Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്തരം നിമിഷങ്ങള്‍ ജീവിതത്തെ മനോഹരമാക്കും... ചിത്രത്തില്‍ അതിഥിവേഷത്തിലെത്തിയ സൂര്യയ്ക്ക് റോളക്‌സ് വാച്ച് സമ്മാനിച്ച് കമൽഹാസൻ!

09 JUNE 2022 08:07 AM IST
മലയാളി വാര്‍ത്ത

കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിച്ച ബിഗ് ബജറ്റ് ചിത്രം ‘വിക്രം’ തിയേറ്ററുകളിലെത്തിയതിന് പിന്നാലെ വൻ ആവേശത്തിലാണ് ആരാധകർ. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. വിക്രം റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമലിന്റെ രാജ്കമല്‍ ഫിലിംസ് നിര്‍മിച്ച ഒരു ചിത്രം റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്നത്. റിലീസ് ചെയ്ത് ഒരാഴ്ച തികയുന്നതിനും മുന്‍പ് 225 കോടിയാണ് ചിത്രം നേടിയത്. 120 കോടി മുതല്‍മുടക്കിലാണ് വിക്രം ഒരുക്കിയത്. രാജ്കമല്‍ ഫിലിംസിന്റെ ബാനറില്‍ കമല്‍ ഹാസനും ആര്‍. മഹേന്ദ്രനുമാണ് ചിത്രം ഒരുക്കിയത്. ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ കമൽ ഹാസൻ സംവിധായകൻ കനകരാജിന് ലെക്‌സസ് കാർ സമ്മാനമായി നൽകിയിരുന്നു.

കൂടാതെ ലോകേഷിനെ അമ്പരപ്പിച്ചതിന് പുറമെ, സിനിമയിൽ പ്രവർത്തിച്ച 13 അസിസ്റ്റന്റ് ഡയറക്ടർമാർക്ക് അദ്ദേഹം ഒരു ലക്ഷം രൂപ (ഏകദേശം) വിലയുള്ള അപ്പാച്ചെ RTR 160 ബൈക്കുകൾ സമ്മാനിക്കുകയും ചെയ്തു. ഇപ്പോഴിതാ ചിത്രത്തില്‍ അതിഥിവേഷത്തിലെത്തിയ സൂര്യയ്ക്ക് റോളക്‌സ് വാച്ച് സമ്മാനിച്ചിരിക്കുകയാണ് കമല്‍. സൂര്യ തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. 'ഇത്തരം നിമിഷങ്ങള്‍ ജീവിതത്തെ മനോഹരമാക്കും' എന്ന കുറിപ്പോടെയാണ് സൂര്യയുടെ ട്വീറ്റ്. ചിത്രത്തില്‍ റോളക്സ് എന്ന പ്രതിനായക കഥാപാത്രത്തെയാണ് സൂര്യ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ക്ലൈമാക്സിലാണ് റോളക്സ് എത്തുന്നത്. ഏകദേശം അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗത്തില്‍ ദയാദാക്ഷിണ്യമില്ലാത്ത രൗദ്രഭാവത്തിലുള്ള റോളക്സായി അതിഗംഭീര പ്രകടമാണ് സൂര്യ കാഴ്ച വച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (3 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (18 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (24 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (42 minutes ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (10 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (11 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (11 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (14 hours ago)

Malayali Vartha Recommends