Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

ഇത്രയും ദിവസം പുറംലോകവുമായി ബന്ധമില്ലാതെ, ഫോണും ഇന്റര്‍നെറ്റും മറ്റ് ആധുനിക സൗകര്യങ്ങള്‍ ഓന്നും ഇല്ലാതെ ഒരു മതില്‍ക്കെട്ടിനുള്ളില്‍ അറുപത് ദിവസത്തിലധികം കഴിഞ്ഞ ശേഷം പുറത്തിറങ്ങിയാല്‍ സാധാരണ ജീവിതവുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുക്കും! ബിഗ്‌ബോസ് വീട്ടിൽ നിന്നും ഇറങ്ങിയ സുചിത്രയ്ക്ക് സംഭവിച്ചത് എന്താണ്? ഇത്രയും വലിയ ചീത്തപ്പേര് പ്രതീക്ഷിച്ചില്ല, ഇമേജ് ടോട്ടലി ഡാമേജ് ആയി.. കാരണം കണ്ടെത്തി സോഷ്യൽമീഡിയ...

07 JUNE 2022 12:49 PM IST
മലയാളി വാര്‍ത്ത

മോഹൻലാൽ അവതാരകനായ ബിഗ്ഗ് ബോസ് മലയാളം സീസണ്‍ 4 ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ ഉള്ളത്. റോബിൻറെയും ജാസ്മിന്റെയും പടിയിറക്കത്തോടെ ആകെ ഒൻപത് മത്സരാര്ഥികളാണ് ഇപ്പോൾ അവശേഷിക്കുന്നത്. എന്നാൽ പുറത്തിറങ്ങിയ എല്ലാമത്സരാർഥികളും സോഷ്യല്‍ മീഡിയയില്‍ സജീവമാവുമ്പോഴും ഒരാള്‍ മാത്രം ആ പരിസരത്തേക്ക് പോലും വരുന്നില്ല, അത് മറ്റാരുമല്ല സുചിത്രയാണ്. ഏറ്റവും ആദ്യം പുറത്തായ ജാനകി സുധീര്‍ മുതല്‍ റോബിന്‍ വരെ, സുചിത്ര നായര്‍ ഒഴികെ മറ്റെല്ലാവരും ബിഗ്ഗ് ബോസ് കഴിഞ്ഞ് തൊട്ടടുത്ത ദിവസം മുതല്‍ സോഷ്യല്‍ മീഡിയിലും അഭിമുഖങ്ങളിലും എല്ലാം സജീവമാണ്. എന്നാൽ സുചിത്രയെ മാത്രം എങ്ങും കണ്ടില്ല. സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വരാനുള്ള കാലതാമസമായിരിയ്ക്കും ഇത് എന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.ബിഗ്ഗ് ബോസിലേക്ക് പോകുന്നത് വരെ ഇന്‍സ്റ്റഗ്രാമില്‍ വളരെ സജീവമായിരുന്നു സുചിത്ര. റീല്‍സ് വീഡിയോ ഇടാനും തന്റെ തന്നെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവയ്ക്കാനും മുന്നിലായിരുന്നു.

