Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

മെന്റലി ഫിസിക്കലി ഡൗൺ ആയിരിക്കുന്ന ഈ ഒരു സമയത്തും തോൽക്കാൻ എനിക്ക് മനസില്ല.. ഒറ്റയ്ക്ക് ഫൈറ്റ് ചെയ്യും.. എന്റെ ലൈഫിൽ ഞാൻ ഭയങ്കരമായിട്ട് വിഷമിച്ച്, ഡിപ്രസിഡ് ആയി, സങ്കടപ്പെട്ട് തകർന്ന് പണ്ടാരമടങ്ങിയിരിക്കുന്ന ഒരു സമയമാണിത്... ജീവിതത്തിലെ പല പ്രശ്നങ്ങൾ, ഒട്ടും പ്രതീക്ഷിക്കാതെ ചെയ്യേണ്ടി വന്ന ശസ്ത്രക്രിയയ്ക്ക് പിന്നാലെ ബെഡ് റെസ്റ്റ് ആണ്... വൈറലായി ഡോ.റോബിന്റെ വീഡിയോ

12 JUNE 2022 09:33 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് മലയാളം സീസൺ നാലിൽ ഏറെ ആരാധകരുള്ള മത്സരാർത്ഥിയായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. സഹമത്സരാർത്ഥിയെ ടാസ്കിന്റെ ശാരീരികമായി ആക്രമിച്ചതിന് കഴിഞ്ഞ ആഴ്ചയാണ് റോബിൻ ഷോയിൽ നിന്ന് പുറത്തായത്. എന്നാൽ റോബിനെ പുറത്താക്കിയതിൽ സോഷ്യൽമീഡിയയിൽ ഉൾപ്പെടെ റോബിൻ ഫാൻസ്‌ വലിയ പ്രതിഷേധമാണ് ഉയർത്തിയത്. മുംബൈയിലെ ബിഗ് ബോസ് വീട്ടിൽ നിന്ന് തിരുവനന്തപുരത്ത് എത്തിയ റോബിൻ വൻ സ്വീകരണമാണ് ആരാധകർ നൽകിയത്. പുറത്തിറങ്ങിയതിന് ശേഷവും ആരാധകർ കാത്തിരിക്കുകയാണ് റോബിന്റെ വിശേഷം അറിയാൻ.

ഇപ്പോഴിത റോബിൻ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്ന ഒരു വീ‍ഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ചെറിയ ഒരു ആമുഖത്തോടെയാണ് റോബിൻ വീഡിയോയിലേക്ക് കടക്കുന്നത്. എല്ലാവർക്കും നമസ്കാരം, ഞാൻ രണ്ട് ചെറിയ വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് വീഡിയോയും എനിക്ക് സ്പെഷ്യലാണ്. ഒരു വീഡിയോ 2021 ജൂലൈ 9ന് ഷൂട്ട് ചെയ്ത വീഡിയോയാണ്. അതെന്നുവച്ചാൽ ഞാൻ ബിഗ് ബോസിൽ എത്തുന്നതിന് ഒരു എട്ട് മാസം മുൻപ് എടുത്ത വീഡിയോ ആണ്. മറ്റൊന്ന് ഞാൻ ബിഗ് ബോസിലേക്ക് പോകുന്നതിന്റെ അന്ന് രാവിലെ ചെയ്ത വീഡിയോയാണെന്നും റോബിൻ വീഡിയോയിൽ പറയുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളേക്കുറിച്ചാണ് റോബിൻ ആദ്യത്തേ വീഡിയോയിൽ പറയുന്നത്.

ഇന്ന് 2021 ജൂലൈ 9, സത്യത്തിൽ ഒരു വീഡിയോ ചെയ്യാനുള്ള മാനസികാവസ്ഥ എനിക്കില്ല. പക്ഷേ എന്നിരുന്നാൽ കൂടി ഒരു വീഡിയോ ചെയ്യണമെന്ന് തോന്നി. എന്റെ ലൈഫിൽ ഞാൻ ഭയങ്കരമായിട്ട് വിഷമിച്ച്, ഡിപ്രസിഡ് ആയി, സങ്കടപ്പെട്ട് തകർന്ന് പണ്ടാരമടങ്ങിയിരിക്കുന്ന ഒരു സമയമാണിത്. ജീവിതത്തിലെ പല പ്രശ്നങ്ങൾ, ഒട്ടും പ്രതീക്ഷിക്കാതെ ചെയ്യേണ്ടി വന്ന ശസ്ത്രക്രിയ അതിന്റെ ഭാഗമായി ഒരു മാസത്തോളമായി ബെഡ് റെസ്റ്റ് ആണ്. ആകെ മൊത്തത്തിൽ സീൻ കോണ്ട്രയാണ്. എന്റെ ലൈഫിലെ അടുത്ത ഘട്ടത്തിലേക്ക് പോകണമെന്നുണ്ടെങ്കിൽ ഞാൻ തന്നെ എഫേർട്ട് എടുത്താലേ പറ്റൂ- റോബിൻ വീഡിയോയിലൂടെ പറയുന്നു.

