ഇരുവരും ഒന്നിക്കുന്നു.... നടി നയന്‍താരയുടെയും തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവന്റെയും വിവാഹം ഇന്ന്; വിവാഹത്തിന്റെ ആനിമേഷന്‍ ക്ഷണപത്രിക ഏറ്റെടുത്ത് ആരാധകര്‍... വിവാഹച്ചടങ്ങില്‍ ബന്ധുക്കളും അടുത്തസുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക

ഇരുവരും ഒന്നിക്കുന്നു.... നടി നയന്‍താരയുടെയും തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവന്റെയും വിവാഹം ഇന്ന്; വിവാഹത്തിന്റെ ആനിമേഷന്‍ ക്ഷണപത്രിക ഏറ്റെടുത്ത് ആരാധകര്‍... വിവാഹച്ചടങ്ങില്‍ ബന്ധുക്കളും അടുത്തസുഹൃത്തുക്കളും മാത്രമാകും പങ്കെടുക്കുക
വ്യാഴാഴ്ച മഹാബലിപുരത്തുള്ള റിസോര്‍ട്ടില്‍ നടക്കുന്ന വിവാഹച്ചടങ്ങിന്റെ ക്ഷണപത്രിക സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
സ്ഥലം, ഇരുവരുടെയും മാതാപിതാക്കള്‍, സഹോദരങ്ങള്‍ തുടങ്ങിയവരുടെ പേരുകള്‍ അടക്കമുള്ള പത്രികയാണ് ആനിമേഷന്‍ വീഡിയോയായി പുറത്തിറക്കിയത്. മുഹൂര്‍ത്തസമയം വ്യക്തമാക്കിയിട്ടില്ലെങ്കിലും അതിഥികള്‍ക്ക് രാവിലെ 8.30മുതല്‍ എത്താമെന്നാണ് എഴുതിയിരിക്കുന്നത്.
ബന്ധുക്കളും അടുത്തസുഹൃത്തുക്കളും മാത്രമാകും വിവാഹച്ചടങ്ങില്‍ പങ്കെടുക്കുക. താരങ്ങള്‍ അടക്കമുള്ള പ്രമുഖര്‍ക്കായി പിന്നീട് സത്കാരം സംഘടിപ്പിക്കും.
വിവാഹത്തിനു മുന്നോടിയായി സംഘടിപ്പിച്ച പ്രത്യേക പ്രസ് മീറ്റിലാണ് വിഘ്‌നേഷ് വിവാഹതീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ''എന്റെ വ്യക്തിജീവിതവും അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. ജൂണ്‍ ഒമ്പതിന് ഞാനെന്റെ കൂട്ടുകാരിയും പ്രണയിനിയുമായ നയന്‍താരയെ വിവാഹം കഴിക്കുന്നു. മഹാബലിപുരത്ത് വച്ച് നടക്കുന്ന ഇന്റിമേറ്റഡ് വെഡ്ഡിംഗില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുക്കുക. ജൂണ്‍ 11ന് ഞങ്ങള്‍ നിങ്ങളെ എല്ലാവരെയും വന്നു കാണാം. എപ്പോഴും നിങ്ങളുടെ അനുഗ്രഹം വേണം.,'' പ്രസ് മീറ്റില്‍ വിഘ്‌നേഷ് പറഞ്ഞു.
അതേസമയം കഴിഞ്ഞ ദിവസം, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വിവാഹം ക്ഷണിക്കാന്‍ നയന്‍താരയും വിഘ്‌നേഷും നേരിട്ടെത്തിയിരുന്നു. സ്റ്റാലിനും മകനും നടനുമായ ഉദയനിധി സ്റ്റാലിനും ചേര്‍ന്നാണ് നയന്‍താരയേയും വിഘ്‌നേഷിനെയും വരവേറ്റത്.
2015-ല്‍ പുറത്തിറങ്ങിയ 'നാനും റൗഡി താന്‍' എന്ന ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് വിഘ്നേശ് ശിവനും നയന്‍താരയും പ്രണയത്തിലാവുന്നത്.
" fr
https://www.facebook.com/Malayalivartha

























