പ്രൗഢഗംഭീരമായ താരവിവാഹം! ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ വിഘ്‍നേശ് ശിവനും നയൻതാരയും വിവാഹിതരായി.. അധികനാൾ ദാമ്പത്യം നീളില്ലെന്ന് ജോത്സ്യന്റെ പ്രവചനം! നയൻതാരയുടെ മുൻ ബന്ധങ്ങൾ അലസിപോയതിന് പിന്നിൽ ഒരോ കാരണം..പ്രാർത്ഥനയോടെ ആരാധകർ...

ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ വിഘ്‍നേശ് ശിവനും നയൻതാരയും വിവാഹിതരായിരിക്കുകയാണ്. മഹാബലിപുരം ഷെറാട്ടണ്‍ ഗ്രാന്‍ഡ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. താരങ്ങള്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. 'നാനും റൗഡിതാൻ' എന്ന സിനിമയുടെ സെറ്റിൽ വെച്ച് തുടങ്ങിയ പ്രണയത്തിനാണ് ഇന്ന് സാക്ഷാത്‍കാരമായിരിക്കുന്നത്. അതേസമയം നയന്‍താര- വിഘ്‌നേഷ് ശിവന്‍ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ തന്നെ ഇരുവരും ഒന്നിച്ച് പോകില്ലെന്ന് പ്രവചിച്ചു കൊണ്ട് ജ്യോത്സ്യന്‍ രംഗത്ത് എത്തിയത് ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടിയിരുന്നു. അധികനാള്‍ ദാമ്പത്യം നീണ്ടു പോകില്ല എന്നായിരുന്നു്ജ്യോത്സൻ്റെ കണ്ടെത്തല്‍. നയൻസിൻ്റെ ജാതകം സാമന്തയുടെ ജാതകത്തിന് സമാനമാണെന്നും ജ്യോത്സൻ കണക്കുകൂട്ടി പറഞ്ഞിരുന്നു. എന്നാല്‍ നടിയുടെ ജാതകദോഷ തീര്‍ത്തിന് ശേഷമാണ് വിവാഹം നടക്കുന്നതെന്നും ജ്യോത്സ്യൻ്റെ പ്രവചനത്തിന് പിന്നാലെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
സിനിമാമേഖലയില്‍ നിന്ന് വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുകയെന്നായിരുന്നു റിപ്പോര്‍ട്ട്. രജനീകാന്ത്, കമല്‍ഹാസന്‍, വിജയ് സേതുപതി, സൂര്യ, സാമന്ത, ചിരഞ്ജീവി, ആര്യ തുടങ്ങിയ താരങ്ങള്‍ ചടങ്ങിനെത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഒപ്പം തന്നെ നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ 'ജവാന്‍'ലെ നായകന്‍ ഷാരൂഖ് ഖാനും ചടങ്ങിനെത്തിയെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇക്കാര്യങ്ങളിലൊന്നും ഔദ്യോഗികമായ സ്ഥിരീകരണങ്ങളില്ല. വിവാഹവേദിയും പരിസരവും കനത്ത സുരക്ഷയിലാണ്. ക്ഷണക്കത്തിനൊപ്പം നൽകിയ പ്രത്യേക കോഡ് നമ്പർ നൽകി വേണം വിവാഹ ഹാളിലേക്ക് കടക്കാൻ എന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹത്തിന്റെ ഡിജിറ്റൽ ക്ഷണക്കത്ത് ഇന്റര്‍നെറ്റില്‍ തരംഗയിട്ടുണ്ട്. പരമ്പരാഗത ശൈലിയിലുള്ള ഇളം നിറങ്ങളിലെ വസ്ത്രങ്ങളിൽ എത്തണമെന്നായിരുന്നു അതിഥികളോടുള്ള അഭ്യർത്ഥന.
വിവാഹവേദിയിൽ സംഗീതപരിപാടിയും നിശ്ചയിച്ചിരുന്നു. എന്നാൽ ഇത് നയിക്കുന്നത് ആരാകുമെന്നതും സർപ്രൈസാണ്. വിവാഹ ചടങ്ങുകളുടെ വീഡിയോ അവകാശം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. തങ്ങളുടെ പ്ലാറ്റ്ഫോമിനുവേണ്ടി വിവാഹ വീഡിയോ തയ്യാറാക്കാന്‍ സംവിധായകന്‍ ഗൗതം മേനോനുമായാണ് നെറ്റ്ഫ്ലിക്സ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. എന്നാല്‍ ഇവയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. താരവിവാഹങ്ങളുടെ ഒടിടി അവകാശം വില്‍പ്പനയാവുന്ന ട്രെന്‍ഡ് ഇന്ത്യയില്‍ ബോളിവുഡില്‍ നിന്ന് ആരംഭിച്ചതാണ്. കത്രീന കൈഫ്- വിക്കി കൗശല്‍, രണ്‍ബീര്‍ കപൂര്‍- അലിയ ഭട്ട് വിവാഹങ്ങളൊക്കെ നേടിയ ഒടിടി സംപ്രേഷണാവകാശ തുകയുടെ പേരില്‍ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.
https://www.facebook.com/Malayalivartha

























