Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാവിലെ 8.30ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ രണ്ട് മണിക്കൂറോളം നീണ്ടു... സൂപ്പർസ്റ്റാർ രജനികാന്ത് വിഘ്‌നേഷ് ശിവന് മംഗളസൂത്രം കൈമാറി; മഹാബലിപുരത്തെ ഷെറാട്ടൺ ഫോർപോയിന്റ്സ് റിസോർട്ടിൽ കൂറ്റൻ ഗ്ലാസ് ഹൗസ് മണ്ഡപമൊരുക്കി! താരവിവാഹത്തിന്റെ കൂടുതൽ വിശേഷങ്ങൾ ഇങ്ങനെ

09 JUNE 2022 05:43 PM IST
മലയാളി വാര്‍ത്ത

അതീവ സുരക്ഷയോടെ മഹാബലിപുരത്ത് വെച്ച് നടന്ന നയൻതാരയുടെയും വിഘ്‌നേശ് ശിവന്റെയും വിവാഹ വിശേഷങ്ങൾ കൊണ്ട് നിറയുകയാണ് സോഷ്യൽ മീഡിയയിൽ. രാവിലെ 8.30ന് തുടങ്ങിയ വിവാഹ ചടങ്ങുകൾ രണ്ട് മണിക്കൂറോളം നീണ്ടു. വിവാഹത്തിന് ആദ്യം എത്തിയ ചുരുക്കം ചില അതിഥികളിൽ ഒരാൾ സൂപ്പർ സ്റ്റാർ രജനികാന്താണ്. അതിന്റെ കാരണവും ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. രജനികാന്താണ് വിഘ്‌നേഷ് ശിവന് മംഗളസൂത്രം കൈമാറിയതെന്നും അദ്ദേഹം അത് നയൻതാരയുടെ കഴുത്തിൽ കെട്ടിയെന്നും റിപ്പോർട്ടുണ്ട്.

വിവാഹത്തിന്റെ ചിത്രങ്ങളും ഇപ്പോൾ വൈറലായി കഴിഞ്ഞിരിക്കുകയാണ്. നയൻതാരയും വിഘ്‌നേശ് ശിവനും തങ്ങളുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ചിത്രങ്ങൾ പുറത്തു വിട്ടത്. നിമിഷങ്ങൾക്കകം ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു. ഷാരൂഖ് ഖാൻ, മണിരത്നം, ബോണി കപൂർ, അജിത് കുമാർ, ഇളയദളപതി വിജയ്, നടൻ ദിലീപ് തുടങ്ങിയവരും വിവാഹത്തിൽ പങ്കെടുത്തിരുന്നു. മഹാബലിപുരത്തെ ഷെറാട്ടൺ ഫോർപോയിന്റ്സ് റിസോർട്ടിൽവച്ച് നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടക്കം വളരെ കുറച്ചുപേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. കാതൽ ബിരിയാണി മുതൽ ബദാം ഹൽവ വരെയാണ് അതിഥികൾക്ക് വിളമ്പിയത്. 2015ൽ നാനും റൗഡി ധാന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും പ്രണയത്തിലായത്. തങ്ങളുടെ വിവാഹദിനം അർഥവത്തായതും തങ്ങൾക്കും ചുറ്റുമുള്ള ആളുകൾക്കും അവിസ്മരണീയവുമാക്കാൻ ഇരുതാരങ്ങൾ ആഗ്ര ഹിക്കുന്നു. തമിഴ്‌നാട്ടിൽ ഉടനീളമുള്ള 18,000 കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് ഇരുവരും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (15 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (33 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (48 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (54 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends