Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പ്രണയം എന്നാല്‍ വല്ലാത്ത ഒരു വികാരമാണ്! ഇത്രയും ദിവസം ഞങ്ങള്‍ ഒരുമിച്ച് ഒരു വീട്ടിലായിരുന്നു.. മറ്റൊരു തരത്തിലുള്ള ലിവിങ് ടുഗെര്‍ എന്ന് തന്നെ പറയാം.. എന്നെ ആ വീട്ടില്‍ ഏറ്റവും അധികം കംഫര്‍ട്ട് ആക്കിയിട്ടുള്ള ആളാണ് ദില്‍ഷ; ആ അഞ്ച് ദിവസം സീക്രട്ട് റൂമില്‍ ഇരുന്നത് ദില്‍ഷയെ കാണാന്‍ പറ്റും എന്ന പ്രതീക്ഷയിലാണ്, ഗെയിമിന് ശേഷവും ഞങ്ങളുടെ ഉള്ളില്‍ ആ സ്‌നേഹം ഉണ്ടെങ്കില്‍ വീട്ടുകാരെ അറിയിച്ച് മുന്നോട്ടുപോകും..ദില്‍ഷയുമായുള്ള പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് റോബിന്‍

07 JUNE 2022 08:56 AM IST
മലയാളി വാര്‍ത്ത

റോബിനും ദില്‍ഷയും പ്രണയത്തിലാണ് എന്ന തരത്തില്‍ ബിഗ്ഗ് ബോസിന് അകത്തും പുറത്തും സംസാരമുണ്ടായിരുന്നു. എന്നാല്‍ റോബിന്‍ തന്റെ ഉറ്റ സുഹൃത്ത് ആണ് എന്ന പറച്ചിലില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ദില്‍ഷ. എന്നാൽ റോബിൻ ബിഗ്‌ബോസ് വീട്ടിൽ നിന്നും പോയതോടെ ആകെ വിഷമത്തിലാണ് ദില്‍ഷ. എന്നാൽ പുറത്ത് വന്ന റോബിൻ പറയുന്നത് ഇങ്ങനെയാണ്.. ഗെയിമിന് ശേഷവും ഞങ്ങളുടെ ഉള്ളില്‍ ആ സ്‌നേഹം ഉണ്ടെങ്കില്‍ ബന്ധം മുന്നോട്ട് പോകും.

പ്രണയം എന്നാല്‍ വല്ലാത്ത ഒരു വികാരമാണ്. അമൂല്യമാണ്. അത് ഒരു ഗെയിമിന് വേണ്ടിയോ, ഗെയിമിന്റെ ഭാഗമായോ എടുക്കാന്‍ വ്യക്തിപരമായി എനിക്ക് കഴിയില്ല. അതേ പോലെ തന്നെയാണ് ദില്‍ഷ എന്ന വ്യക്തിക്കും. സീരിയസ് ആയിട്ട് കാണുന്ന ആള്‍ക്കാള്‍, സീരിയസ് ആണ് എന്ന് ഉണ്ടെങ്കില്‍ അത് ഈ ഗെയിം എല്ലാം കഴിഞ്ഞ ശേഷം, അപ്പോഴും അങ്ങനെ ഒരു ഇഷ്ടം ഉണ്ട് എങ്കില്‍ വളരെ പക്വതയോടെ അച്ഛനെയും അമ്മയെയും എല്ലാം അറിയിച്ച് തീരുമാനിക്കാവുന്നതാണ്. ദില്‍ഷ എന്ന കുട്ടി ഭയങ്കര പാവമാണ്. ആരെയും ദ്രോഹിക്കണം എന്ന വിചാരമൊന്നും ഇല്ല. ഒരാള്‍ നശിച്ച് പോകണം എന്നൊന്നും ഒരിക്കലും വിചാരിക്കില്ല. എല്ലാവരുടെ അടുത്തും സത്യസന്ധമാണ്. എല്ലാവരെയും ഹെല്‍പ് ചെയ്യണം, എല്ലാവരും നന്നാവണം എന്നൊക്കെ ആഗ്രഹിക്കുന്ന ആളാണ്. ഒരു തെറ്റ് കണ്ടാല്‍ അത് പറഞ്ഞ് മനസ്സിലാക്കി കൊടുക്കാനും ശ്രമിയ്ക്കും. ഇപ്പോഴത്തെ കാലത്ത് ഇതെല്ലാം ഒരുമിച്ച് ഉള്ള ഒരാളെ കണ്ടുകിട്ടുക എന്നത് തന്നെ പ്രയാസമാണ്. പോയപ്പോള്‍ മുതല്‍ എനിക്ക് ദില്‍ഷയോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു. ഫ്രണ്ട് എന്ന നിലയില്‍ ഇപ്പോഴും ആ ഇഷ്ടം ഉണ്ട്.