എന്നാൽ ഇത്രയും ദിവസം പുറംലോകവുമായി ബന്ധമില്ലാതെ, ഫോണും ഇന്റര്‍നെറ്റും മറ്റ് ആധുനിക സൗകര്യങ്ങള്‍ ഓന്നും ഇല്ലാതെ ഒരു മതില്‍ക്കെട്ടിനുള്ളില്‍ അറുപത് ദിവസത്തിലധികം കഴിഞ്ഞ ശേഷം പുറത്തിറങ്ങിയാല്‍ സാധാരണ ജീവിതവുമായി പൊരുത്തപ്പെടാന്‍ കുറച്ച് സമയമെടുക്കും. അതായിരിയ്ക്കാം ഒരുപക്ഷെ സുചിത്ര പെട്ടന്ന് ഒന്നും സോഷ്യല്‍ മീഡിയയിലേക്ക് വരാത്തത് എന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. ആ കാലതാമസം ഉണ്ടായിരിയ്ക്കാം, എന്നിരുന്നാലും രണ്ട് മൂന്ന് ദിവസമെങ്കിലം കഴിഞ്ഞ ശേഷം, തന്നെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ എന്തായിരിയ്ക്കും എന്ന് അറിയാനുള്ള ആകാംക്ഷയെങ്കിലും സുചിത്രയ്ക്ക് ഉണ്ടായിരിയ്ക്കില്ലേ, അതിനെങ്കിലും സോഷ്യല്‍ മീഡിയയില്‍ വരുമാരിക്കില്ലേ എന്ന് ചിലര്‍ സംശയം പ്രകടിപ്പിയ്ക്കുന്നു. ഇതുവരെ പുറത്തിറങ്ങിയ മറ്റെല്ലാവരോടും എന്ന പോലെ അഭിമുഖത്തിന് എങ്കിലും ചാനലുകള്‍ സുചിത്രയെ ബന്ധപ്പെടാന്‍ ശ്രമിച്ചുകാണില്ലേ എന്നാണ് ഇക്കൂട്ടരുടെ ചോദ്യം.

​ഒരുപക്ഷെ അപമാനഭാരമായിരിയ്ക്കാം സുചിത്ര സോഷ്യല്‍ മീഡിയയുടെ പക്കം തിരിഞ്ഞു നോക്കാത്തതിന് കാരണം എന്ന് മറ്റു ചിലര്‍ അനുമാനിയ്ക്കുന്നു. ബിഗ്ഗ് ബോസ് ഹൗസിന് അകത്ത് ആരുടെയും എതിര്‍പ്പ് സമ്പാദിക്കാത്ത സുചിത്ര, എവിക്ഷന്‍ നോമിനേഷനില്‍ സ്വമേധായ വരികയായിരുന്നു. ജനങ്ങള്‍ക്ക് തന്നെ കുറിച്ചുള്ള അഭിപ്രായം എന്താണ് എന്ന് അറിയാന്‍ താത്പര്യമുണ്ട് എന്ന് പറഞ്ഞ് ആദ്യമായി എവിക്ഷന്‍ നോമിനേഷനില്‍ വന്ന സുചിത്ര, അതോടെ പുറത്താക്കപ്പെടുകയും ചെയ്തു. നോമിനേഷനില്‍ വരാന്‍ പ്രേക്ഷകര്‍ കാത്തിരുന്നത് പോലെയായിരുന്നു ആ പുറത്താക്കപ്പെടല്‍. അതിന്റെ നാണക്കേടും ആയിരിയ്ക്കാം. സോഷ്യല്‍ മീഡിയയിലും ചില യൂട്യൂബ് ചാനലുകളിലും സുചിത്രയെ മോശമായി ചിത്രീകരിച്ചിരുന്നു. നവീന്‍ അറയ്ക്കല്‍ ധന്യയെയും സുചിത്രയെയും 'പഴം പുഴുങ്ങിയത് പോലെ ഇവിടെ ഇരിക്കുന്നവര്‍' എന്ന് പറഞ്ഞതിന്റെ ചുവട് പിടിച്ച് സുചിത്ര ബിഗ്ഗ് ബോസില്‍ വരാന്‍ യോഗ്യതയില്ല എന്ന് പറഞ്ഞവരടക്കം ഉണ്ട്. ചില സ്വകാര്യ സംഭാഷണങ്ങളും സുചിത്രയുടെ ഇമേജിനെ ഡാമേജ് ആക്കിയിരുന്നു. അതുകൊണ്ടും ആവാം സുചിത്ര സോഷ്യല്‍ മീഡിയയിലേക്ക് വരാത്തത് എന്ന അഭിപ്രായക്കാരും ഉണ്ട്. എന്തായാലും ഇനി വരും ദിവസങ്ങളിൽ തന്നെ കാണാൻ സാധിയ്ക്കും താരത്തിന് എന്താണ് പറ്റിയതെന്ന്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (12 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (12 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (14 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends