ഇന്ന് ജൂണ്‍ ഒന്‍പത്, അത് നയന്‍സിന്റേതാണ്.. എന്റെ തങ്കമേ.. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നീ ആ ഇടനാഴിയിലൂടെ നടന്ന് വരുന്നത് കാണാനുള്ള ആവേശത്തിലാണ് ഞാന്‍.. താലികെട്ടുന്നതിന് നിമിഷങ്ങൾക്ക് മുൻപ് വിഘ്‌നേശ് പറഞ്ഞത് കേട്ടോ? കുറിപ്പ് ഏറ്റെടുത്ത് ആരാധകർ

ഏഴുവർഷത്തെ പ്രണയത്തിന് ശേഷം തെന്നിന്ത്യന്‍ താരറാണി നയന്‍താരയും സംവിധായകന്‍ വിഘ്‌നേഷ് ശിവനും ഇന്ന് വിവാഹിതരാവും. മഹാബലിപുരത്ത് വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലാണ് വിവാഹം. കനത്ത സുരക്ഷയിലാണ് വിവാഹ വേദിയും പരിസരവും. ക്ഷണക്കത്തിനൊപ്പം നല്‍കിയ പ്രത്യേക കോഡ് നമ്പര്‍ നല്‍കിയാലേ വിവാഹ ഹാളിലേക്ക് കടക്കാനാവൂ.
എന്നാൽ താലികെട്ടുന്നതിന് മുൻപ് ഈ സ്‌പെഷ്യല്‍ ദിവസം നയന്‍സിന് സമ്മാനിക്കുകയാണെന്ന് പറഞ്ഞ് വിഘ്‌നേശ് എത്തിയിരിക്കുകയാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച പുതിയ പോസ്റ്റിലാണ് വിവാഹത്തെ കുറിച്ച് വിക്കി സംസാരിച്ചത്. 'ഇന്ന് ജൂണ്‍ ഒന്‍പത്, അത് നയന്‍സിന്റേതാണ്.. എന്റെ ജീവിതത്തിലൂടെ കടന്നു പോയതെലല്ലാം സുന്ദര മനുഷ്യരാണ്. അതിനാല്‍ ദൈവത്തിനും പ്രപഞ്ചത്തിന്റെ നന്മയ്ക്കും നന്ദി! ഓരോ നല്ല ആത്മാവും, ഓരോ നല്ല നിമിഷവും, ഓരോ നല്ല യാദൃശ്ചികതയും, എല്ലാ നല്ല അനുഗ്രഹങ്ങളും, ഷൂട്ടിംഗിലെ എല്ലാ ദിവസവും, ജീവിതത്തെ മനോഹരമാക്കിയ ഓരോ പ്രാര്‍ത്ഥനയും തുടങ്ങി എല്ലാ പ്രാര്‍ഥനകള്‍ക്കും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഇപ്പോള്‍, ഇതെല്ലാം എന്റെ ജീവിതത്തിലെ സ്‌നേഹത്തിനായി സമര്‍പ്പിക്കപ്പെട്ടിരിക്കുന്നു! നയന്‍താര!
എന്റെ തങ്കമേ.. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നീ ആ ഇടനാഴിയിലൂടെ നടന്ന് വരുന്നത് കാണാനുള്ള ആവേശത്തിലാണ് ഞാന്‍. എല്ലാ നന്മകള്‍ക്ക് വേണ്ടിയും ദൈവത്തോട് ഞാന്‍ പ്രാര്‍ഥിക്കുന്നു. ഒപ്പം കാത്തിരിക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട കുടുംബത്തിനും നല്ല സുഹൃത്തുക്കള്‍ക്കും മുന്നില്‍ ഔദ്യോഗികമായി പുതിയൊരു അധ്യായം ആരംഭിക്കുന്നു' എന്നുമാണ് വിഘ്‌നേശ് ശിവന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്. വിവാഹത്തിനൊരുങ്ങി വരുന്ന പ്രിയതമയെ കാണാനുള്ള ആവേശത്തെ കുറിച്ചാണ് കുറിപ്പിലൂടെ വിഘ്‌നേശ് ശിവന്‍ പറഞ്ഞത്. ഒപ്പം ഓദ്യോഗികമായി വിവാഹിതരാവുകയാണെന്ന കാര്യം അറിയിച്ചു. ഈ പോസ്റ്റിനൊപ്പം നയന്‍താരയുടെ നിരവധി ഫോട്ടോസും താരം പങ്കുവെച്ചിരുന്നു. സിനിമാ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് നവതാരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തുന്നത്.
https://www.facebook.com/Malayalivartha

























