70 ദിവസത്തിന് ശേഷം ഡാഡയെ കാണാന്‍ അല്ലി, കുട്ടി ബാഗും തൊപ്പിയും വെച്ച് ടിക്കറ്റും പിടിച്ച് വിമാനത്തിൽ കയറാൻ താരപുത്രി, മകളുടെ പുതിയ ചിത്രങ്ങളും വിശേഷവുമായി സുപ്രിയ...!

തങ്ങളുടെ കൊച്ചു കൊച്ച് വിശേഷങ്ങൾ ആരാധകരുമായി പങ്കുവയക്കുന്ന താരദമ്പതികളാണ് പൃഥ്വരാജും സുപ്രിയയും.മകൾ അല്ലിയുടെ വിശേഷങ്ങളും ഇരുവരും പങ്കുവയ്ക്കാറുണ്ട്.നിമിഷ നേരം കൊണ്ടാണ് ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വളരെ വിരളമായേ അല്ലിയുടെ ചിത്രങ്ങൾ ഇവർ പങ്കുവയാക്കാറുള്ളൂ. പതിവ് തെറ്റാതേ ഇത്തവണയും സുപ്രിയ പങ്ക് വച്ച പോസ്റ്റിലും അത് തന്നെയാണ് ഉള്ളത്.
അല്ലിയുടെ ഒരു യാത്രയുടെ ചിത്രമാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് ശേഷം അല്ലി പൃഥ്വിരാജിനെ കാണാൻ എത്തിയ സ്റ്റോറിയാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. 70 ദിവസത്തിന് ശേഷം ഡാഡയെക്കാണാന്‍ റെഡിയായിരിക്കുന്നു എന്നാണ് സുപ്രിയ ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
കുട്ടി ബാഗും തൊപ്പിയുമൊക്കെ വച്ച് ടിക്കറ്റും പിടിച്ച് വിമാനത്തിലേക്ക് കയറാനൊരുങ്ങുന്ന അല്ലിയെയാണ് ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്. മണലാര്യത്തില്‍ കൂടി യാത്ര ചെയ്യുന്ന വീഡിയോ കൂടി സുപ്രിയ പങ്ക് വച്ചിട്ടുണ്ട്. നിലവില്‍ ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ജോര്‍ദാനിലാണ്.
അല്ലിയും സുപ്രിയയും പോകുന്നത് ജോര്‍ദാനിലേക്കാണെന്നാണ് മനസിലാകുന്നത്. മാര്‍ച്ച് അവസാനത്തോടെയായിരുന്നു പൃഥ്വിരാജും സംഘവും ജോര്‍ദാനിലേക്ക് ചിത്രീകരണത്തിനായി പുറപ്പെട്ടത്. ഇവിടെ നിന്നുള്ള താരത്തിന്റെ നിരവധി ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇവിടേക്കാണ് മകള്‍ക്കൊപ്പം സുപ്രിയ പൃഥ്വിരാജിന്റെ അടുത്ത് എത്തിയിരിക്കുന്നത്.
പൃഥ്വിരാജ് 'ആടുജീവിതം' സിനിമയുടെ ജോര്‍ദ്ദാനിലെ ആദ്യഘട്ട ചിത്രീകരണം 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു. കൊവിഡ് മഹാമാരിക്കാലത്ത് പൃഥ്വിരാജും സംഘവും ജോര്‍ദാനില്‍ കുടുങ്ങിയത് വലിയ വാര്‍ത്തായായിരുന്നു. ജോര്‍ദാനിലെ രംഗങ്ങള്‍ സിനിമയ്‍ക്കായി ചിത്രീകരിച്ചതിന് ശേഷമായിരുന്നു പൃഥ്വിരാജ് മടങ്ങിയത്. 'നജീബ്' എന്ന കഥാപാത്രമാകാൻ പൃഥ്വിരാജ് നടത്തിയ ശ്രമങ്ങള്‍ ശ്രദ്ധ നേടി.
മുടിയും താടിയും വളര്‍ത്തി മെലിഞ്ഞ രൂപത്തിലുള്ള ഫോട്ടോകള്‍ പൃഥ്വിരാജിന്റേതായി പുറത്തുവന്നിരുന്നു. എന്നാല്‍ ഭക്ഷണമൊക്കെ കഴിച്ച് രണ്ടര മാസം കഴിഞ്ഞുള്ള അവസ്ഥയാണ് പ്രേക്ഷകര്‍ കണ്ടത് എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. സിനിമ കാണുമ്പോള്‍ അത് നിങ്ങള്‍ക്ക് മനസിലാകുമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്. ബെന്യാമന്റെ 'ആടുജീവിതം' എന്ന നോവലാണ് അതേപേരില്‍ ബ്ലസ്സി സിനിമയാക്കുന്നത്.
https://www.facebook.com/Malayalivartha

























