്ങള്‍ നോര്‍മല്‍ ലൈഫിലേക്ക് തിരിച്ചു വന്നതെന്നും ബീന ആന്റണി കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