ഇന്ന് ജൂലൈ 9. ബിഗ് ബോസ് സീസൺ 4 ന്റെ ഫിനാലെ പോലും പുറത്തുവിട്ടിട്ടില്ല. പക്ഷേ എനിക്ക് ബിഗ് ബോസിലേക്ക് പോകണമെന്ന് ആഗ്രഹമുണ്ട്. 99 ശതമാനവും അതിലേക്ക് സെലക്ട് ആകാൻ ഒരു സാധ്യതയുമില്ല. എങ്ങനെ അതിലേക്ക് പോകണം, ആരെ കാണണം, എങ്ങനെയാണ് അതിന്റെ സെലക്ഷൻ ഒന്നും എനിക്ക് അറിയത്തില്ല. ഒരു ശതമാനം ചാൻസേ ഉളളൂ അതിൽ ഞാൻ സെലക്ട് ആകാൻ. പക്ഷേ ആ ഒരു ശതമാനം ചാൻസിന് വേണ്ടി ഞാൻ ഇന്ന് മുതൽ പരിശ്രമിക്കും. ഞാൻ ഒരുങ്ങും,99 ശതമാനം കിട്ടത്തില്ല. ഒരു ശതമാനം മാത്രമേ ഞാൻ അതിൽ സെലക്ട് ആകാൻ സാധ്യതയുള്ളൂ. പക്ഷേ തോൽക്കാൻ എനിക്ക് മനസില്ല, ഞാൻ പരിശ്രമിക്കും- തന്റെ ഉറച്ച തീരുമാനത്തെക്കുറിച്ച് വീ‍ഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് റോബിൻ.

അതിന് വേണ്ടി ഞാൻ ഒറ്റയ്ക്ക് പോരാടും, ശ്രമിക്കും. അതിന് വേണ്ടി തയാറെടുക്കും. ഈ വീഡിയോയ്ക്ക് ശേഷം ഓരോ അപ്ഡേറ്റും ഞാൻ നിങ്ങളെ അറിയിക്കും. ഇപ്പോഴൊന്നും ഞാൻ ഈ വീഡിയോ പോസ്റ്റ് ചെയ്യത്തില്ല. ഒരുപക്ഷേ എനിക്ക് ബിഗ് ബോസിൽ സെലക്ഷൻ കിട്ടി ഞാൻ അതിൽ മത്സരിച്ച് കഴിഞ്ഞാൽ, ഞാൻ അതിൽ നിന്ന് എന്ന് തിരിച്ചു വരുന്നോ അന്ന് ഞാൻ ഈ വീഡിയോ പോസ്റ്റ് ചെയ്യും. മെന്റലി ഫിസിക്കലി ഡൗൺ ആയിരിക്കുന്ന ഈ ഒരു സമയത്തും തോൽക്കാൻ എനിക്ക് മനസില്ല. ഒറ്റയ്ക്ക് ഫൈറ്റ് ചെയ്യും, നോക്കാമെന്നും റോബിൻ വീഡിയോയിൽ പറയുന്നു. ഇതിന് ശേഷം 2022 മാർച്ച് 20ന് ബിഗ് ബോസിൽ പങ്കെടുക്കുന്നതിനായി മുംബൈയിലേക്ക് പോകാനായി എയർപോർട്ടിൽ എത്തിയതിന്റെ ഒരു വീഡിയോയും റോബിൻ പോസ്റ്റ് ചെയ്തിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...  (19 minutes ago)

പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...  (29 minutes ago)

വിഷ്ണു ഒരു പാവം ചെറുക്കൻ!! അൽമയെ കുത്തി കുടൽമാല പുറത്തിട്ടവന് ചോദിക്കാൻ ആളുണ്ട് ​​ദുരൂഹത ഒഴിയാതെ വ്ലാത്താങ്കരവീട്  (39 minutes ago)

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയുന്നതിന് പ്രത്യേക കര്‍മ്മ പദ്ധതി തയ്യാറാക്കി ആരോഗ്യ വകുപ്പ്: 151 സര്‍ക്കാര്‍ + 150 സ്വകാര്യ ആശുപത്രികളില്‍ ആന്റി സ്‌നേക്ക് വെനം ലഭ്യം; കനിവ് 108 വഴി 5 ദിവസത്തിനിടെ 137  (41 minutes ago)

കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...  (52 minutes ago)

കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...  (1 hour ago)

ഹൃദ്രോഗ സൂചനകൾ എന്തൊക്കെയാണ്?  (1 hour ago)

GURUVAYUR TEMPLE വ്യാജപ്രചരണങ്ങൾ വിശ്വസിക്കരുതെന്ന് നിർദ്ദേശം  (1 hour ago)

സംശയരോഗം കൊലക്കത്തിയായി; വ്ലാത്താങ്കരയിൽ യൂട്യൂബർ അൽമയെ ഭർത്താവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ...  (1 hour ago)

സ്റ്റേഷനില്‍ ഹാജരാകണം;  (1 hour ago)

അനോഷ് നാളെ ആശുപത്രി വിടും; മുന്നിൽ ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി തകർന്ന മനസ്സോടെ മാതാപിതാക്കളും...  (1 hour ago)

പാമ്പുകടി കേസുകള്‍ കൂടുതല്‍ കാര്യക്ഷമമായി നിരീക്ഷിക്കാന്‍ നടപടികള്‍ ശക്തിപ്പെടുത്തും; പാമ്പുകടിയുമായി ബന്ധപ്പെട്ട് ലഭ്യമായ ഡേറ്റയുടെ അടിസ്ഥാനത്തില്‍ ആശുപത്രികളുടെ ഹോട്ട്സ്പോട്ട് മാപ്പിംഗ് നടത്തും; ആരോ  (2 hours ago)

ആലിപ്പഴ വർഷവും മഴയും; വീടുകളിൽ മേൽക്കൂരയിൽ ഓടുകൾക്ക് ചെറിയ നാശം ഉണ്ടായി;ജാഗ്രത വേണം  (2 hours ago)

വരുന്ന ദിവസങ്ങളിൽ തെക്കൻ കേരളത്തിൽ എല്ലാം മാറി മാറിയും..! റഡാറുകളിൽ പ്രതിഭാസം ഇങ്ങനെ  (4 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ട്; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ശക്തമായ മഴയ്ക്കുള്ള സാധ്യത  (4 hours ago)

Malayali Vartha Recommends