ഒരുപാട് പെണ്‍കുട്ടികളോട് എനിക്ക് ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിലും, രണ്ട് മൂന്ന് പെണ്‍കുട്ടികളെ പ്രണയിച്ചു!ഇപ്പോള്‍ ജീവിതത്തില്‍ ഒറ്റ ഒരു സ്ത്രീ മാത്രമേയുള്ളൂ.. അനിയന്‍ കുഞ്ഞായിരുന്നപ്പോള്‍ വാപ്പ ഉമ്മയെ വിട്ടിട്ട് വേറെ കല്യാണം കഴിച്ച് പോയതാണ്... ഇപ്പോള്‍ സുഖമായി ജീവിയ്ക്കുന്നു! ആദ്യമായി ആ വെളിപ്പെടുത്തലുമായി ഷിയാസ് കരീം

ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ജനപ്രീതി കൊണ്ട് ശ്രദ്ധേയനായ താരമാണ് ഷിയാസ് കരീം. വൈല്‍ഡ് കാര്‍ഡിലൂടെ വന്ന് മൂന്നാം സ്ഥാനം നേടിയാണ് ഷിയാസ് മടങ്ങിയത്. തുടക്കത്തിലെ വിമര്‍ശനങ്ങള്‍ മാറി ഒത്തിരി പ്രേക്ഷക പിന്തുണ നേടിയെടുക്കാന്‍ ഷിയാസിന് സാധിച്ചിരുന്നു. വളരെ സാധാരണക്കാരനായ താരം ഇല്ലായ്മകളില്‍ നിന്നുമാണ് ഉയരങ്ങളിലേക്ക് എത്തുന്നത്. മോഡലിങ്ങിലൂടെയായിരുന്നു ഷിയാസ് കരീം കരിയര്‍ ആരംഭിച്ചത്.
ഇപ്പോള്‍ അഭിനയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഷിയാസ് തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് ആദ്യമായി ഒരു റിയാലിറ്റി ഷോയില്‍ സംസാരിച്ചിരിയ്ക്കുകയാണ്. തന്റെ ഉമ്മയെ കുറിച്ചും വാപ്പയെ കുറിച്ചുമാണ് ഷിയാസ് സംസാരിച്ചത്. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ വ്യക്തി ഉമ്മയാണ് എന്നാണ് ഷിയാസും അനുജന്‍ നിബാസും പറയുന്നത്. ഞങ്ങളെ നോക്കാന്‍ വേണ്ടി ഉമ്മ അത്രയും കഷ്ടപ്പെട്ടിട്ടുണ്ട്. എനിക്ക് ഓര്‍മ വച്ച നാള്‍ മുതല്‍ ഉമ്മ ഞങ്ങള്‍ക്ക് വേണ്ടി ജോലിക്ക് പോകുന്നതും കഷ്ടപ്പെടുന്നതും ഒക്കെയാണ് കണ്ടത്. വാപ്പ എന്ന് പറഞ്ഞാല്‍ ഞങ്ങള്‍ക്ക് ഒരു ബ്രാന്റ് നെയിം മാത്രമാണ്. വാപ്പ ഉമ്മയെ വിട്ടിട്ട് വേറെ കല്യാണം കഴിച്ച് പോയതാണ്. ഇപ്പോള്‍ സുഖമായി ജീവിയ്ക്കുന്നു. അന്ന് നിബാസ് വളരെ ചെറുതാണ്. വാപ്പ ഇട്ടിട്ട് പോയതില്‍ ഞങ്ങള്‍ക്ക് വലിയ വിഷമം ഒന്നുമില്ല. ദേഷ്യവും വിദ്വേഷവും അതും ഇല്ല. ഇടയ്ക്ക് വാട്‌സാപ്പില്‍ എല്ലാം മെസേജ് അയക്കാറുണ്ട്.
ഉമ്മ പണ്ട് ഞങ്ങളെ സ്‌കൂളില്‍ വിടുന്ന കാഴ്ചയൊക്കെ ഇപ്പോഴും ഓര്‍മയുണ്ട് എന്ന് ഷിയാസ് പറയുന്നു. കുളിച്ച് നനഞ്ഞ മുടിയോടെ പാത്രവുമായി പിന്നാലെ ഓടി വരുന്ന ഉമ്മയെ കുറിച്ച് പറയുമ്പോള്‍ ഷിയാസ് വികാരഭരിതനായി. ചില സിനിമകളില്‍ എല്ലാം അത്തരം സീനുകള്‍ കാണുമ്പോള്‍ ഉമ്മയെ ഓര്‍ത്ത് പോകും എന്ന് ഷിയാസ് പറഞ്ഞു . ഒരുപാട് പെണ്‍കുട്ടികളോട് എനിക്ക് ഇഷ്ടം തോന്നിയിട്ടുണ്ട് എങ്കിലും, രണ്ട് മൂന്ന് പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ട് എങ്കിലും ഇപ്പോള്‍ ജീവിതത്തില്‍ ഒറ്റ ഒരു സ്ത്രീ മാത്രമേയുള്ളൂ, അത് എന്റെ ഉമ്മയാണ് എന്നാണ് ഷിയാസ് കരീം പറഞ്ഞത്.
https://www.facebook.com/Malayalivartha

























