മഹാബലിപുരത്തെ ഹോട്ടലില്‍ വ്യാഴാഴ്ച രാവിലെ എട്ട് മണിക്ക് താരവിവാഹം! വിവാഹ വേദിയിലും പരിസരത്തും കനത്ത സുരക്ഷ.. ക്ഷണക്കത്തിനൊപ്പം പ്രത്യേക കോഡ് നമ്പര്‍ നല്‍കി വേണം വിവാഹ ഹാളില്‍ പ്രവേശിക്കാന്‍.. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവരോട് പരമ്പരാഗത ശൈലിയിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ അഭ്യര്‍ത്ഥന! വിക്കി-നയന്‍സ് കല്യാണ ഒരുക്കങ്ങൾ ഇങ്ങനെ...

കാത്തിരുന്ന വിവാഹ ആവേശത്തിലാണ് ആരാധകർ. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്തുവെച്ചാണ് വിവാഹം. മഹാബലിപുരത്തെ ഹോട്ടലില്‍ വ്യാഴാഴ്ച രാവിലെ എട്ട് മണിക്കാണ് താരവിവാഹം. വിവാഹ വേദിയിലും പരിസരത്തും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വിവാഹത്തിന്റെ ഡിജിറ്റല്‍ ക്ഷണക്കത്ത് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. വളരെ ചുരുക്കം ആളുകള്‍ക്ക് മാത്രം ക്ഷണം ലഭിച്ചിട്ടുള്ള ചടങ്ങില്‍ ക്ഷണക്കത്തിനൊപ്പം പ്രത്യേക കോഡ് നമ്പര്‍ നല്‍കി വേണം വിവാഹ ഹാളില്‍ പ്രവേശിക്കാന്‍. വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുന്നവരോട് പരമ്പരാഗത ശൈലിയിലുള്ള ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ അഭ്യര്‍ത്ഥന നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
വിവാഹത്തിനായി ചുരുക്കം ചില അതിഥികളെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. തമിഴ്നാട് മുഖ്യ മന്ത്രി എം കെ സ്റ്റാലിനടക്കം സിനിമരാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. രജനികാന്ത്, കമല്‍ ഹാസന്‍, വിജയ്, അജിത്ത് സൂര്യ, കാര്‍ത്തി, ശിവകാര്‍ത്തികേയന്‍,വിജയ് സേതുപതി തുടങ്ങി 30 ല്‍അധികം താരങ്ങള്‍ക്ക് ഇതിനോടകം ക്ഷണം ലഭിച്ചിട്ടുണ്ട്. നയതാരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ജവാനിലെ നായകന്‍ ഷാരൂഖ് ഖാന്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
https://www.facebook.com/Malayalivartha

























