ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്... ജൂണ്‍ 9 ന് ഞാന്‍ എന്റെ ജീവിതത്തിലെ പ്രണയിയായ നയന്‍താരയെ വിവാഹം കഴിക്കുന്നു... നയന്‍താരയുമായുള്ള വിവാഹത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ ആദ്യമായി പങ്കുവെച്ച് വിഘ്നേഷ് ശിവന്‍

ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവയും തമ്മിലുള്ള വിവാഹം. ഏതായാലും ഇവരുടെ കല്ല്യാണ വിശേഷങ്ങളൊക്കെ ആഘോഷമാക്കുകയാണ് ആരാധകർ. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ചായിരിക്കും വിവാഹമെന്നാണ് റിപ്പോർട്ടുകൾ. വിവാഹത്തിന് മുന്നോടിയായി തയ്യാറാക്കിയ ഡിജിറ്റൽ ക്ഷണക്കത്ത് പുറത്തുവന്നിരുന്നു. ജൂൺ ഒൻപതിന് നിശ്ചയിച്ചിരിക്കുന്ന താര വിവാഹത്തിന് ചുരുക്കം ചില അതിഥികളെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. ഇപ്പോഴിതാ നയന്‍താരയുമായുള്ള വിവാഹത്തിന്റെ ഔദ്യോഗിക വിവരങ്ങള്‍ പങ്കുവക്കുകയാണ് വിഘ്നേഷ് ശിവന്‍. വിവാഹത്തിന്റെ തിയതിയും സ്ഥലവും മറ്റും സംബന്ധിച്ച വിവരങ്ങള്‍ നേരത്തെ പുറത്തുവന്നെങ്കിലും ആദ്യമായാണ് ഇരുവരില്‍ നിന്നും പ്രതികരണമുണ്ടാകുന്നത്.
ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും ജൂണ്‍ 9ന് തങ്ങളുടെ വിവാഹമാണെന്നും വിഘ്‌നേഷ് മാധ്യമങ്ങളോട് പറഞ്ഞു.'പോടാ പോടി'യിലൂടെ എഴുത്തുകാരനും സംവിധായകനുമായി എന്റെ യാത്ര ആരംഭിച്ചത് മുതല്‍ 'കാതുവാക്കുള്ളെ രണ്ട് കാതല്‍'വരെ മാധ്യമങ്ങള്‍ നല്‍കിയ സപ്പോര്‍ട്ട് വളരെ വലുതാണ്. റൗഡി പിക്ചേഴ്സിലൂടെ നിര്‍മ്മാതാവായി ഞാന്‍ അരങ്ങേറ്റം കുറിച്ചപ്പോഴും ഗാനരചയിതാവെന്ന നിലയിലുള്ള എന്റെ യാത്രയുടെ തുടക്കത്തിലും മാധ്യമങ്ങളുടെ പ്രോത്സാഹന വാക്കുകള്‍ എനിക്ക് ആത്മവിശ്വാസം നല്‍കി. ഇപ്പോള്‍, ഞാന്‍ ഔദ്യോഗികമായി എന്റെ ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്നും വിഘ്‌നേഷ് പറഞ്ഞു. ജൂണ്‍ 9 ന് ഞാന്‍ എന്റെ ജീവിതത്തിലെ പ്രണയിയായ നയന്‍താരയെ വിവാഹം കഴിക്കുന്നു. ആദ്യം ഞങ്ങള്‍ രണ്ടുപേരും തിരുപ്പതിയില്‍ വച്ച് വിവാഹം നടത്താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ചില പ്രശ്നങ്ങള്‍ കാരണം ഞങ്ങള്‍ക്ക് തിരുപ്പതിയില്‍ നിന്ന് വേദി മാറ്റേണ്ടിവന്നു. ഞങ്ങളുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും വിവാഹത്തില്‍ പങ്കെടുക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിച്ചു. എല്ലാവര്‍ക്കും അവിടെ എത്താന്‍ കഴിയില്ല. അതിനാല്‍, ഇവിടെ മഹാബലിപുരത്ത് വച്ച് വിവാഹം കഴിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചുവെന്നും താരം വ്യക്തമാക്കി.
https://www.facebook.com/Malayalivartha

























