2023 ല്‍ കിംഗ് ഖാന്റെ ചിത്രങ്ങൾ! നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുമ്പോൾ കൈ നിറയെ ചിത്രത്തിനൊപ്പം കൈ നിറയെ വരുമാനവും! 500 കോടിയുമായി റെക്കോര്‍ഡ് പ്രതിഫലം

കഴിഞ്ഞ ദിവസമാണ് ഷാരൂഖിന്റെ ഏറ്റവും പുതിയ ചിത്രം ജാവാന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്തത്. തെന്നിത്യന്‍ന്‍ ഡയക്ടര്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. ഇരട്ട വേഷത്തിലാണ് ഷാരൂഖ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. 2023 ജൂണ്‍ 2ന് ജവാന്‍ തിയേറ്ററുകളില്‍ എത്തും. 2013ന്റെ അവസാനത്തിലാണ് ഷാരൂഖിന്റെ 'ഡങ്കി' റിലീസിന് എത്തുന്നത്. ഡിസംബര്‍ 23നാണ് റിലീസ്. നിയമവിരുന്ത അനിയന്ത്രി കുടിയേറ്റമാണ് ചിത്രത്തിന്റെ ഇതവൃത്തം. തപ്‌സി പന്നുവാണ് സിനിമയിലെ നായിക. റെഡ് ചില്ലിസ് എന്റര്‍ടെയ്ന്‍മെന്റിന്റെയും രാജ്കുമാര്‍ ഫിലിംസിന്റെയും ബാനറില്‍ ഗൗരി ഖാനും രാജ്കുമാര്‍ ഹിറാനിയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.
നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഷാരൂഖ് ഖാന്‍ സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുന്നത്. 2023 ല്‍ താരത്തിന്റെ മൂന്ന് ചിത്രങ്ങളാണ് റിലീസിന് ഒരുങ്ങുന്നത്. കൈ നിറയെ ചിത്രത്തിനൊപ്പം കൈ നിറയെ വരുമാനവും താരത്തിനുണ്ട്. റിപ്പോര്‍ട്ടുകള്‍ പ്രകാരം പത്താന്‍, ജവാന്‍, ഡങ്കി എന്നീ ചിത്രങ്ങള്‍ക്കായി 500 കോടിയാണ് താരത്തിന് ലഭിക്കുന്ന പ്രതിഫലമെന്ന് ബോളിവുഡ് ഹങ്കാമ റിപ്പോര്‍ട്ട് ചെയ്യുന്നു.മൂന്ന് ചിത്രങ്ങളില്‍ 'പത്താന്‍' ആണ് ആദ്യം പ്രദര്‍ശനത്തിന് എത്തുക.
2023 ജനവരി 25ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ദീപിക പദുകോണ്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തും. സല്‍മാന്‍ ഖാന്‍ പത്താനില്‍ അതിഥി വേഷത്തിലെത്തും. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന പത്താന്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രമാണ്. സിനിമയില്‍ ഷാരൂഖിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha

























