Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു... 320 ഇന്ത്യക്കാരെക്കുറിച്ച് സൂചനയില്ല, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...

തുടരന്വേഷണത്തിന് സമയം നീട്ടിക്കിട്ടിയ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും തെളിവുകള്‍ ഹാജരാക്കാനുമുള്ള ശ്രമത്തിൽ പൊലീസ്.. നീട്ടിക്കിട്ടിയ സമയത്തിലും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല... യോഗം ചേർന്ന ശേഷം നിർണായക തീരുമാനം...

07 JUNE 2022 03:39 PM IST
മലയാളി വാര്‍ത്ത

ഫോറൻസിക് പരിശോധനയിൽ ദിലീപിന്‍റെ ഫോണുകളിൽ നിന്ന് ലഭിച്ച തെളിവുകളുടെ പരിശോധനയാണ് ഇപ്പോൾ നടക്കുന്നത്. ഈ പരിശോധനകള്‍ക്ക് ശേഷമായിരിക്കും ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാനുള്ള കാര്യത്തില്‍ തീരുമാനമുണ്ടാവുക. അതേസമയം, മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറിയതില്‍ അന്വേഷണം വേണമെന്നതില്‍ ഉറച്ച് നില്‍ക്കുകയാണ് ക്രൈംബ്രാഞ്ച്. കോടതിയിലും ഇക്കാര്യം അന്വേഷണ സംഘം ആവശ്യപ്പെടും. നേരത്തെ ഇത്തരമൊരു നീക്കം നടത്തിയപ്പോള്‍ വിചാരണക്കോടതിയില്‍ നിന്നുള്‍പ്പടെ അനുകൂലമായ സമീപനമായിരുന്നില്ല ലഭിച്ചത്. അതിനിടയിൽ കേസിലെ പ്രധാന പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ഹർജിയില്‍ ഇന്നും വിചാരക്കോടതയില്‍ വാദം തുടരുകയാണ്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതിലൂടേയും തെളിവുകള്‍ നശിപ്പിച്ചതിലൂടേയും ദിലീപ് തുടർച്ചയായി ജാമ്യവ്യവസ്ഥ ലംഘിച്ചെന്നുമാണ് പ്രോസിക്യൂഷന്‍ ആരോപിക്കുന്നത്. എന്നാല്‍ ഇതിനെതിരെ ശക്തമായ വാദങ്ങളാണ് പ്രതിഭാഗം ഉയർത്തുന്നുണ്ട്. ജാമ്യം റദ്ദാക്കുന്നതിന് അടിസ്ഥാനമായി പഴയ രേഖകള്‍ തന്നെയാണ് കോടതി വീണ്ടും ഹാജരാക്കുന്നതെന്നും പ്രോസിക്യൂഷന്‍ തെളിവുകള്‍ക്ക് യാതൊരു അടിസ്ഥാനമില്ലെന്നും പ്രോസിക്യൂഷന്‍ വാദിക്കുന്നു. കേസിലെ മാപ്പ് സാക്ഷിയായ വിപിന്‍ ലാലിനെ ദിലീപ് കൂറുമാറാന്‍ ഭീഷണപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ആ സമയത്ത് ദിലീപ് ജയിലിലായിരുന്നു. അതോടൊപ്പം തന്നെ ദിലീപിന്്റെ വീട്ടിലെ ജീവനക്കാരനായിരുന്നു ദാസനെ അഭിഭാഷകന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വാദം തെറ്റാണെന്നും പ്രതിഭാഗം വാദിക്കുന്നു.

അതേസമയം, നടിയെ ആക്രമിക്കുന്നു ദൃശ്യങ്ങൾ ദിലീപിന്‍റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളാണ് കഴിഞ്ഞ ദിവസം വിചാരണ കോടതിയിലും പ്രോസിക്യൂഷൻ ഉന്നയിച്ചത്. ഇതിലേക്കുള്ള തെളിവായി ഫൊറൻസിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ കഴിഞ്ഞ ദിവസം അപേക്ഷ നൽകിയിരുന്നു. ശബ്ദരേഖ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്നും ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാല്‍ കൂടുതല്‍ വ്യക്തമാക്കുമെന്നാണ് പ്രോസിക്യൂഷന്‍ വാദം. എന്നാല്‍ ക്രൈം ബ്രാഞ്ച് ആരോപണം ദിലീപ് നിഷേധിക്കുകയാണ്. ദൃശ്യങ്ങള്‍ തന്റെ കൈവശമില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം.

തുടരന്വേഷണത്തിന് സമയം നീട്ടിക്കിട്ടിയ സാഹചര്യത്തില്‍ കൂടുതല്‍ പേരെ ചോദ്യം ചെയ്യാനും തെളിവുകള്‍ ഹാജരാക്കാനുമുള്ള ശ്രമത്തിലുമാണ് പൊലീസ്. എന്നാല്‍ നീട്ടിക്കിട്ടിയ സമയത്തിലും ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യുമോയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. യോഗം ചേർന്ന ശേഷമായിരിക്കും തുടർ നടപടികളില്‍ തീരുമാനം എടുക്കുക. അടുത്ത മാസം 15 വരെയാണ് അധിക കുറ്റപത്രം നൽകാൻ ഹൈക്കോടതി അനുമതിയും നൽകിയിട്ടുള്ളത്. അഭിഭാഷകരെ ചോദ്യം ചെയ്യാതെ അന്വേഷണം അവസാനിപ്പിക്കാനുള്ള നീക്കത്തിനെതിരെ നടി രംഗത്ത് വന്നതോടെയാണ് സർക്കാർ ഹൈക്കോടതിയിൽ സാവകാശം തേടിയത്. നേരത്തെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള നീക്കം ആരംഭിച്ചതോടെ വലിയ സമ്മർദ്ദമായിരുന്നു വിവിധ കോണുകളില്‍ നിന്നും അന്വേഷണ സംഘത്തിന് മേലുണ്ടായത്. ദിലീപിന്റെ ഫോണിലെ തെളിവുകള്‍ നീക്കം ചെയ്യാന്‍ നാല് അഭിഭാഷകരും മുംബൈയിലേക്ക് പോയിരുന്നു. സീനിയർ അഭിഭാഷകന്‍ അടക്കം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. ഇക്കാര്യത്തിലടക്കം അഭിഭാഷകരെ ചോദ്യം ചെയ്ത് തെളിവ് ശേഖരിക്കേണ്ടതുണ്ട്. എന്നാൽ അഭിഭാഷകരെ ചോദ്യം ചെയ്യുന്നതിന് ഉന്നത അനുമതി ആയിട്ടില്ല. ആ അനുമതിയ്ക്കായുള്ള കാത്തിരിപ്പിലാണ് അന്വേഷണ സംഘം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (13 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (10 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (10 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (11 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (11 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (12 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (13 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (13 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (14 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (14 hours ago)

Malayali Vartha Recommends