അമാലിനൊപ്പം വിദേശ ട്രിപ്പിൽ..., അവധിക്കാല ആഘോഷത്തിന്റെ പുതിയ ചിത്രങ്ങളുമായി ദുൽഖർ സൽമാൻ

യുവ നായകൻമാരിൽ മലയാളികളുടെ പ്രിയങ്കരനാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ മകനെന്ന ലേബലിലെത്തി സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്താന്‍ ചുരുങ്ങിയ കാലയളവിൽ ദുല്‍ഖറിന് സാധിച്ചു. അടുത്തിടെ ഇറങ്ങിയ ദുല്‍ഖര്‍ ചിത്രങ്ങളായ കുറുപ്പ്, സല്യൂട്ട് എന്നിവ മികച്ച വിജയവും കൈവരിച്ചിരുന്നു. ഇപ്പോൾ സീതാ രാമമാണ് റിലീസിനൊരുങ്ങിയിരിക്കുന്ന താരത്തിന്റെ മറ്റൊരു ചിത്രം.
എന്നാല്‍ ഷൂട്ടിങ്ങിന് ഇടവേള നല്‍കി ദുല്‍ഖര്‍ ഇപ്പോൾ .പത്നി അമാലിനൊപ്പം വെക്കേഷൻ ട്രിപ്പിലാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചിരിക്കുകയാണ്.വാഹനപ്രേമിയായ ദുല്‍ഖര്‍ നിരവധി വിന്റേജ് മോഡല്‍ കാറുകളുടെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്. ചിത്രങ്ങള്‍ മാത്രമല്ല വീഡിയോകളും ദുല്‍ഖര്‍ പങ്കുവച്ചിട്ടുണ്ട്.എന്നാൽ ഏത് രാജ്യത്താണ് തങ്ങളുള്ളതെന്ന് താരം വ്യക്തമാക്കിയിട്ടില്ല.
താരത്തിന്റെ റിലീസിനൊരുങ്ങുന്ന സീതാ രാമം ഓഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുകയാണ്.ലഫ്റ്റനൻറ് റാമിന്റെ പ്രണയകഥയെന്ന മേൽക്കുറിപ്പോടെ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി വൈജയന്തി മൂവീസും ദുൽഖർ സൽമാനും സമൂഹ മാധ്യമത്തിലെ ഔദ്യോഗിക അക്കൗണ്ടുകളിൽ പങ്കുവെച്ചിട്ടുണ്ട്.
ഹനു രാഘവപ്പുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ലഫ്റ്റനൻറ് റാമെന്ന പട്ടാളക്കാരനായാണ് നടൻ അഭിനയിക്കുന്നത്. മൃണാൾ താക്കൂറാണ് ചിത്രത്തിൽ ദുൽഖറിന്റെ നായിക സീതയാകുന്നത്. രശ്മിക മന്ദാന 'അഫ്രീൻ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കും.
https://www.facebook.com/Malayalivartha


























