ഒരാളുടെ കഴിവിനെപ്പറ്റി നമ്മൾ അസൂയപ്പെടരുത്... ആ വിഷയത്തിൽ മറ്റൊന്നും പറയാനില്ല'.. 'ബ്രേക്കപ്പ് സംഭവിച്ച ശേഷം ജീവിതം വലിയ വിഷമത്തിലൂടെയാണ് പോയത്..' 'ആ സമയത്ത് എന്റെ ആത്മാർഥ സുഹൃത്തുക്കളോടും മാതാപിതാക്കളോടും കാര്യങ്ങൾ തുറന്ന് സംസാരിച്ചു.. എന്നെ തന്നെ സ്ട്രോങാക്കി! ബ്ലെസ്ലിയുടെ കോഴിത്തരത്തെ കുറിച്ച് ആദ്യമായി ബ്ലെസ്ലിയുടെ മുൻ കാമുകിയുടെ വെളിപ്പെടുത്തൽ...

ബിഗ് ബോസ് സീസൺ ഫോർ അതിന്റെ പന്ത്രണ്ടാം ആഴ്ചയിലേക്ക് കടക്കുകയാണ് വെറും മൂന്നാഴ്ചക്ക് അപ്പുറമാണ് ഫിനാലെ. ഈ അവസരത്തിൽ ബിഗ് ബോസ് വീട്ടിലെ മത്സരാർഥികൾ എല്ലാവരും ഒരുപോലെ വെറും വാശിയുമൊടെ ഷോയിൽ മത്സരിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്.17 മത്സരാർഥികളുടെ തുടങ്ങിയ ഷോയിൽ ഇപ്പോൾ അവശേഷിക്കുന്നത് ഒൻപത് മത്സരാർഥികളാണ്. ഇവരിൽ രണ്ട് വൈൽഡ് കാർഡ് എൻട്രികളും ഉണ്ട്. എന്നാൽ വീട്ടിലുള്ള ഒമ്പത് മത്സരാർഥികളിൽ ടോപ്പ് ഫൈവിൽ വരാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള മത്സരാർഥിയാണ് ബ്ലെസ്ലി. തുടക്കം മുതൽ ടാസ്ക്കുകൾ വിജയിക്കുന്ന കാര്യത്തിൽ ബ്ലെസ്ലി മുന്നിലാണ്. അതേസമയം റോബിൻ പോയ ശേഷം ദിൽഷയുമായുള്ള ബ്ലെസ്ലിയുടെ അടുപ്പം ബ്ലെസ്ലിയുടെ ഗെയിമിനെ ബാധിക്കുന്നതായി പ്രേക്ഷകരിൽ പലരും അഭിപ്രായപ്പെടുന്നുണ്ട്.
എന്നാലിപ്പോഴിതാ ബ്ലെസ്ലി ദിൽഷയോട് കാണികുന്ന അടുപ്പത്തെ കുറിച്ച് മുൻ കാമുകി പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'ഒരാളുടെ കഴിവിനെപ്പറ്റി നമ്മൾ അസൂയപ്പെടരുത്. ആ വിഷയത്തിൽ മറ്റൊന്നും പറയാനില്ല' എന്നാണ് കൃഷ്ണ പറഞ്ഞത്. ഒപ്പം ബിഗ് ബോസിലെ തന്റെ ഇപ്പോഴത്തെ ഇഷ്ട മത്സരാർഥി റിയാസും ദിൽഷയുമാണെന്നും കൃഷ്ണ വ്യക്തമാക്കി. കൂടാതെ തന്റെ പ്രണയബന്ധം തകർന്നശേഷം ജീവിതം എങ്ങനെയായിരുന്നുവെന്നും കൃഷ്ണ പറഞ്ഞു. 'ബ്രേക്കപ്പ് സംഭവിച്ച ശേഷം ജീവിതം വലിയ വിഷമത്തിലൂടെയാണ് പോയത്.' 'ആ സമയത്ത് എന്റെ ആത്മാർഥ സുഹൃത്തുക്കളോടും മാതാപിതാക്കളോടും കാര്യങ്ങൾ തുറന്ന് സംസാരിച്ചു. എന്നെ തന്നെ സ്ട്രോങാക്കി. എന്താണ് സംഭവിച്ചതെന്ന് ഉൾക്കൊണ്ട് ജീവിക്കാൻ പഠിച്ചു' എന്നാണ് കൃഷ്ണ പറയുന്നത്. ഒരു ടോക്സിക് കാമുകി ഉണ്ടായിരുന്നുവെന്ന് ബ്ലെസ്ലി ബിഗ് ബോസിൽ പറഞ്ഞിരുന്നു. അതിന് ശേഷമാണ് ബ്ലെസ്ലിയെ കുറിച്ച് ചില വെളിപ്പെടുത്തലുകൾ നടത്തി കൃഷ്ണ രംഗത്ത് വന്നത്. ഇരുവരും 2019ലാണ് കണ്ടുമുട്ടിയത്. ബ്ലെസ്‌ലി ആദ്യമായി ഡയറക്റ്റ് ചെയ്ത കിസ്സ് ഓഫ് ലവ് എന്ന ആൽബത്തിൻ്റെ പിന്നണി ചർച്ചകളിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. താൻ അതിൽ അഭിനയിക്കാൻ എത്തിയിരുന്നുവെന്നും പിന്നീട് അത് പ്രണയത്തിലേക്ക് മാറുകയായിരുന്നുവെന്നും മോഡൽ കൂടിയായ കൃഷ്ണ മുമ്പ് പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha


























