Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലക്ഷ്മിപ്രിയ ആണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും വെറുക്കുന്ന ഒരു കണ്ടസ്റ്റന്റ്.. കാരണം അവർ "കുലസ്ത്രീ " ആണ്... ആ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പെയ്മെന്റ് വാങ്ങുന്ന ലക്ഷ്മിപ്രിയ പുറത്തും അതുപോലെ അധ്വാനിച്ചത് കൊണ്ട് അല്ലെ അവർക്കു അതുകിട്ടിയത്... ലക്ഷ്മിപ്രിയയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെ പുറത്ത് വന്ന കുറിപ്പ് വൈറൽ

09 JUNE 2022 05:23 PM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസണ്‍ 4 അന്തിമഘട്ടത്തിലേക്ക് അടുത്തിരിക്കുകയാണ്. ഒന്‍പത് മത്സരാര്‍ത്ഥികളില്‍ നിന്ന് ഫൈനല്‍ ഫൈവിലേക്കെത്താന്‍ ഇനി ഏതാനും ദിവസങ്ങളേ അവശേഷിച്ചിട്ടുള്ളൂ. ദിവസങ്ങള്‍ പിന്നിടുന്തോറും മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പോരാട്ടവീര്യം മുറുകി വരികയാണ്. ടാസ്‌ക്കുകളും അതനുസരിച്ച് കടുപ്പമേറിയതും കുഴപ്പിക്കുന്നതുമായി മാറുകയാണ്. ഈ വാരം മത്സരാര്‍ത്ഥികള്‍ക്കായി കൊടുത്ത ബിഗ് ബോസ് കോള്‍ സെന്റര്‍ ടാസ്‌ക്ക് വലിയ ബഹളങ്ങള്‍ സൃഷ്ടിച്ചാണ് മുന്നേറുന്നത്. രണ്ട് ചേരിയായി തിരിഞ്ഞ് പരസ്യമായ കുറ്റപ്പെടുത്തലുകളിലേക്കും വാഗ്വാദങ്ങളിലേക്കും കടക്കുന്ന ടാസ്‌ക്ക് മിക്കവാറും വലിയ അടിയില്‍ കലാശിക്കാനാണ് സാധ്യത. അതിനുള്ള സൂചനകള്‍ ഇപ്പോഴേ കണ്ടുതുടങ്ങി.

ഈ സീസണിലെ ശക്തരായ മത്സരാർഥികളിൽ ഒരാളാണ് ലക്ഷ്മിപ്രിയ. ഷോ തുടങ്ങിയ അന്നു മുതൽ താരത്തിനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. വീടിനുള്ളിലും മിക്ക മത്സരാർഥികളം ലക്ഷ്മിപ്രിയയ്ക്ക് എതിരാണ്. കഴിഞ്ഞ ദിവസം നടന്ന കോൾ സെന്റർ ടാസ്കിലും വീടിനുള്ളിലെ മത്സരാർഥികൾ ലക്ഷ്മിപ്രിയയെ കടന്നാക്രമിച്ചിരുന്നു. ലക്ഷ്മിപ്രിയ ഫെയ്ക്ക് ആണെന്നും നാടകം കളിക്കുകയാണെന്ന് വരെ കോൾ സെന്റർ ടാസ്കിനിടെ മത്സരാർഥികൾ പറഞ്ഞിരുന്നു. എന്നാലിപ്പോഴിതാ ലക്ഷ്മിപ്രിയയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ വന്ന കുറിപ്പാണ് വൈറലായി മാറുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ...

ലക്ഷ്മിപ്രിയ ആണ് സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന ഒട്ടുമിക്ക ആളുകളും വെറുക്കുന്ന ഒരു കണ്ടസ്റ്റന്റ്. കാരണം അവർ "കുലസ്ത്രീ " ആണ് എന്നത് തന്നെ. എങ്ങനെ ആണ് അവർ കുലസ്ത്രീ ആവുന്നത്, അവർ മതപരമായ കാര്യങ്ങൾ ഫോളോ ചെയ്യുന്നു, എപ്പോളും അടുക്കളയിൽ കയറി അവരെ അപമാനിച്ചവർക്കു വരെ ആഹാരം ഉണ്ടാക്കി കൊടുക്കുന്നു. വീട്ടിലെ ഒരു അമ്മ ക്യാരക്ടർ ആയി കളിക്കുന്നു. ഇതൊക്കെ തന്നെ... റിയാസ് ഇന്നലെ പറഞ്ഞു - അവന്റെ അമ്മ മാന്യമായി വീട്ടുജോലി ചെയ്തു വീട് നോക്കി അതുകൊണ്ട് അവർ ഫെമിനിസ്റ്റ് ആണ് എന്നതാണ്. ആ ബിഗ് ബോസിൽ ഏറ്റവും കൂടുതൽ പെയ്മെന്റ് വാങ്ങുന്ന ലക്ഷ്മിപ്രിയ പുറത്തും അതുപോലെ അധ്വാനിച്ചത് കൊണ്ട് അല്ലെ അവർക്കു അതുകിട്ടിയത്. ഒരർഥത്തിൽ പറഞ്ഞാൽ തുല്ല്യ നീതിക്ക് വേണ്ടി വാദിക്കുന്നവർ ലക്ഷ്മിപ്രിയയെ അല്ലെ ഉയർത്തി കാണിക്കേണ്ടത്.. ലക്ഷ്മിപ്രിയയെ പോലെ ഒരു സ്ത്രീ ഒരു ഷോയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നു എന്നത്, കേരളത്തിലെ വുമൻ എംപവർമെന്റ് മൂവ്മെൻ്റ്സിന്റെ വിജയം ആണെന്ന് വേണ്ടേ കരുതാൻ. ഇനിയൊരു കാര്യം മനുഷ്യത്വം ആണ്... ആരും ഒന്നും പറയാൻ ഇല്ലാതെ കൂട്ടിൽ അകപ്പെട്ടു കിടക്കുന്ന ഒരാൾ സങ്കടപെടുമ്പോൾ, നാടകം ആയാലും, അഭിനയം ആയാലും ചെന്ന് അയാളെ ആശ്വസിപ്പിക്കാൻ കാണിക്കുന്ന മനസുണ്ടല്ലോ, ആ മനസ്സ് അവിടെ പലർക്കും ഇല്ല.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (15 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (33 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (48 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (54 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends