അല്ലിയേയും ചുമലിലെടുത്ത് സവാരിയ്ക്ക് ഇറങ്ങി പൃഥ്വിരാജ്! ജോർദാനിലെ പെട്രയിൽ നിന്നുള്ള വീഡിയോ നിമിഷങ്ങൾക്കുള്ളിൽ വൈറൽ

മലയാള സിനിമയില്‍ എല്ലാ മേഖലകളിലും തങ്ങളുടെ സാന്നിധ്യം സൃഷ്ടിച്ച ദമ്പതികളാണ് പൃഥ്വിരാജും സുപ്രിയയും. അഭിനയത്തിലും സംവിധാനത്തിലുമെല്ലാം പൃഥ്വി തിളങ്ങുമ്പോള്‍ നിര്‍മ്മാണത്തിലും വിതരണത്തിലുമാണ് സുപ്രിയ മികവ് കാണിക്കുന്നത്. ഇരുവരുടേയും മകളായ അലംകൃതയ്ക്കും സമൂഹ മാധ്യമങ്ങളില്‍ ആരാധകക്കൂട്ടമുണ്ട്. അലംകൃതയെ അല്ലിയെന്നാണ് പൃഥ്വിയും സുപ്രിയയും വിളിക്കുന്നത്. അല്ലിയുടെ കലാസൃഷ്ടികളും വിശേഷങ്ങളുമെല്ലാം സുപ്രിയ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുമുണ്ട്.
ആടുജീവിതം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോര്‍ദാനിലുള്ള പൃഥ്വിരാജിനെ കാണാൻ കഴിഞ്ഞ ദിവസമാണ് സുപ്രിയയും അലംകൃതയും പുറപ്പെട്ടത്. യാത്രയിൽ നിന്നുള്ള ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഇൻസ്റ്റഗ്രാമിലൂടെ സുപ്രിയ പങ്കുവച്ചിരുന്നു. അല്ലിയേയും ചുമലിലെടുത്ത് സവാരിയ്ക്ക് ഇറങ്ങിയ പൃഥ്വിരാജിന്റെ ഒരു വീഡിയോ ആണ് സുപ്രിയ ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്. ജോർദാനിലെ പെട്രയിൽ നിന്നുള്ളതാണ് ഈ വീഡിയോ. ലോകത്തിലെ പുതിയ ഏഴ് അത്ഭുതങ്ങളിൽ ഒന്നായി പെട്ര ലോക പൈതൃകപ്പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ചരിത്രാതീത കാലത്ത് നബാത്തിയൻമാർ കല്ലിൽ കൊത്തിയെടുത്തതാണ് ഈ നഗരമെന്നാണ് പറയപ്പെടുന്നത്. അറേബ്യൻ ഗ്രീക്ക് വാസ്തുകലയുടെ തെളിവായാണ് പെട്ര നഗരം നിലകൊള്ളുന്നത്.
https://www.facebook.com/Malayalivartha


























