Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ്‌ ടി എൻ സുരാജും ഉപയോഗിച്ച ഫോണുകൾ മറവിൽ! കണ്ടെത്താനായി വരും ദിവസങ്ങളിൽ ദിലീപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തും... ദിലീപ് ജയിലിൽ കഴിയവെ സാക്ഷികളെ സ്വാധീനിക്കാൻ ഉപയോഗിച്ച ഫോണാണ് ഇവയെന്ന് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ! ഉടൻ തന്നെ നടി കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കുമെന്ന് റിപ്പോർട്ടുകൾ

07 JUNE 2022 02:42 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ പ്രധാനിയും എട്ടാം പ്രതിയുമായ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹർജിയില്‍ ഇന്ന് കോടതിയില്‍ അന്തിമ വാദം നടക്കുന്നതിനിടയിൽ പുറത്ത് വരുന്നത് വളരെ ഞെട്ടിക്കുന്ന വിവരങ്ങളാണ്. പുനരന്വേഷണത്തിന്റെ സമയം നീട്ടി നൽകിയതോടെ അന്വേഷണ സംഘം കടുപ്പിച്ചിരിക്കുകയാണ്. എന്നാൽ കേസിൽ ദിലീപിന്റെ ഫോണിൽ നിന്നും ലഭിച്ച തെളിവുകളുടെ ഫോറൻസിക് പരിശോധന പുരോഗമിക്കുകയാണ്. ദിലീപിന്റേയും സഹോദരൻ അനൂപിന്റേയും സഹോദരി ഭർത്താവ് ടി എൻ സുരാജിന്റേയും ഫോണുകളായിരുന്നു അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്.

എന്നാൽ തുടരന്വേഷണത്തിൽ നിർണായക തെളിവായ രണ്ട് ഫോണുകൾ കൂടി പരിശോധിക്കേണ്ടതുണ്ട്. ഇത് കണ്ടെത്താനുള്ള ശ്രമങ്ങൾ ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ദിലീപിന്റേയും കൂട്ടരുടെയും ഫോണുകൾ അന്വേഷണ സംഘം പരിശോധിച്ചത്. 6 ഫോണുകളായിരുന്നു ദിലീപ് അന്വേഷണ സംഘത്തിന് കൈമാറിയത്. എന്നാൽ കേസിൽ ഏറ്റവും നിർണായകമായ രണ്ട് ഫോണുകൾ അന്വേഷണ സംഘത്തിന് കൈമാറാൻ പ്രതികൾ തയ്യാറായിരുന്നില്ല. ദിലീപിന്റെ സഹോദരൻ അനൂപും സഹോദരി ഭർത്താവ്‌ ടി എൻ സുരാജും ഉപയോഗിച്ച ഫോണുകളാണിത്. ഇത് കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് നിലവിൽ പോലീസ്. ഇവ സുരാജും അനൂപും ഒളിച്ച് വെച്ചതായ നശിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് കണ്ടെത്താനായി വരും ദിവസങ്ങളിൽ ദിലീപുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ പോലീസ് പരിശോധന നടത്തും. ദിലീപ് ജയിലിൽ കഴിയവെ സാക്ഷികളെ സ്വാധീനിക്കാൻ ഉപയോഗിച്ച ഫോണാണ് ഇവയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

മാത്രമല്ല സംവിധായകൻ ബാലചന്ദ്രകുമാറുമായി ദിലീപ് നടത്തിയ സംഭാഷണങ്ങളും ചാറ്റുകളും ഈ ഫോണിലാണോയെന്നും അന്വേഷണ സംഘം സംശയിക്കുന്നു. ഇവ ലഭിച്ചാൽ കേസിൽ വഴിത്തിരിവായേക്കുന്ന പല വിവരങ്ങളും ലഭിക്കുമെന്നും ക്രൈംബ്രാഞ്ച് കരുതുന്നുണ്ട്. അതിനിടെ കേസിന്റെ തുടരന്വേഷണത്തിന്റെ ഭാഗമായി ഉടൻ തന്നെ നടി കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. നേരത്തേ കാവ്യയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ വീടായ പദ്മസരോവരത്തിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. അന്ന് പല ചോദ്യങ്ങൾക്കും അറിയില്ലെന്ന മറുപടിയായിരുന്നു കാവ്യ നൽകിയത്. ഈ സാഹചര്യത്തിലാണ് കാവ്യയെ വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്. ഇത്തവണയും വീട്ടിൽ വെച്ചാകുമോ ചോദ്യം ചെയ്യൽ എന്ന കാര്യം വ്യക്തമല്ല. കേസിൽ നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാറിനൊപ്പവും കാവ്യയെ ചോദ്യം ചെയ്യേണ്ടതുണ്ട്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ കണ്ടതിന് ശേഷം ആ ടാബ് ദിലീപ് കൈമാറിയത് കാവ്യയ്ക്ക് ആണെന്ന് ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ആദ്യ ഘട്ടത്തിൽ കാവ്യയ്ക്ക് കേസിൽ പങ്കുണ്ടോയെന്ന് സംശയിക്കാവുന്ന തെളിവുകൾ ഒന്നും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നില്ല. എന്നാൽ ദിലീപിന്റെ ഉൾപ്പെടെ ഫോണുകളിൽ നിന്നും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു കാവ്യയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ കാവ്യയ്ക്ക് പങ്കുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (14 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (14 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends