ദിൽഷയുടെ അനുജത്തിയുമായി സംസാരിച്ചു! വീട്ടുകാർക്ക് വിവാഹവുമായി ബന്ധപ്പെട്ട് സമ്മതമാണ്.. ദിൽഷ പുറത്തിറങ്ങാൻ കാത്തിരിക്കുകയാണ്.. രഹസ്യം വെളിപ്പെടുത്തി ബിഗ്‌ബോസ് താരം റോബിന്

ബിഗ്‌ബോസ് വീട്ടിൽ പേർളി ശ്രീനി പോലെ മറ്റൊരു പ്രണയമായിരുന്നു ദിൽഷ റോബിൻ. ആ പ്രണയം ഇനി വിവാഹത്തിലേക്ക് എത്തുമോ എന്നാണ് നോക്കേണ്ടത് . എന്നാൽ റോബിന്‍ തന്റെ ഉറ്റ സുഹൃത്ത് ആണ് എന്ന പറച്ചിലില്‍ ഉറച്ചു നില്‍ക്കുകയാണ് ദില്‍ഷ. എന്നാൽ റോബിൻ ബിഗ്‌ബോസ് വീട്ടിൽ നിന്നും പോയതോടെ ആകെ വിഷമത്തിലാണ് താരമിപ്പോൾ. ദിൽഷയോടുള്ള ഇഷ്ടം തുറന്നുപറയുകയാണ് റോബിൻ. ദിൽഷയുടെ അനുജത്തിയുമായി സംസാരിക്കാറുണ്ടെന്നും വീട്ടുകാർക്ക് വിവാഹവുമായി ബന്ധപ്പെട്ട് സമ്മതമാണെന്നും വെളിപ്പെടുത്തുകയാണ് റോബിൻ. എന്നാൽ ദില്‍ഷ പുറത്തിറങ്ങിയതിന് ശേഷം ദിൽഷായോട് തന്നെ അഭിപ്രായം തേടിയതിന് ശേഷം വീട്ടുകാരോടൊപ്പം കോഴിക്കോട്ടേയ്ക്ക് യാത്ര പോകന്‍ ഇരിക്കുകയാണ് റോബിന്‍. മറുപടി നെഗറ്റീവ് ആണെങ്കിലും ദില്‍ഷയുമായി സൗഹൃദം തുടരുമെന്നും ഡോക്ടര്‍ വ്യക്തമാക്കിയിരിക്കുകയാണ് റോബിൻ.
അതേസമയം ദില്‍ഷ റോബിന് കൊടുത്ത വാക്ക് പാലിക്കുകയാണ്. റോബിന് പുറത്തു പോയതോടെ ദില്‍ഷയുടെ പെരുമാറ്റത്തിലൊക്കെ പ്രകടമായ മാറ്റമാണ് തോന്നുന്നത്. റിയാസ് ഇപ്പോഴും ദില്‍ഷയെ പല കാര്യങ്ങളും പറഞ്ഞ് വേദനിപ്പിക്കുകയും അസ്ഥസ്ത്‌പെടുത്തുകയും ഒക്കെ ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനൊക്കെ കുറിക്കു കൊള്ളുന്ന മറുപടിയാണ് ദില്‍ഷ നല്‍കുന്നത്. പണ്ട് ഇതിനൊക്കെ കരഞ്ഞ് കലങ്ങിയിരിക്കുന്ന ദില്‍ഷയിലെ ഈ മാറ്റത്തിന് കാരണം ഡോക്ടറാണെന്നാണ് ആരാധകര്‍ പറയുന്നത്. ഡോക്ടര്‍ പുറത്തുപോകാന്‍ കാരണക്കാരനായ റിയാസിനോട് ദില്‍ഷയ്ക്ക് നല്ല ദേഷ്യമുണ്ടെന്ന് ദില്‍ഷയുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഡോക്ടര്‍ക്ക് ചെയ്യാന്‍ കഴിയാതെ പോയ ഒരുപാട് കാര്യങ്ങള്‍ എനക്ക് ഇവിടെ ചെയ്ത് തീര്‍ക്കാന്‍ ഉണ്ടെന്നായിരുന്നു ദില്‍ഷ ബ്ലെസ്ലിയോട് പറഞ്ഞിരുന്നത്. പലര്‍ക്കും ഞാന്‍ ഇവിടെ ആണി അടിക്കുന്നുണ്ട്. തിരിച്ച് ഊരാന്‍ കഴിയാത്ത തരത്തിലാണ് ആണി അടിക്കുക. നീ വേണം അതിന് ആക്കം കൂട്ടാന്‍. വ്യക്തതയില്ലാത്ത തരത്തിലാണ് ദില്‍ഷ ഇക്കാര്യങ്ങള്‍ പറയുന്നതെങ്കിലും ഇനി വളരെ വ്യക്തമായ പ്ലാനോടെയാണ് ദില്‍ഷ മുന്നോട്ട് നീങ്ങാന്‍ ഉദ്ധേശിക്കുന്നതെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ വാക്കുകള്‍. ഇപ്പോഴംു ദില്‍ഷയുടെ കണ്ണ് നിറയാറുണ്ട്. പക്ഷേ അതെല്ലാം ഡോക്ടറിന് വേണ്ടിയാണെന്ന് മാത്രം.
https://www.facebook.com/Malayalivartha

























