Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ സിനിമ പ്രതീക്ഷിച്ചതിലും അപ്പുറം ഹിറ്റ്‌ ആയി.. നയൻതാരയുടെ തിരിച്ചു വരവിൽ അതുവരെയില്ലാതിരുന്ന ഒരു പദവിയിലേക്ക് അവർ പതിയേ നടന്നു കയറി.. തന്റെ കരിയറിന്റെ പുതിയ തുടക്കത്തിനു കാരണക്കാരനായ വിഘ്‌നേഷിനെ നയൻ‌താര ജീവിതത്തിലേക്ക് കൂട്ടുകാരനായി കൂടെക്കൂട്ടി.. തുടരെ തുടരെ വിജയങ്ങൾ.. അന്ന് നയൻതാരയെ ഒരു നോക്ക് ദൂരെ നിന്ന് കാണാന്‍ ആഗ്രഹിച്ച വിഘ്‌നേശ് ശിവന്‍ ഇന്ന് ലേഡി സൂപ്പർ സ്റ്റാറിനെ സ്വന്തമാക്കിയ കഥ ഇങ്ങനെ...

11 JUNE 2022 08:21 AM IST
മലയാളി വാര്‍ത്ത

സൗത്ത് ഇന്ത്യൻ സിനിമയിലെ ഏറ്റവും താരമൂല്യമുള്ള അഭിനേത്രിയാണ് നയൻതാര. അവർ കയറി വന്ന വഴികൾ ഏതൊരു നയൻ‌താര ആരാധകരേയും അതിശയിപ്പിക്കുന്നതാണ്. വളരെ സാധാരണ രീതിയിൽ മലയാള സിനിമയിൽ നിന്നും തമിഴിലെത്തി. പിന്നീട് തെലുങ്കിലേക്ക്. വളരെ പെട്ടന്നായിരുന്നു ആ വളർച്ച. നയന്‍താരയുടെ ഒരു ഡേറ്റ് കിട്ടിക്കഴിഞ്ഞാല്‍ സിനിമയുടെ പകുതി വിജയം ഉറപ്പിയ്ക്കുന്ന സംവിധായകരും ഉണ്ട്. സൂപ്പര്‍ ലേഡി നയന്‍താരയെ മാറി നിന്ന് എങ്കിലും കാണാന്‍ ആഗ്രഹിക്കുന്ന സിനിമാ താരങ്ങള്‍ പോലുമുണ്ട് എന്നതാണ് സത്യം. അത്തരത്തില്‍ ഒരു കടുത്ത ആരാധകനായിരുന്നു വിഘ്‌നേശ് ശിവനും, ഇന്ന് നയന്‍താരയുടെ ഭര്‍ത്താവ്. സിലമ്പരസന്‍ എന്ന ചിമ്പുവിനെ നായകനാക്കി പോടാ പോടി എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് ആണ് വിഘ്‌നേശ് ശിവന്‍ സിനിമാ സംവിധാന ലോകത്തേക്ക് കടന്നത്. സിനിമ മികച്ച വിജയം നേടിയെങ്കിലും അടുത്ത ചിത്രത്തിലേക്ക് കടക്കാന്‍ വിഘ്‌നേശിന് ഒരുപാട് സമയം വേണ്ടി വന്നു. പോടാ പോടി എന്ന സിനിമയ്ക്ക് മുന്‍പേ ചെയ്യാന്‍ ആഗ്രഹിച്ച സിനിമയായിരുന്നു നാനും റോഡിതാന്‍

സിനിമയിലേക്ക് എത്തിപ്പെടാൻ ആഗ്രഹിച്ചു നടന്ന വിഘ്‌നേഷ് ശിവൻ എന്ന ചെറുപ്പക്കാരൻ 2013'ൽ അനൗൺസ് ചെയ്ത ചിത്രം ഒരുപാടു ഭേദഗതികളോടെ തന്റെ സ്ക്രിപ്റ്റുമായി ഏറ്റവുമവസാനം എത്തിച്ചേർന്നത് ധനുഷിന്റെ Wunderbar Films'ൽ. പലരേയും കാസ്റ്റ് ചെയ്തെങ്കിലും 2015'ൽ വിജയ് സേതുപതിയേയും നയൻതാരയേയും കേന്ദ്ര കഥാപാത്രങ്ങളാക്കി സിനിമ പുറത്ത് വന്നു. "നാനും റൗഡി താൻ". സിനിമ ഹിറ്റ്‌ ആയി. നയൻതാരയുടെ തിരിച്ചു വരവിൽ അതുവരെയില്ലാതിരുന്ന ഒരു പദവിയിലേക്ക് അവർ പതിയേ നടന്നു കയറി. തന്റെ കരിയറിന്റെ പുതിയ തുടക്കത്തിനു കാരണക്കാരനായ വിഘ്‌നേഷിനെ നയൻ‌താര ജീവിതത്തിലേക്ക് കൂട്ടുകാരനായി കൂടെക്കൂട്ടി. തുടരെ തുടരെ വിജയങ്ങൾ. നായകന്മാർക്കൊപ്പം നായികാ പ്രാധാന്യമുള്ള സിനിമകളിൽ സജീവമായി. പൊതുവേ നായക നടന്മാരെ മാത്രം മാസ്സ്, പവർഫുൾ സിനിമകളിൽ കണ്ടിരുന്ന ആരാധകരെ ഞെട്ടിച്ചു കൊണ്ടു നയൻതാര നായകന്മാരില്ലാതെ ഒറ്റയ്ക്ക് വന്ന് അതിശയങ്ങൾ കാഴ്ച്ച വെച്ച നായികയായി. സൗത്ത് ഇന്ത്യൻ സിനിമകളിൽ ഇല്ലാതിരുന്ന ഒരു ശീലം കൊണ്ട് വന്നു. സൂപ്പർ സ്റ്റാർ പദവിയിലേക്ക് ആദ്യമായി എത്തുന്ന നായിക എന്ന് തന്നെ പറയാം. കാലം കരുതി വെച്ച അനുഭവങ്ങൾ ഏറ്റു വാങ്ങി പരാജയങ്ങളെ ചവിട്ടു പടിയാക്കി ഇന്നവർ സൗത്ത് ഇന്ത്യൻ സിനിമയുടെ " ലേഡി സൂപ്പർ സ്റ്റാർ " എന്ന പദവിയിലെത്തിച്ചേർന്നു. നാനും റൗഡി താൻ സിനിമയിൽ മാഡം എന്ന് വിളിച്ച് തുടങ്ങിയ വിഘ്‌നേശ് ശിവന്‍ നയന്‍ എന്ന് വിളിക്കാന്‍ തുടങ്ങി. ഷൂട്ടിങ് തീരുമ്പോഴേക്കും തങ്കമേ എന്നായി വിളി. ആറുവർഷത്തെ പ്രണയത്തിന് ശേഷം ഇപ്പോൾ ഇപ്പോള്‍ ഭാര്യയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (15 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (33 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (48 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (54 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends