വിക്രം’ കണ്ട് ഇഷ്‍ടപ്പെട്ടു! ചിത്രം സൂപ്പർ... അഭിനന്ദനവുമായി സ്റ്റൈല്‍ മന്നൻ രജനികാന്ത്.. പിന്നാലെ വിളിച്ചത് ലോകേഷ് കനകരാജിനെ...

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രം ‘വിക്രം’ മികച്ച വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ആദ്യ ദിവസം പിന്നിടുമ്പോൾ ബോക്സ് ഓഫീസിലും ആവേശം കാണാൻ തന്നെയുണ്ട്. കേരളത്തിൽ നിന്നും മാത്രം ചിത്രത്തിന് നേടിയിരിക്കുന്നത് 5 കോടിയ്ക്കും മുകളിലാണ്. ചിത്രത്തിന്റെ ട്രാക്ക് ചെയ്ത ഷോകളുടെ കളക്ഷന്‍ തന്നെ 3 കോടിക്ക് മുകളിലാണ് എന്നാണ് റിപ്പോർട്ട്. ഇപ്പോഴിതാ . ‘വിക്രം’ കണ്ട് ഇഷ്‍ടപ്പെട്ടതായി അറിയിച്ചിരിക്കുകയാണ് സ്റ്റൈല്‍ മന്നൻ രജനികാന്ത്.
സൂപ്പര്‍ എന്നാണ് വിക്രം ചിത്രത്തെ കുറിച്ചുള്ള രജനികാന്തിന്റെ അഭിപ്രായം. ലോകേഷ് കനകരാജിനെയും വിളിച്ച് രജനികാന്ത് അഭിനന്ദനം അറിയിച്ചു. അതിഥി വേഷത്തിലെത്തിയ സൂര്യ തന്റെ സ്വപ്‍നസാക്ഷാത്‍കാരമാണ് ഇതെന്നാണ് പറഞ്ഞത്. കമല്‍ഹാസനെ കൂടാതെ കാളിദാസ് ജയറാം, നരേൻ, അർജുൻ ദാസ് എന്നിവരും മികച്ച പ്രകടനവുമായി എത്തുകയാണ് ചിത്രത്തിൽ. സൂപ്പർതാരം സൂര്യയും അതിഥി വേഷത്തിൽ എത്തി ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നു.
റിലീസിന് മുന്നേ കമല്‍ഹാസൻ ചിത്രം 200 കോടി ക്ലബില്‍ ഇടംനേടിയിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. വിവിധ ഭാഷകളിലെ ഒടിടി, സാറ്റലൈറ്റ് റൈറ്റ്സ് വിറ്റ ഇനത്തില്‍ 200 കോടി രൂപയിലധികം വിക്രം നേടിയതായിട്ടാണ് ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്റ് ചെയ്‍തിരിക്കുന്നത്. കമല്‍ഹാസന്റെ 'വിക്ര'ത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയിരുന്നു. വൻ തുകയ്‍ക്കാണ് കമല്‍ഹാസൻ ചിത്രത്തിന്റെ ഓഡിയോ റൈറ്റ്സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കമല്‍ഹാസന്‍ തന്നെയാണ് വിക്രം സിനിമയുടെ പ്രധാന നിര്‍മ്മാതാവ്. രാജ്‍കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണലിന്‍റെ ബാനറിലാണ് നിര്‍മാണം. നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയതും. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. നൃത്തസംവിധാനം ദിനേശ്. പിആര്‍ഒ ഡയമണ്ട് ബാബു. ശബ്‍ദം സങ്കലനം കണ്ണന്‍ ഗണ്‍പത് ആണ്. മലയാളിയായ ഛായാഗ്രാഹകൻ ഗിരീഷ് ഗംഗാധരനാണ് വിക്രമിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. ജെല്ലിക്കെട്ട്, ജിന്ന് എന്നീ സിനിമകള്‍ക്ക് ശേഷം ഗിരീഷ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം കൂടിയാണ് വിക്രം.
https://www.facebook.com/Malayalivartha

























