വിവാഹത്തിന് തമിഴ്നാട് മുഖ്യന്ത്രി സ്റ്റാലിനെ ക്ഷണിക്കാൻ പ്രണയ ജോഡികൾ നേരിട്ടെത്തി! ജൂൺ ഒൻപതിന് നിശ്ചയിച്ചിരിക്കുന്ന താര വിവാഹത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി; ആഘോഷമാക്കാൻ ആരാധകരും

ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവയും തമ്മിലുള്ള വിവാഹം. ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ഉള്ളത്. ഏതായാലും ഇവരുടെ കല്ല്യാണ വിശേഷങ്ങളൊക്കെ ആഘോഷമാക്കുകയാണ് ആരാധകർ. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ചായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിന് മുന്നോടിയായി തയ്യാറാക്കിയ ഡിജിറ്റൽ ക്ഷണക്കത്ത് പുറത്തുവന്നിരുന്നു.
ജൂൺ ഒൻപതിന് നിശ്ചയിച്ചിരിക്കുന്ന താര വിവാഹത്തിന് ചുരുക്കം ചില അതിഥികളെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഇരുവരും ചേർന്ന് തമിഴ്നാട് മുഖ്യന്ത്രിയെ നേരിട്ട് വിവാഹത്തിന് ക്ഷണിക്കുന്ന ചിത്രമാണ് വൈറലാകുന്നത്. സ്റ്റാലിനെ വിവാഹത്തിന് ക്ഷണിക്കാൻ പ്രണയ ജോഡികൾ ഒന്നിച്ചാണ് എത്തിയത്. ഒപ്പം നടനും എംഎൽഎയുമായ ഉദയനിധി സ്റ്റാലിനും ഉണ്ടായിരുന്നു.
വിജയ് സേതുപതി, സാമന്ത, സംവിധായകൻ നെൽസൺ ദിലീപ് കുമാർ തുടങ്ങിയവർ വിവാഹച്ചടങ്ങിനെത്തുമെന്നാണ് റിപ്പോർട്ട്. 2015-ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ചാണ് വിഘ്നേഷ് ശിവനും നയൻതാരയും പ്രണയത്തിലാവുന്നത്. ആറുവർഷം നീണ്ട പ്രണയത്തിനൊടുവിൽ 2021 മാർച്ച് 25-നായിരുന്നു വിവാഹനിശ്ചയം.
https://www.facebook.com/Malayalivartha

























