വിഗ്നേഷ് ശിവന് വിവാഹസമ്മാനമായി നയൻതാര നൽകിയത് 20 കോടിയുടെ ബംഗ്ലാവ്! നയൻതാരയ്ക്ക് വിഗ്നേഷ് സമ്മാനിച്ചത് അഞ്ച് കോടി വില വരുന്ന ഡയമണ്ട് മോതിരം.. തീർന്നില്ല നയൻതാര നാത്തൂനും സമ്മാനിച്ചത് 30 പവൻ സ്വർണം; വിവാഹച്ചടങ്ങിൽ നയൻതാര ധരിച്ചിരുന്ന രണ്ടര മുതൽ മൂന്നു കോടി രൂപ വരെ വിലയുള്ള ആഭരണങ്ങൾ മുഴുവൻ വിഗ്നേഷ് വാങ്ങി നൽകി; വിഗ്നേഷിന്റെ അടുത്ത ബന്ധുക്കൾക്കും കിട്ടി ആഡംബര വസ്തുക്കൾ.. തീരാതെ നയൻസ് വിക്കി കല്യാണവിശേഷങ്ങൾ....

അടുത്ത ബന്ധുക്കളുടെയും താരങ്ങൾ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് നയൻതാരയും വിഗ്നേഷ് ശിവനും വിവാഹിതരായത്. അടുത്ത ബന്ധുക്കളുടെയും താരങ്ങൾ ഉൾപ്പെടെയുള്ള സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിലായിരുന്നു വിവാഹം. തമിഴ്‍നാട്ടിലെ ക്ഷേത്രനഗരമായ മഹാബലിപുരത്തെ റിസോർട്ടിൽ വച്ചായിരുന്നു അത്യാഡംബരമായ വിവാഹ ചടങ്ങുകൾ നടന്നത്. തിരുപ്പതി ക്ഷേത്രത്തിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം പ്രായോഗിക കാരണങ്ങൾ കൊണ്ടും അതിഥികളുടെ സൗകര്യത്തിനായും മഹാബലിപുരത്തേക്ക് മാറ്റുകയായിരുന്നു. ആഡംബര റിസോർട്ട് പൂർണമായും ഒരാഴ്ച മുമ്പുതന്നെ വിവാഹത്തിനായി ബുക്ക് ചെയ്‍തിരുന്നു.
എന്നാൽ വിവാഹത്തിന് നയൻതാര വിഗ്നേഷ് ശിവനും ബന്ധുക്കൾക്കും നൽകിയ വിവാഹ സമ്മാനത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. വിവാഹത്തിന് സമ്മാനമായി വിഗ്നേഷിന്റെ സഹോദരി ഐശ്വര്യയ്ക്ക് നയൻതാര 30പവൻ സ്വർണാഭരണങ്ങളും സമ്മാനിച്ചിരുന്നു. വിഗ്നേഷിന്റെ അടുത്ത ബന്ധുക്കൾക്ക് വിലപിടിപ്പുള്ള വസ്തുക്കളും നൽകി എന്നാണ് തമിഴ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം, വിഗ്നേഷ് ശിവന് വിവാഹസമ്മാനമായി നയൻതാര 20 കോടിയുടെ ബംഗ്ലാവ് നല്‍കിയെന്നാണ് കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോര്‍ട്ട്. വിഗ്നേഷ് ശിവന്റെ പേരില്‍ തന്നെയാണ് ബംഗ്ലാവ് രജിസ്റ്റര്‍ ചെയ്‍തിരിക്കുന്നത്. നയൻതാരയ്‍ക്ക് വിഗ്നേഷ് ശിവൻ അഞ്ച് കോടി വില വരുന്ന ഡയമണ്ട് മോതിരം സമ്മാനം നല്‍കിയെന്നും റിപ്പോര്‍ട്ടുണ്ട്. വിവാഹച്ചടങ്ങിൽ നയൻതാര ധരിച്ചിരുന്ന ആഭരണങ്ങൾ മുഴുവൻ വിഗ്നേഷ് വാങ്ങി നൽകിയതാണ്. രണ്ടര മുതൽ മൂന്നു കോടി രൂപ വരെ വിലയുള്ള ആഭരണങ്ങളാണ് നയൻതാര വിവാഹച്ചടങ്ങിൽ ധരിച്ചത്.
https://www.facebook.com/Malayalivartha


























