Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്‌ക്കൊപ്പം! ഇതെനിക്ക് ലഭിച്ച ഒരു വരദാനം പോലെയാണ് തോന്നുന്നത്...ഞാനെത്ര ഭാഗ്യവതിയാണ്.. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫിന്റെ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

11 JUNE 2022 09:37 AM IST
മലയാളി വാര്‍ത്ത

വിവാഹ ദിവസം വൈൻ റെഡ് നിറത്തിലുള്ള സാരിയിൽ എമ്രാൾഡ് പതിപ്പിച്ച ആഭരണങ്ങളിൽ കുളിച്ച് അതീവ സുന്ദരിയായി നവവധുവായി എത്തിയ നയൻതാരയെ ആർക്കും മറക്കാനാകില്ല. ആ സൗന്ദര്യത്തിൽ എല്ലാവരും നോക്കി നിന്നു. എല്ലാവരും ആ സൗന്ദര്യത്തെ വാനോളം പുകഴ്ത്തുന്നതിനിടയിൽ ഇപ്പോഴിതാ നയൻതാരയെ പണ്ട് ഒരുക്കാൻ സാധിച്ചതിൻ്റെ സന്തോഷം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ അനില തൻ്റെ ഇൻസ്റ്റാഗ്രാമിലൂടെയാണ് തൻ്റെ നയൻതാരയ്ക്കൊപ്പം പ്രവർത്തിച്ചതിൻ്റെ എക്സ്പീരിയൻസും പറഞ്ഞ് കൊണ്ട് നവദമ്പതികൾക്ക് ആശംസകൾ നേർന്നത്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരയ്‌ക്കൊപ്പം എന്ന് കുറിച്ചുകൊണ്ട് നയൻതാരയെ മേയ്ക്കപ്പ് ചെയ്യുന്നതിൻ്റെ ചിത്രവും അനില പങ്കുവെച്ചിട്ടുണ്ട്. ഒരുപാട് സെലിബ്രിറ്റികൾക്കും ഒരുപാട് സുന്ദരികൾക്കും മേക്കപ്പ് ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ടെന്ന് അനില കുറിച്ചിരിക്കുന്നു.

തൻ്റെ മേയ്ക്കപ്പ് ഇൻഡസ്ട്രിയിലെ പ്രവർത്തി പരിചയത്തെ ഉദ്ദേശിച്ച് കൊണ്ട് 36 വർഷത്തെ ചാലഞ്ചാണ് ഇതെന്നും അനില കുറിച്ചിരിക്കുന്നു. എനിക്ക് ഇപ്പോഴും അയഥാർത്ഥമായി തോന്നുന്ന അനുഭവങ്ങൾ തൻ്റെ ഈ കരിയർ കാലയളവ് തനിക്ക് നൽകി. ഒരു സ്വപ്നത്തിൽ ജീവിക്കാൻ എന്നെ അനുവദിച്ച ഒരു കരിയറാണിതെന്നും അനില കുറിച്ചിരിക്കുന്നു.

ഇപ്പോൾ പോലും തനിക്ക് തൻ്റെ ജോലിയോടും കരിയറിനോടുമുള്ള അഭിനിവേശം തുടരുകയാണെന്നും അത് ഇനിയും ആഴത്തിലേക്ക് പോകുമെന്നും താൻ ഭാഗ്യവതിയാണെന്നും ഇതൊക്കെ ഒരു ഭാഗ്യം തന്നെയാണെന്നും അനില കുറിച്ചിരിക്കുന്നു. നിരവധി പേരാണ് അനിലയുടെ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. മുൻപ് നിരവധി നടിമാരെ വിവാഹത്തിന് ഒരുക്കിയതിനെ കുറിച്ച് അനില പങ്കുവെച്ച കുറിപ്പും സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (2 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (15 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (33 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (48 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (54 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends