സംവിധായകൻ കനകരാജിനെ ഞെട്ടിച്ചതിന് പിന്നാലെ വിക്രമിലെ 13 അസിസ്റ്റന്റ് ഡയറക്ടർമാർക്ക് 1ലക്ഷം വിലയുള്ള അപ്പാച്ചെ RTR 160 ബൈക്കുകൾ സമ്മാനിച്ച് ഉലകനായകന്‍ കമല്‍ ഹാസൻ!

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ച ബിഗ് ബജറ്റ് ചിത്രം ‘വിക്രം’ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ വൻ ആവേശത്തിലാണ് ആരാധകർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. വിക്രം റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. റിലീസ് ചെയ്ത് ഒരാഴ്ച തികയുന്നതിനും മുന്‍പ് 225 കോടിയാണ് ചിത്രം നേടിയത്. 120 കോടി മുതല്‍മുടക്കിലാണ് വിക്രം ഒരുക്കിയത്. രാജ്കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍. മഹേന്ദ്രനുമാണ് ചിത്രം ഒരുക്കിയത്. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിന്റെ ഒടിടി സാറ്റ്‌ലൈറ്റ് അവകാശങ്ങള്‍ 200 കോടി രൂപയ്ക്ക് വിറ്റുപോയിരുന്നു.
ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ കമൽ ഹാസൻ സംവിധായകൻ കനകരാജിന് ലെക്‌സസ് കാർ സമ്മാനമായി നൽകിയിരുന്നു. ഇപ്പോഴിതാ ലോകേഷിനെ അമ്പരപ്പിച്ചതിന് പുറമെ, സിനിമയിൽ പ്രവർത്തിച്ച 13 അസിസ്റ്റന്റ് ഡയറക്ടർമാർക്ക് അദ്ദേഹം ഒരു ലക്ഷം രൂപ (ഏകദേശം) വിലയുള്ള അപ്പാച്ചെ RTR 160 ബൈക്കുകൾ സമ്മാനിച്ചിരിക്കുകയാണ്. മുഴുവൻ സംവിധാന ടീമിനും അവരുടെ അർപ്പണബോധത്തിനും കഠിനാധ്വാനത്തിനും പ്രതിഫലം നൽകാൻ കമൽഹാസൻ തീരുമാനിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