ദില്‍ഷ പറയുന്നത് പോലെ ഒരാളെ മനസ്സിലാക്കാനും അടുത്തറിയാനും കുറച്ച് മാസങ്ങള്‍ എങ്കിലും പരസ്പരം അറിയുകയും അടുക്കുകയും വേണം. അങ്ങനെ നോക്കുകയാണ് എങ്കില്‍ ഇത്രയും ദിവസം ഞങ്ങള്‍ ഒരുമിച്ച് ഒരു വീട്ടിലായിരുന്നു. മറ്റൊരു തരത്തിലുള്ള ലിവിങ് ടുഗെര്‍ എന്ന് തന്നെ പറയാം. ഇനി എന്താണ് സംഭവിയ്ക്കുക എന്നത് വരുന്നത് പോലെ ഇരിയ്ക്കും. ഈ ബന്ധം മുന്നോട്ട് കൊണ്ടു പോകുക എന്നത് അത്ര വലിയആനക്കാര്യം ഒന്നുമല്ല. അത് വേണം എന്ന് നമുക്ക് തോന്നുന്നുണ്ട് എങ്കില്‍ ആ വഴിയെ നമ്മള്‍ എത്തും. കിട്ടേണ്ടതാണ് എന്നുണ്ട് എങ്കില്‍ അത് കിട്ടുകയും ചെയ്യും.

ദൈവം വിധിച്ചത് ആണെങ്കില്‍ ദൈവം തന്നെ അത് കൊണ്ടുതരും. എന്നെ ആ വീട്ടില്‍ ഏറ്റവും അധികം കംഫര്‍ട്ട് ആക്കിയിട്ടുള്ള ആളാണ് ദില്‍ഷ. ആ സീക്രട്ട് റൂമില്‍ അഞ്ച് ദിവസം ഞാന്‍ നിന്നത്, പുറത്ത് ഇറങ്ങുമ്പോള്‍ ദില്‍ഷയെ കാണാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു. അപ്പോഴുള്ള മാനസിക സമ്മര്‍ദ്ദത്തിന് ഇടയിലും എനിക്ക് ആശ്വാസമായത് ദില്‍ഷയെ കുറിച്ചുള്ള കാര്യങ്ങളാണ്. അപ്പോള്‍ ദില്‍ഷയെ കാണണം എന്ന് ആ റൂമില്‍ വച്ച് പറഞ്ഞതില്‍ ഇപ്പോള്‍ ചിന്തിക്കുമ്പോഴും, വേണ്ടായിരുന്നു എന്ന് തോന്നുന്നില്ലെന്നും റോബിന്‍ പറഞ്ഞു. ഇനി എന്ത് സംഭവിക്കും എന്നുള്ളത് എന്തായാലും ദിൽഷ പുറത്ത് വരുന്നത് കാത്തിരിക്കുകയാണ് ബിഗ്‌ബോസ് ആരാധകർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (10 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (13 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (13 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends