ചക്ക ബിരിയാണി മുതൽ മോക്ക്മീറ്റ് കറി വരെ.. തീർത്തും വെജിറ്റേറിയൻ മെനുവുമായി നയൻതാരയുടെ വിവാഹം; മധുരത്തിനായി ഇളനീർ പായസം! വിവാഹ വിശേഷങ്ങൾ ഇങ്ങനെ...

തെന്നിന്ത്യൻ താര സുന്ദരി നയൻതാരയും സംവിധായകൻ വിഘ്നേഷ് ശിവനും വിവാഹിതരായി. മഹാബലിപുരത്തെ ഷെറാട്ടൺ പാർക്കിൽ സ്വപ്നതുല്യമായ വിവാഹ ചടങ്ങിലാണ് ഇരുവരും വിവാഹിതരായത്. കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. ചുവന്ന നിറത്തിലുള്ള വസ്ത്രത്തിൽ അതി മനോഹാരിയായാണ് നയൻതാര എത്തിയിരിക്കുന്നത്. ഇപ്പോഴിതാ വിവാഹ മെനുവിന്റെ ഒരു ഫോട്ടോ പുറത്തുവന്നിരിക്കുകയാണ്. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വെജിറ്റേറിയൻ ഭക്ഷണങ്ങളാണ് സത്കാരത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. കാതൽ (ചക്ക) ബിരിയാണി മുതൽ മോക്ക്മീറ്റ് കറി വരെ മെനുവിന്റെ ഭാഗമാണ് . കാതൽ (ചക്ക) ബിരിയാണി, പനീർ പട്ടാണി കറി, അവിയൽ, മോർ കൊഴമ്പ്, മിക്കൻ ചെട്ടിനാട് കറി, ചെപ്പക്കെഴങ്ങ് പുളിക്കൊഴമ്പ്, പൂണ്ടു മിലഗുരു രസം, റൊട്ടി ഹൽവ, ഇളനീർ പായസം തുടങ്ങിയ വിഭവങ്ങളാണ് മെനുവിൽ ഉള്ളത്.
മുൻനിര താരങ്ങളാണ് ഇരുവരുടെയും വിവാഹത്തിൽ പങ്കെടുത്തത്. മലയാളത്തിൽ നിന്നും ദിലീപും താര വിവാഹത്തിൽ പങ്കെടുത്തു. ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തുള്ള റിസോർട്ടിലാണ് ഹൈന്ദവാചാരപ്രകാരമുള്ള ചടങ്ങുകൾ. ഷാരൂഖ് ഖാൻ, രജനികാന്ത്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കമൽഹാസൻ, ചിരഞ്ജീവി, സൂര്യ, അജിത്, കാർത്തി, വിജയ് സേതുപതി, ശിവകാർത്തികേയൻ, സാമന്ത ഉൾപ്പെടെയുള്ളവർ വിശിഷ്ടാതിഥികളാകും.
https://www.facebook.com/Malayalivartha

























